വാഷിങ്ടൺ: ഇറാനുമായി യാതൊരു വിധത്തിലുള്ള ചർച്ചകളോ ധാരണകളോ നടത്തില്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ നിരുപാധികമായ കീഴടങ്ങലാണ് ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടം മാറി താൻ അംഗീകരിക്കുന്ന പുതിയ നേതൃത്വം അധികാരത്തിലെത്തുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന രാജ്യത്തെ പുനർനിർമിക്കാൻ അമേരിക്ക സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ കീഴടങ്ങാൻ തയ്യാറായാൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ആ രാജ്യത്തെ മുൻകാലത്തേക്കാൾ Read More…
International
ഇറാനില്‍ ആക്രമണം ശക്തം; യുഎസ്–ഇസ്രയേല്‍ സൈനിക നീക്കത്തില്‍ 1230 പേര്‍ കൊല്ലപ്പെട്ടു
ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക ആക്രമണം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈല്‍ ശേഖരങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അമേരിക്കയുടെ ബി–2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസ മേഖലകളോട് ചേര്‍ന്നിടങ്ങളിലായി വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന Read More…
സൗദിയും ഒമാനും വ്യോമമേഖല തുറന്നു; ഗള്‍ഫ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ച് വിമാനക്കമ്പനികള്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടെ അടച്ചിരുന്ന വ്യോമമേഖല വീണ്ടും തുറന്ന് സൗദിയും ഒമാനും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ പുനരാരംഭിച്ചു. ജിദ്ദയിലേക്കും മസ്‌കത്തിലേക്കുമുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും വീണ്ടും ആരംഭിച്ചു. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് സര്‍വീസ് നടത്തും. കൂടാതെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്കും കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും Read More…
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാൻ അവസരം
ദുബായ്: വ്യോമാതിർത്തി അടച്ചതും വിമാന സർവീസുകൾ റദ്ദായതും മൂലം യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് വലിയ ആശ്വാസമായി ഓവർസ്റ്റേ പിഴ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP)യാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസകളിൽ എത്തിയ സന്ദർശകരും, എക്സിറ്റ് പെർമിറ്റ് ലഭിച്ചവരും, രാജ്യം വിടാൻ റെസിഡൻസി പെർമിറ്റ് റദ്ദാക്കിയ താമസക്കാരും ഉൾപ്പെടെ നിരവധി വിഭാഗങ്ങൾക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ Read More…
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; കുവൈത്ത് തീരത്ത് കപ്പലിൽ സ്‌ഫോടനം, എണ്ണ കടലിൽ പരന്നു
പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ടെഹ്റാൻ ഉൾപ്പെടെ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കാണ് കഴിഞ്ഞ രാത്രിയും അമേരിക്കയും ഇസ്രയേലും ശക്തമായ ആക്രമണം നടത്തിയത്. ഇറാന്റെ മിസൈൽ ലോഞ്ചിങ് പാഡുകളും ആയുധ ശേഖരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ മിസൈൽ ശേഷിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി യുഎസ് അവകാശപ്പെട്ടു. ഗൾഫ് മേഖലയിലേക്ക് ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, ആക്രമണം കൂടുതൽ കടുപ്പിച്ചാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമാക്കാമെന്ന Read More…
ഇറാനിൽ ചരിത്രമാറ്റം: മോജ്തബ ഖമേനി പുതിയ പരമോന്നത നേതാവ്
തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. മുൻ നേതാവ് അലി ഖമേനി യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ ഭരണപ്രതിസന്ധിക്കിടെയാണ് നിർണായക തീരുമാനം പുറത്തുവന്നത്. 88 അംഗങ്ങളടങ്ങിയ അസംബ്ലി ഓഫ് എക്സ്പെർട്സാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മുജ്തബ ഖമേനിയെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ശക്തമായ പിന്തുണയും സമ്മർദ്ദവും പിന്തുടർന്നാണ് തെരഞ്ഞെടുത്തതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനായ 56കാരനായ മോജ്തബയ്ക്ക് രാജ്യത്തിന്റെ ഭരണഘടനാനുസരണം സായുധ സേന, ജുഡീഷ്യൽ Read More…
യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂകമ്പം; 4.3 തീവ്രത രേഖപ്പെടുത്തി
തെഹ്‌റാൻ: യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടയിൽ തെക്കൻ ഇറാനിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഗെരാഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതിനിടെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ ശക്തമായി തുടരുകയാണ്. തെഹ്റാനിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെർമൻ Read More…
ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി; മാർച്ച് 5, 6 തീയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 5 (വ്യാഴം), മാർച്ച് 6 (വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഇതിനായി നിർദേശം നൽകിയതായി സിബിഎസ്ഇ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിൽ വീണ്ടും Read More…
കൊച്ചി–മസ്‌കത്ത് സർവീസ് പുനരാരംഭിച്ചു; ഗൾഫ് റൂട്ടുകളിൽ ഭാഗിക സർവീസ്, പല വിമാനങ്ങളും റദ്ദാക്കി
കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കൊടുവിൽ നിർത്തിവെച്ചിരുന്ന കൊച്ചി–മസ്‌കത്ത് വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു. ഒമാൻ എയർ ഇന്ന് രാവിലെ 8.10ന് കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് സർവീസ് നടത്തി. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സർവീസും പുനരാരംഭിച്ചു. തിരുച്ചിറപ്പള്ളിയിൽ നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് ഉച്ചയ്ക്ക് 1.45ന് പുറപ്പെടും. വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ആറ് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തും. മസ്‌കത്തിൽ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. സംഘർഷത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനായി അബുദബിയിൽ Read More…
സൗദി അരാംകോ റിഫൈനറിയിൽ ഡ്രോണ്‍ ആക്രമണശ്രമം; രണ്ട് ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തി
റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണശ്രമം നടന്നതായി സ്ഥിരീകരണം. ദമ്മാമിന് സമീപമുള്ള റാസ് തനൂറയിലെ എണ്ണശുദ്ധീകരണശാല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ പ്രതിരോധസേന ആകാശത്തുവെച്ച് വെടിവെച്ച് വീഴ്ത്തിയതായാണ് വിവരം. ആക്രമണശ്രമത്തെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്ലാന്റ് താൽക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിദിനം അര ദശലക്ഷത്തിലധികം ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരണ ശേഷിയുള്ള റാസ് തനൂറ പ്ലാന്റ് ആഗോള എണ്ണവിതരണ Read More…










