ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി-സോ വിഭാഗത്തിന് നിയമസഭയുള്ള പ്രത്യേക കേന്ദ്രഭരണ പ്രദേശം (Union Territory) അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കുക്കി നാഷണൽ ഓർഗനൈസേഷൻ (KNO), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (UPF) സംഘടനകൾ. 2023 മേയിൽ മണിപ്പൂരിൽ വംശീയ സംഘർഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ സാഹചര്യം അടിസ്ഥാനപരമായി മാറിയെന്നും സംഘടനകൾ വ്യക്തമാക്കി. കേന്ദ്രസർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) കരാറിൽ ഒപ്പുവെച്ചിട്ടുള്ള സംഘടനകളാണ് KNOയും UPFയും. സംഘർഷത്തിന് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ-ഭരണ സംവിധാനത്തിലേക്ക് തിരിച്ചുപോകുന്നത് നിലവിലെ സാഹചര്യത്തിൽ യാഥാർത്ഥ്യബോധമുള്ളതോ അംഗീകരിക്കാവുന്നതോ Read More…
News
തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം
തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. കഴിഞ്ഞ ഡിസംബറിൽ വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് ബയോപ്സി പരിശോധന നടത്തി വായയിൽ ക്യാൻസർ (Squamous Cell Carcinoma) സ്ഥിരീകരിക്കുകയായിരുന്നു. വായിൽ നിന്നും ചോര വരുകയും ഭക്ഷണം കഴിക്കാൻ അടക്കം ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. തുടർന്ന് വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും വായ അടക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആരോഗ്യനില വഷളാവുകയും ചെയ്തു. Read More…
കെ. കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി റസിഡൻ്റ് എഡിറ്ററുമായ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അംഗവുമായകെ. കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചിച്ചു. കേരള പത്ര പ്രവർത്തക യൂണിയൻ്റെ നേതൃത്വത്തിലുംകെ. കുഞ്ഞിക്കണ്ണൻ സജീവമായി പ്രവർത്തിക്കുകയുണ്ടായി. മാധ്യമ രംഗത്തിനും പൊതു സമൂഹത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ നിര്യാണം തീരാ നഷ്‌ടമാണെന്ന് യൂണിയൻ പ്രസിഡൻ്റ് എസ്. ആർ. ശക്തിധരനും ജനറൽ സെക്രട്ടറി വി . ആർ . രാജമോഹനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിൻ്റെ പര്യായം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആദർശം കൈവിടാതെ ദീർഘകാലം മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണനെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ അനുശോചിച്ചു. പത്രക്കാരൻ ആയിരിക്കുമ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം തൻ്റേതായ സംഭാവനകൾ നാടിനു നൽകി. ദേശീയപക്ഷത്തു നിന്നും അദ്ദേഹം ജന്മഭൂമിയിൽ എഴുതിയ ലേഖനങ്ങളും വിലയിരുത്തലുകളും ആക്ഷേപ- ഹാസ്യ കോളങ്ങളും നിരവധി വായനക്കാരെയാണ് ആകർഷിച്ചത്. ഗ്രന്ഥകാരനായും കെ കുഞ്ഞിക്കണ്ണൻ തിളങ്ങിയിട്ടുണ്ട്. കെജി മാരാർ രാഷ്ട്രീയത്തിലെ സ്നേഹ സാഗരം, മുന്നണികൾ ഭരിച്ചു മുടിച്ച Read More…
പാറളത്തെ ബിജെപി ഭരണം അട്ടിമറിച്ചത് എൽ ഡി എഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്: ബിജെപി
തൃശ്ശൂർ: കോൺഗ്രസ്, സി.പി.എം, സി.പി.ഐ കക്ഷികൾ ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ പാറളം പഞ്ചായത്തിലെ ബിജെപി ഭരണത്തെ അട്ടിമറിച്ചത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്ന് ബിജെപി. രണ്ടാഴ്ച്ചയ്ക്കിടെ കേരളത്തിൽ ബിജെപി ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകളിലാണ് ഈ അവിശുദ്ധ സഖ്യം ഭരണം അട്ടിമറിച്ചത്. നാരങ്ങാനം, ചേന്നം പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിൽ നടന്നതിന് സമാനമായി പാറളത്തും സിപിഎം മെമ്പർമാർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ വോട്ട് ചെയ്തിരിക്കുകയാണ്. ദേശീയ തലത്തിലെ ഇൻഡി സഖ്യം കേരളത്തിലും ശക്തമാവുന്നതായും ബിജെപി നേതൃത്വം ആരോപിച്ചു. ഇരു മുന്നണികളും Read More…
കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വിറ്റു, ചോദിച്ചപ്പോൾ മറുപടി ‘ന്നാ പോയി കേസ് കൊട്’, വീട്ടമ്മക്ക് 15000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടം നൽകാൻ വിധി. തിരൂർ പോട്ടോരിലുള്ള കേശവം റെസിഡൻസിയിൽ താമസിച്ചു വരുന്ന വീട്ടമ്മയായ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തിരൂരുള്ള റോസ് മരിയ ഫാൻസി ഉടമക്കെതിരെ വിധിയായത്. ഹർജിക്കാരി 175 രൂപ നൽകി, യാർഡ്ലി ലണ്ടൻ ഇംഗ്ലീഷ് ബ്ളോസ്സം എന്ന ഉല്പന്നം വാങ്ങി. 2023 മാർച്ച് 19ന് വാങ്ങിയ ഉല്പന്നത്തിൻ്റെ കാലപരിധി 2022 ഡിസംബർ 12ന് തീർന്നതായിരുന്നു. പരാതിപ്പെട്ടപ്പോൾ Read More…
ഐഎൻഎസ് ഉദയഗിരി ശ്രീലങ്ക- ഇന്ത്യ സഹകരണത്തിന്റെ പ്രതീകം: രാജ്നാഥ് സിങ്
കൊളംബോ: ശ്രീലങ്കയുമായി കൂടുതൽ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഐഎൻഎസ് ഉദയഗിരിയുടെ കൊളംബോ സന്ദർശനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്റ്റീൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് ഉദയഗിരി ചൊവ്വാഴ്ച കൊളംബോ തുറമുഖത്തെത്തി. രാജ്നാഥ് സിങ്ങിന്റെ ശ്രീലങ്കാ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു യുദ്ധക്കപ്പൽ കൊളംബോയിലെത്തിയത്. ശ്രീലങ്കയുമായുള്ള പ്രതിരോധ സഹകരണവും സൗഹൃദബന്ധവും കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപര്യമാണ് നാവികസേനയുടെ സന്ദർശനത്തിലൂടെ വ്യക്തമാകുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കൊളംബോയിൽ തുടരുന്ന Read More…
ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. രണ്ട് ദിവസമായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ജന്മഭൂമിയിലെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെയും പൊതു ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ തിരുമല അരയല്ലൂരിലെ വീട്ടിലെത്തിക്കും. വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തിലാണ് സംസ്കാരം. കണ്ണൂരാണ് സ്വദേശം.
ബജറ്റ് പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസ്
തിരുവനന്തപുരം: പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കും. സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. ബജറ്റ് പ്രഖ്യാപനങ്ങൾ വിവിധ കാരണങ്ങളാൽ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പദ്ധതികളുടെ നിർവഹണത്തിൽ ജനങ്ങൾക്ക് വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 40ലധികം വകുപ്പുകൾക്കായി ബജറ്റിൽ 73 പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 63 പദ്ധതികൾ Read More…
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഊർജിത ശ്രമം നടത്തുകയാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാർ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറിൻ്റെ ഭാഗമായി ₹4.29 നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതിക്ക് പകരം നിലവിൽ യൂണിറ്റിന് ₹10 മുതൽ ₹14 വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. മഴയുടെ അഭാവം മൂലം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 4,800 മുതൽ 4,900 മെഗാവാട്ട് Read More…










