ഈ വിശ്വാസങ്ങളും ഭയങ്ങളും കേവലം അന്ധവിശ്വാസങ്ങൾ എന്നതിലുപരി, പണ്ടുള്ളവർ പ്രകൃതിയേയും മരങ്ങളെയും കാവുകളെയും നശിപ്പിക്കാതെ സംരക്ഷിച്ചു നിർത്തിയത് ഇത്തരം പേടികൾ മുൻനിർത്തി കൂടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ സർപ്പക്കാവുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരോടിയിട്ടുള്ള ചില വിശ്വാസങ്ങളും ഭയങ്ങളും താഴെ പറയുന്നവയാണ്. കാവുകൾ നശിപ്പിച്ചാൽ : സർപ്പക്കാവുകളിലെ മരങ്ങൾ വെട്ടുകയോ കാവ് കയ്യേറി കൃഷി ചെയ്യുകയോ വീടുവെക്കുകയോ ചെയ്താൽ ‘സർപ്പകോപം’ ഉണ്ടാകുമെന്നാണ് പരമ്പരാഗത വിശ്വാസം. കാവുകൾ അശ്രദ്ധമായി നശിപ്പിച്ചാൽ കുടുംബത്തിൽ സന്താനഭാഗ്യം ഇല്ലാതാവുക, അകാലമരണം സംഭവിക്കുക, Read More…
News
ഡൽഹിയിൽ സെറാമിക് ഇംപ്ലാന്റ് ഉപയോഗിച്ച് റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയ; ലോകത്തിലെ ആദ്യത്തെ ശ്രമം
ഇംപ്ലാന്റ് ഉപയോഗിച്ച് സജീവ റോബോട്ടിക് സഹായത്തോടെയുള്ള മുട്ടുമാറ്റ ശസ്ത്രക്രിയ നടത്തി. നോൺ-മെറ്റാലിക് സെറാമിക് ഇംപ്ലാന്റ് ഉപയോഗിച്ചുള്ള സജീവ റോബോട്ട് സഹായിത മുട്ടുമാറ്റ ശസ്ത്രക്രിയ ലോകത്ത് ആദ്യമായാണെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. സജീവ റോബോട്ടിക് സർജിക്കൽ സംവിധാനവും ലോഹത്തിന് പകരമുള്ള സെറാമിക് മുട്ട് ഇംപ്ലാന്റുമാണ് ശസ്ത്രക്രിയയിൽ സംയോജിപ്പിച്ചത്. മുട്ടുമാറ്റ ശസ്ത്രക്രിയയിൽ പുതിയ സാധ്യതകൾക്ക് ഈ സാങ്കേതികവിദ്യ വഴിതുറക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സാകേതിലെ മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചെയർമാനും ചീഫ് ഡോക്ടറുമായ Read More…
ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് എന്നിവർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്റെ ആശംസകൾക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഓരോ പൗരനെയും ശാക്തീകരിക്കുന്നതിനും വികസനത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിനുമായി കൂടുതൽ ഊർജത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രവർത്തിക്കുമെന്ന് പറഞ്ഞു. വികസിത് ഭാരത് എന്ന കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. Read More…
മോദിയുടെ 25 വർഷത്തെ സേവനം: തൃശൂരിൽ ‘ആശിർവാദ് കാ ദിയാ’
വികസനത്തിനായി വെളിച്ചം പകരാം എന്ന സന്ദേശവുമായി റോളർ സ്കേറ്റിംഗ് റാലിയും ദീപം തെളിയിക്കലും തൃശൂർ: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ചും മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും പൊതുസേവനത്തിന്റെ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായും രാജ്യവ്യാപകമായി ആരംഭിച്ച ഒരുമാസത്തെ ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടികൾക്ക് തൃശൂരിലും തുടക്കമായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് രാജ്യവ്യാപകമായി വിവിധ സേവന-ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുന്നത്. തൃശൂർ സിറ്റി ജില്ലാ ബിജെപിയുടെ നേതൃത്വത്തിൽ ‘സേവനത്തിന്റെ 25 വർഷങ്ങൾ — വികസനത്തിനായ് വെളിച്ചം Read More…
പഴയത്ത് പി എം സതീശൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി പഴയത്ത് മനയിൽ ബ്രഹ്മശ്രീ പി എം സതീശൻ നമ്പൂതിരിയെ (58) നറുക്കെടുപ്പിലൂടെതെരഞ്ഞെടുത്തു.ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ പഴയത്ത് സതീശൻ നമ്പൂതിരിക്ക് ഇത് രണ്ടാം തവണയാണ് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയമനം ലഭിക്കുന്നത്. നേരത്തെ .2014 ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ അദ്ദേഹം മേൽശാന്തിയായിരുന്നു.കൂടാതെ കോവിഡ് മഹാമാരി കാലത്ത് 2020 ഏപ്രിൽ മുതൽ ഒക്ടോബർ 16 വരെ മേൽശാന്തിയുടെ ചുമതല നിർവ്വഹിക്കാനായി. ഇന്ന് Read More…
മോദിയുടെ ജന്മദിനത്തിൽ ഒബിസി മോർച്ച മധുരവിതരണം നടത്തി
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒബിസി മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം മധുരപലഹാര വിതരണം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം എം. എസ്. സമ്പൂർണ്ണ ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച നേതാക്കളായ സുജിത്ത് പണ്ടാരിക്കൽ, വിബിൻ ഐയനിക്കുന്നത്ത്, നിമേഷ് എന്നിവർ നേതൃത്വം നൽകി.
മോദിയുടെ ജന്മദിനത്തിൽ മഹിളാമോർച്ച മധുരവിതരണം നടത്തി
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസനത്തിനും സ്ത്രീശാക്തീകരണത്തിനും ജനക്ഷേമത്തിനും വലിയ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ജന്മദിനാഘോഷങ്ങൾ സേവനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ആചരിക്കണമെന്നും അവർ പറഞ്ഞു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ അധ്യക്ഷത വഹിച്ചു. സംസ്ഥാന Read More…
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങൾ…
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്ന് പറയുന്നത് ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക മാറ്റത്തിനും വേണ്ടി പ്രവർത്തിക്കേണ്ട വിശുദ്ധമായ വേദികളാണ്. എന്നാൽ, ആധുനിക രാഷ്ട്രീയത്തിന്റെ ഗതിഗതികൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നത്, തത്വചിന്തകൾക്കും ആശയങ്ങൾക്കും അപ്പുറം ചില വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടങ്ങളായി പാർട്ടികൾ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. പ്രാദേശിക തലം മുതൽ ദേശീയ തലം വരെ ഇന്ന് ഗ്രൂപ്പുകൾ സർവ്വവ്യാപിയായിരിക്കുന്നു.സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട വേദികളിൽ, സ്വന്തം ഗ്രൂപ്പിന്റെ മേധാവിത്വം സ്ഥാപിക്കാനുള്ള ചതുരംഗക്കളികളാണ് അരങ്ങേറുന്നത്. ആശയപരമായ ഐക്യത്തിന് പകരം താല്പര്യങ്ങളുടെ Read More…
ക്ഷണക്കത്തുകൾ നശിച്ചു,ലോജിസ്റ്റിക്സ് കമ്പനി 98,376 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ലോജിസ്റ്റിക്സ് കമ്പനി മുഖേനെ അയച്ച ക്ഷണക്കത്തുകൾ നശിച്ച് ഉപയോഗക്ഷമമല്ലാതായതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഷൊർണൂർ റോഡിലുള്ള ലെല്ലാ ഏജൻസീസ് ഉടമ ഷിജു ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വി ആർ എൽ ലോജിസ്റ്റിക്സ് ലിമിറ്റഡിൻ്റെ തൃശൂരിലേയും ഡൽഹിയിലുമുള്ള കാശ്മീരി ഗേറ്റിലേയും കാണ്ട്ല മാർക്കറ്റിലേയും മാനേജർമാർക്കെതിരെ വിധിയായത്. ഹർജിക്കാരൻ ക്ഷണക്കത്തുകളുടെ കച്ചവടമാണ് ചെയ്തു വരുന്നത്. എതിർകക്ഷികൾ മുഖേനെ ഹർജിക്കാരന് 73376 രൂപയുടെ ക്ഷണക്കത്തുകളാണ് അയച്ചത്. എന്നാൽ ക്ഷണക്കത്തുകൾ നശിച്ചു. തുടർന്ന് ഹർജി ഫയൽ ചെയ്തു. Read More…
ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
തിംഫു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 15നായിരുന്നു കൂടിക്കാഴ്ച. ദേശീയ തെരഞ്ഞെടുപ്പ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഭൂട്ടാൻ സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഭൂട്ടാനും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ആത്മീയതയ്ക്കും സംസ്കാരത്തിനുമുള്ള നിർണായക പങ്കിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ശക്തമായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെയും പങ്കിടുന്ന Read More…





