മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച ‘മുകുളം’ എ.ഐ അധിഷ്ഠിത പോർട്ടൽ ജവഹർ സഹകരണ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങൾ സഹായിക്കുമെന്നും ഇത്തരം പദ്ധതികൾ ഫലപ്രദമായി സ്‌കൂളുകളിൽ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നീറ്റ്, Read More…
News
സ്മാർട്ട് ഖനനത്തിനൊരുങ്ങി കോൾ ഇന്ത്യ
ന്യൂഡൽഹി: സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനായി കൽക്കരി ഖനന മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ വ്യാപകമാക്കി കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഖനികളിൽ നടപ്പാക്കുന്നത്. ഉയർന്ന ശേഷിയുള്ള ഖനന ഉപകരണങ്ങൾ, സ്ഫോടനരഹിത ഖനന സാങ്കേതികവിദ്യ, എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ, ജിപിഎസ് നിയന്ത്രിത വാഹന നിരീക്ഷണം എന്നിവയും കമ്പനി നടപ്പാക്കുന്നുണ്ട്. ഭൂഗർഭ ഖനനത്തിൽ കണ്ടിന്യുവസ് മൈനർ, ലോങ്‌വാൾ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാനും Read More…
എഞ്ചിനീയേഴ്‌സ് ഡേയിൽ എഞ്ചിനീയർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: എഞ്ചിനീയേഴ്‌സ് ഡേയോടനുബന്ധിച്ച് രാജ്യത്തെ എഞ്ചിനീയർമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. മികച്ച നാളേക്കായി നിർമാണം, നവീകരണം, പരിഹാരങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ എഞ്ചിനീയർമാർ നൽകുന്ന സംഭാവനകളേയും പ്രധാനമന്ത്രി പ്രശംസിച്ചു. എഞ്ചിനീയറിങ് രംഗത്തെ പ്രതിഭയും രാഷ്ട്രനിർമാണത്തെക്കുറിച്ചുള്ള ദീർഘവീക്ഷണവും തലമുറകളായി എഞ്ചിനീയർമാർക്ക് പ്രചോദനമായി തുടരുന്ന സർ എം. വിശ്വേശ്വരയ്യയെയും പ്രധാനമന്ത്രി അനുസ്മരിച്ചു. “മികച്ച നാളെ നിർമിക്കുകയും നവീകരിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന എല്ലാ പ്രഗത്ഭരായ എഞ്ചിനീയർമാർക്കും എഞ്ചിനീയേഴ്‌സ് ഡേ ആശംസകൾ,” പ്രധാനമന്ത്രി സമൂഹമാധ്യനമമായ എക്‌സിൽ കുറിച്ചു.
ആർഎസ്എസിൻ്റെ നൂറുവർഷത്തെ സേവനപ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം പ്രകാശനം ചെയ്ത് ഉപരാഷ്ട്രപതി
ന്യൂഡൽഹി: ആർഎസ്എസിൻ്റെ നൂറുവർഷത്തെ സേവനപ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന A Century of Service – The RSS in 100 Acts of Seva എന്ന പുസ്തകം ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു. തെലങ്കാന മുൻ ഗവർണറും പുതുച്ചേരി മുൻ ലെഫ്റ്റനൻ്റ് ഗവർണറുമായ ഡോ. തമിഴിസൈ സൗന്ദരരാജനാണ് പുസ്തകത്തിൻ്റെ രചയിതാവ്. ആർഎസ്എസ് നടത്തിയ സാമൂഹിക സേവനങ്ങളും രാഷ്ട്രനിർമാണത്തിലെ സംഭാവനകളും പുസ്തകം രേഖപ്പെടുത്തുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. പൊതുസേവന പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും Read More…
എല്ലാ ജില്ലകളിലും സർക്കാർ ലഹരിവിമുക്തി കേന്ദ്രങ്ങൾ സ്ഥാപിക്കും: അസം മുഖ്യമന്ത്രി
ഗുവാഹത്തി: ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി അസമിലെ എല്ലാ ജില്ലകളിലും സർക്കാർ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജോർഹട്ടിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ദ്വിദിന സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ലഹരിവിമുക്തി കേന്ദ്രങ്ങൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തുമെന്നും എല്ലാ ജില്ലകളിലും സർക്കാർ കേന്ദ്രങ്ങൾ Read More…
ബിഹാർ പ്രളയം: അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: അതിരൂക്ഷമായ ബിഹാർ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വൈകാതെ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും സംസ്ഥാന ഭരണകൂടത്തോടും ആവശ്യപ്പെട്ട് കോൺഗ്രസ്. ദുരിതബാധിത കുടുംബങ്ങൾക്ക് അവശ്യസഹായം എത്രയും വേഗം എത്തിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പ്രളയത്തിൽ ജനങ്ങൾക്ക് ജീവൻ നഷ്ടമായത് ഏറെ വേദനാജനകമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ബിഹാറിലെ 15 ജില്ലകളിലായി ഏകദേശം 50 ലക്ഷം പേർ പ്രളയബാധിതരായിട്ടുണ്ടെന്നും ആയിരക്കണക്കിന് ഗ്രാമങ്ങളിലെ സാധാരണജീവിതം താറുമാറായെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പ്രതിസന്ധിഘട്ടത്തിൽ Read More…
യുപിഐ: 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ചാർജില്ല
ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് ബാങ്കുകൾക്കും പേയ്‌മെൻ്റ് സംവിധാന ദാതാക്കൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി. എന്നാൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ഇടപാട് തുക പരിഗണിക്കാതെ യുപിഐ പേയ്‌മെൻ്റുകൾക്ക് ചാർജ് ഈടാക്കുന്നില്ല. സെപ്റ്റംബർ 14-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം, 2,000 Read More…
പീയുഷ് ഗോയലിന്റെ വസതിയിൽ ഗണപതി ദർശനം നടത്തി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വസതിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗണപതിയെ തൊഴുതു വണങ്ങി. എല്ലാവരുടെയും അനുഗ്രഹത്തിനും ക്ഷേമത്തിനുമായി ഭഗവാൻ ശ്രീ ഗണേശന്റെ അനുഗ്രഹം തേടിയതായി പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
പ്രളയബാധിത നേപ്പാളിന് വൈദ്യുതി നൽകാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടമുണ്ടായ നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെ പ്രതിദിനം 18 മണിക്കൂർ വൈദ്യുതി കയറ്റുമതി ചെയ്യാൻ കേന്ദ്ര വൈദ്യുതി മന്ത്രാലയം അനുമതി നൽകി. മുസഫർപുർ–ധൽക്കേബാർ 400 കെവി ഡബിൾ സർക്യൂട്ട് ലൈനിലൂടെ പരമാവധി 600 മെഗാവാട്ടും ടനക്പുർ–മഹേന്ദ്രനഗർ 132 കെവി സിംഗിൾ സർക്യൂട്ട് ലൈനിലൂടെ 54 മെഗാവാട്ടും വൈദ്യുതി നൽകും. പ്രളയത്തെത്തുടർന്ന് നേപ്പാളിലെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനശേഷി കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. 2027 Read More…
മാലിന്യസംസ്‌കരണത്തിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കി കേരളത്തിൻ്റെ ഇക്കോസെൻസ് പദ്ധതി
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള അവബോധവും ഹരിത നൈപുണ്യവും വളർത്താനായി സ്വച്ഛ് ഭാരത് മിഷൻ–അർബൻ 2.0യുടെ ഭാഗമായി കേരളം നടപ്പാക്കുന്ന ഇക്കോസെൻസ് പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്റ്റുഡൻ്റ് ഗ്രീൻ ബ്രിഗേഡ് സ്കോളർഷിപ്പ് പദ്ധതിയിലൂടെ വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാക്കുകയാണ് ലക്ഷ്യം. 50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ ലക്ഷ്യമിട്ട പദ്ധതിയിൽ ഇതിനകം 46,000ത്തോളം സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മാലിന്യസംസ്‌കരണം, മാലിന്യത്തിൻ്റെ ഉറവിടത്തിൽ നിന്ന് വേർതിരിക്കൽ, പുനരുപയോഗം, വിഭവസംരക്ഷണം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളുടെ Read More…









