Court Culture India Kerala Law News

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഭരണ ചുമതല ഏറ്റെടുത്ത് വള്ളുവനാട് രാജവംശം

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ഭരണച്ചുമതല വള്ളുവനാട് വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു. മലബാർ ദേവസ്വം ബോർഡിൽ നിന്നും പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവനാട് രാജവംശ വള്ളുവകോനാതിരി കുടുംബം ഏറ്റെടുത്തു. ക്ഷേത്രഭരണം പാരമ്പര്യ ട്രസ്റ്റിമാരായ വള്ളുവകോനാതിരിമാരിൽ നിന്ന് തട്ടിയെടുത്ത മലബാർ ദേവസ്വം ബോർഡിൻ്റെ നടപടിയെ ഹൈക്കോടതി റദ്ദാക്കിയിരുന്നു; അതിനെതിരെയുള്ള ദേവസ്വം ബോർഡിൻ്റെ അപ്പീൽ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് കോനാതിരി, ക്ഷേത്രം ഏറ്റെടുത്തത്.

Court India Job Kerala Law News Politics

തൊഴിലിടങ്ങളിലെ വിവേചനവും വിശ്വാസ നിഷേധവും: നിയമപരമായ പ്രതിരോധവും, പ്രതിഷേധവും…​പൗരാവകാശങ്ങളും തൊഴിലിടങ്ങളിലെ യാഥാർത്ഥ്യവും

​ഭാരതീയ ഭരണഘടന ഓരോ പൗരനും തുല്യതയും (Article 14), ജീവിക്കാനും ആത്മാഭിമാനത്തിനുമുള്ള അവകാശവും (Article 21), തങ്ങൾക്ക് ഇഷ്ടമുള്ള മതാചാരങ്ങൾ പിൻതുടരാനുള്ള സ്വാതന്ത്ര്യവും (Article 25) ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, സമീപകാലത്തായി നമ്മുടെ നാട്ടിലെ ചില സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപാരി വ്യവസായ സംരംഭങ്ങളിലും ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.​ തൊഴിലെടുക്കുന്നവരുടെ നെറ്റിയിലെ തിലകക്കുറിയോ, കയ്യിലെ പുണ്യചരടുകളോ, സിന്ദൂരമോ മായ്‌ക്കാൻ നിർബന്ധിക്കുകയും, അതേസമയം മറ്റൊരു വിഭാഗത്തിൻ്റെ ആചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പ് Read More…

Court India Kerala Law News

സുപ്രീംകോടതി പ്രത്യേക ലോക് അദാലത്ത്: ആദ്യദിനം 400ലേറെ കേസുകൾ തീർപ്പാക്കി

ന്യൂഡൽഹി: തർക്കങ്ങൾ സൗഹാർദപരമായി പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പ്രത്യേക ലോക് അദാലത്തിൻ്റെ ആദ്യദിനം സുപ്രീംകോടതി 400ലേറെ കേസുകൾ തീർപ്പാക്കി. ‘സമാധാൻ സമാരോഹ്’ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ലോക് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യദിനം 600ലേറെ കേസുകളാണ് 16 പ്രത്യേക ലോക് അദാലത്ത് ബെഞ്ചുകൾക്ക് മുമ്പാകെ പരിഗണനയ്ക്കായി പട്ടികപ്പെടുത്തിയത്. രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വീതം ഉൾപ്പെട്ടതാണ് ഓരോ ബെഞ്ചും. മുതിർന്ന അഭിഭാഷകർ, അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ്, മറ്റ് അഭിഭാഷകർ എന്നിവരും നടപടികളിൽ പങ്കെടുത്തു. ഓഗസ്റ്റ് 21ന് ആരംഭിച്ച പ്രത്യേക ലോക് അദാലത്ത് Read More…

Court India Job Kerala Law News Politics

ജുഡീഷ്യൽ സർവീസിലേക്കുള്ള 3 വർഷത്തെ പ്രാക്ടീസ് നിബന്ധന ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിയമരംഗത്ത് പ്രാക്ടീസ് ചെയ്തിരിക്കണമെന്ന നിബന്ധന സുപ്രീം കോടതി ശരിവച്ചു. അതേസമയം, യുവ അഭിഭാഷകർക്കും നിയമ ബിരുദധാരികൾക്കും പരിമിതമായ ഇളവും അനുവദിച്ചിട്ടുണ്ട്. 2025 മേയ് 25 മുതൽ 2027 മാർച്ച് 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷിക്കുന്നവർക്ക് മുൻപരിചയമില്ലാതെയും പരീക്ഷ എഴുതാം. തിരഞ്ഞെടുക്കപ്പെടുന്നവർ ഒരു വർഷത്തെ ജുഡീഷ്യൽ അക്കാദമി പരിശീലനവും തുടർന്ന് ഒരു വർഷത്തെ ക്ലർക്ക്ഷിപ്പും പൂർത്തിയാക്കണം. 2027 ഏപ്രിൽ 1 മുതൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) പരീക്ഷയ്ക്ക് Read More…

Court Kerala Law News

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല; ടൈൽ പണിക്കാരന് പോലീസ് വാറണ്ട്

ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കാൻ ഉത്തരവ്. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ ടി.ബി ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പിള്ളിക്കരയിലുള്ള വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ വാറണ്ട് ഉത്തരവായത്. ടൈൽ പണിയിലെ അപാകതകൾ ചോദ്യം ചെയ്ത് നന്ദനൻ ഫയൽ ചെയ്ത ഹർജിയിൽ 30000 രൂപയും പലിശയും നല്കുവാൻ എതിർകക്ഷിയായ മോഹനനെതിരെ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിച്ചില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി Read More…

Growth India International Law News Politics

ഓസ്ട്രിയൻ അംബസഡറുമായി കൂടിക്കാഴ്ച്ച നടത്തി ഗ്യാനേഷ് കുമാർ

ചീഫ് ഇലക്ഷൻ കമ്മീഷണറും ഇന്റർനാഷണൽ ഐഡിയ (International IDEA) അംഗരാജ്യങ്ങളുടെ കൗൺസിൽ ചെയർമാനുമായ ഗ്യാനേഷ് കുമാർ, ഇന്ത്യയിലെ ഓസ്ട്രിയൻ അംബാസഡർ ഡോ. റോബർട്ട് സിഷ്ഗുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ നിർവാചൻ സദനിലായിരുന്നു കൂടിക്കാഴ്ച. IICDEM 2026 മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനായി അടുത്ത് പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയായി.

Court India Kerala Law News

ഉപഭോക്തൃ കോടതി വിധിയായ 1,65,000 രൂപ നൽകിയില്ല, കുറിക്കമ്പനി ചെയർമാന് വാറണ്ട്

കോടതി വിധി പ്രകാരം 1,65,000 രൂപ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കുറിക്കമ്പനി ചെയർമാന് വാറണ്ട് അയക്കാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശി ചാലിശ്ശേരി കാളത്തോട്ടുകാരൻ വീട്ടിൽ സോജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒളരിക്കരയിലുള്ള ഒളരി ലിറ്റിൽ ഫ്ലവർ കുറീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനെതിരെ വാറണ്ട് അയക്കാൻ ഉത്തരവായത്. കുറി കളിലെ ബോണസ് തുക നൽകാതിരുന്നതിനെത്തുടന്ന് സോജു ഫയൽ ചെയ്ത ഹർജിയിൽ 1,50,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകാനാണ് Read More…

Court India Kerala Law News

ക്രോസ് വിസ്താരത്തിൽ ലഭിക്കുന്ന മൊഴികൾക്കും തുല്യ തെളിവുമൂല്യം; സുപ്രീംകോടതിയുടെ സുപ്രധാന വിധി

ക്രോസ് വിസ്താരത്തിനിടെ (Cross-examination) സാക്ഷിയിൽ നിന്ന് ലഭിക്കുന്ന മറുപടികൾക്കും പൂർണ തെളിവുമൂല്യമുണ്ടെന്നും, അവയെ അടിസ്ഥാനമാക്കി ഒരു വസ്തുത തെളിയിക്കാനാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെ. എസ്. ദിനചന്ദ്രൻ വി. ശൈല ജോസഫ് (2025) കേസിലാണ് സുപ്രധാന നിരീക്ഷണം. ഇന്ത്യൻ പിൻഗാമി നിയമം (Indian Succession Act) സെക്ഷൻ 63(സി)യും ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) സെക്ഷൻ 68ഉം പ്രകാരം, ഒരു വിൽപത്രം സാധുവാകാൻ രണ്ട് സാക്ഷികൾ അതിൽ സാക്ഷ്യപ്പെടുത്തണം. ഇവരിൽ ഒരാളെയെങ്കിലും കോടതിയിൽ വിസ്തരിച്ച് വിൽപത്രത്തിന്റെ Read More…

Court Kerala Law News

ഉപഭോക്തൃ കോടതി വിധി, നഷ്ടം നല്കിയില്ല; ടൂർ സ്ഥാപനമുടമക്കെതിരെ വാറണ്ട്

ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തുള്ള ശ്രീദുർഗ്ഗയിലെ എ. അജിത, മകൾ അപർണ്ണ, ചെറുമകൻ ഇഷാൻ.ഡി.നായർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തുള്ള മലബാർ ടൂർസ് ആൻഡ് ട്രാവൽസ് ഉടമക്കെതിരെ വാറൻ്റ് അയക്കുവാൻ ഉത്തരവായത്. കാശ്മീർ ടൂർ പാക്കേജിലെ താമസ സൗകര്യം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെ പോരായ്മകൾ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് 49,500/- രൂപ നൽകാൻ എതിർകക്ഷിക്കെതിരെ വിധി Read More…

Education India Law Medical News Politics

ചോദ്യപേപ്പർ ചോർച്ച തടയാൻ ബിൽ മാത്രം പോര; പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം വേണം: ശശി തരൂർ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ബിൽ മാത്രം മതിയാകില്ലെന്ന് ശശി തരൂർ. പേപ്പർ ചോർച്ചയ്ക്ക് ശേഷം കർശന ശിക്ഷ നൽകുന്നതിനേക്കാൾ അത് സംഭവിക്കാതിരിക്കാൻ ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ ലോക്‌സഭയിൽ പറഞ്ഞു. പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ-2026 ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണം അനിവാര്യമാണെന്നും, ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന ഒരു Read More…