നോബൽ സമ്മാന ജേതാവും കവിയുമായ രവീന്ദ്രനാഥ ടാഗോറിൻ്റെ 165-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഷാങ്ഹായിൽ ഇന്ത്യൻ സമൂഹവും ആരാധകരും ചേർന്ന് അനുസ്മരണം നടത്തി. ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. മാവോമിംഗ് സ്ട്രീറ്റിലെ ടാഗോറിൻ്റെ പ്രതിമയ്ക്കും ലൂ ഷുൻ പബ്ലിക് പാർക്കിലെ പ്രതിമയ്ക്കും പുഷ്പാർച്ചന നടത്തി. ഇന്ത്യ-ചൈന ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളും ആശയവിനിമയവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതിക് മതുർ ചൂണ്ടിക്കാട്ടി. ചൈനീസ് ബൗദ്ധികരുടെയും സാഹിത്യപ്രേമികളുടെയും ഇടയിൽ ടാഗോറിന് ഇന്നും വലിയ Read More…
Culture
ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം
പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം. ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം പ്രസാദ ഊട്ട് നൽകി. ഹോട്ടൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിശന്ന് വലഞ്ഞെത്തിയവർക്കായി പതിവിന് പുറമെ അധിക പ്രസാദ ഊട്ട് ഒരുക്കിയാണ് ദേവസ്വം തുണയായത്. പുലർച്ചെ 5 മണി മുതൽ പ്രാതലിന് ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും നൽകി. 3500ലേറെ പേർ പങ്കെടുത്തു. രാവിലെ പത്തു മണി Read More…
ക്ഷേത്രത്തിൽ വഴിപാടായി വാട്ടർ ഫിൽറ്റർ സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യാവശ്യത്തിനുള്ള ജലം ശുദ്ധീകരിക്കുന്നതിനായി വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു. കാണിപ്പയ്യൂർ സ്വദേശി സജിത്താണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. വഴിപാട് സമർപ്പണം നടത്തിയ സജിത്തിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ശാന്തിയേറ്റ നമ്പൂതിരിമാരായ ചെറുതയൂർ അജിത് നമ്പൂതിരി, മാഞ്ചിറ കേശവൻ നമ്പൂതിരി, മരാമത്ത് അസി.എൻജിനീയർ ഇ.കെ.നാരായണനുണ്ണി എന്നിവർ സന്നിഹിതരായി.
ഗുരുവായൂർ ക്ഷേത്രം ദീപസ്തംഭം നവീകരണ പ്രവൃത്തി തുടങ്ങി
ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ദീപസ്തംഭം നവീകരിച്ച് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കമായി. ഇന്നു രാവിലെ 11 മണിക്ക് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് പ്രവൃത്തിക്ക് ആരംഭം കുറിച്ചു. വാസ്തുവിദ്യാ ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യൻ പ്രശസ്ത ശിൽപി മായന്നൂർ രാമകൃഷ്ണൻ, മനോജ് . പി. തങ്കമണി ആചാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി. രാധിക, പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. Read More…
ആദി കൈലാസ യാത്രയ്ക്ക് തുടക്കം കുറിച്ചു
ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ആദി കൈലാഷ്, ഓം പർവത് തീർത്ഥാടന യാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 350-ലധികം ഭക്തർ ആദ്യ സംഘമായി ധാർചുലയിൽ നിന്ന് യാത്ര തിരിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അശീഷ് ജോഷിയാണ് തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നർ ലൈൻ പെർമിറ്റിനായി 500-ലധികം അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും ഇതുവരെ 350 പേർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥയും സുരക്ഷാ സാഹചര്യവുമനുസരിച്ച് വരും ദിവസങ്ങളിലും Read More…
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടികൊന്നു
തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. ശ്രീകുട്ടന്‍(35) ആണ് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ന് ഉച്ചയോടെ ആണ് വാഴ്വാടി കാശിനാഥന്‍ എന്ന ആന ഇടഞ്ഞത്.കഴിഞ്ഞ ദിവസം രാത്രിയും ഇതേ ആന വിളക്ക് എഴുന്നെള്ളിപ്പിനിടെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേരെ ആന തട്ടിയിട്ടു. ഉടനെ പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് തളക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും ആന പാപ്പാന്മാരെ അക്രമിക്കുകയായിരുന്നു.
ബുദ്ധപൗർണ്ണമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ബുദ്ധപൗർണ്ണമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധൻ്റെ ഉപദേശങ്ങൾ ജീവിതത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ സമാധാനം, കരുണ, സൗഹൃദം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ഗൌതമ ബുദ്ധൻ്റെ ഉപദേശങ്ങളെ കുറിച്ചുള്ള സംസ്കൃത സുഭാഷിതവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സ്ഥിരമായ ആത്മസ്വത്വമില്ലെന്ന തിരിച്ചറിവും അഷ്ടാംഗ മാർഗ്ഗം പിന്തുടരുന്നതുമാണ് ദുഃഖമുക്തിയും പരമശാന്തിയും നേടാനുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധൻ്റെ ആശയങ്ങൾ സമൂഹത്തിൽ ഐക്യവും സന്തോഷവും Read More…
നരസിംഹാവതാര ചിത്രം ക്ഷേത്രത്തിൽ സമർപ്പിച്ചു
കാലപ്പഴക്കത്താൽ മങ്ങിയ നരസിംഹാവതാരം ചിത്രം പുതുശോഭയോടെ പുനരാവിഷ്കരിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ചു. നരസിംഹ ജയന്തി ദിനമായ നാളെ ചിത്രം ക്ഷേത്രം മുഖപ്പിലെ പഴയ സ്ഥാനത്ത് സ്ഥാപിക്കും. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാളായിരുന്ന പ്രശസ്ത ചുമർചിത്രകാരൻ കെ.യു കൃഷ്ണകുമാറാണ് നരസിംഹാവതാരം എണ്ണ ഛായാചിത്രം തനിമ ചോരാതെ പുനരാവിഷ്കരിച്ചത്. ചിത്രം ആറടി നീളവും നാലടി വീതിയുമുണ്ട്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ചു. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി. മാനേജർമാരായ ലെജുമോൾ, Read More…
കണ്ടിയൂർപട്ടത്ത് നമ്പീശൻ സ്മാരകശിലയുടെ സമർപ്പണം നടത്തി
ഗുരുവായൂർ ക്ഷേത്ര കാര്യസ്ഥനായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശൻ്റെ ഓർമ്മയ്ക്കായി ക്ഷേത്രം വടക്കേ നടയിൽ നിർമ്മിച്ച സ്മാരകശിലയുടെ സമർപ്പണം നടത്തി. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് സമർപ്പണം നിർവഹിച്ചു. കണ്ടിയൂർ പട്ടത്തെ ഇപ്പോഴത്തെ അവകാശികളായ വാസുദേവൻ നമ്പീശൻ, ഭാര്യ നന്ദിനി നമ്പീശൻ, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. അശോക് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.കെ. നാരായണനുണ്ണി, എൽ പി വിശ്വനാഥൻ, ടി ആർ ഹരിനാരായണൻ, പി ആർ ഹരി, വേണുഗോപാൽ, ഡോ. പി എൻ ഉണ്ണികൃഷ്ണൻ, Read More…
സ്ത്രീശക്തി വികസനത്തിൻ്റെ അടിസ്ഥാനം: പ്രധാനമന്ത്രി
സ്ത്രീശക്തീകരണം ഇന്ത്യയുടെ വികസനത്തിൻ്റെ പ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ നടന്ന പൊതുയോഗത്തിൽ വെച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം. പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു പ്രധാനമന്ത്രി. പിന്നീട് കാശി–പൂണെ, അയോധ്യ–മുംബൈ റൂട്ടുകളിൽ അമൃത് ഭാരത് ട്രെയിനുകളും ഫ്‌ളാഗ് ഓഫ് ചെയ്തു. പാർലമെൻ്റിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായും രാഷ്ട്രീയ പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശുചിത്വം, Read More…









