ഗുരുവായൂർ ദേവസ്വം കീഴേടമായ തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾക്ക് ആചാര്യവരണത്തോടെ തുടക്കമായി.ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നിർവഹിച്ചു.ജൂലൈ 8 മുതൽ 18 വരെ നടക്കുന്ന നവീകരണ കലശം, പുനഃപ്രതിഷ്ഠ, സഹസ്ര കലശം, കർപ്പൂരാദി കലശം എന്നീ ചടങ്ങുകളുടെ ഭാഗമായിരുന്നു ആചാര്യവരണം . ജൂലൈ 15 ബുധനാഴ്ച രാവിലെ 6:46 മുതൽ 7:21 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് നാരായണൻ Read More…
Culture
ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന്
തൃപ്പുത്തരി ആഗസ്റ്റ് 30 ന് ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച പകൽ 8:30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും. ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 30 ഞായറാഴ്ച പകൽ 8.30 മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. Read More…
കർക്കടകം വരവായി കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?
മിഥുനം, കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം. താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം. രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ Read More…
പാണ്ഡവനി ഗായിക തീജൻ ബായിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രശസ്ത പാണ്ഡവാനി ഗായിക തീജൻ ബായിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഛത്തീസ്ഗഡിൻ്റെ പാരമ്പര്യ പാണ്ഡവനി കലാരൂപത്തിന് തൻ്റെ അതുല്യമായ അവതരണങ്ങളിലൂടെ ആഗോളതലത്തിൽ പ്രത്യേക അംഗീകാരം നേടിക്കൊടുത്ത കലാകാരിയായിരുന്നു തീജൻ ബായിയെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ നാടോടി കലാപാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും തീജൻ ബായി നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. തീജൻ ബായിയുടെ കുടുംബാംഗങ്ങളുടെയും കലാസ്നേഹികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി അനുശോചന Read More…
റാഞ്ചി രഥയാത്ര; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
റാഞ്ചി: ജഗന്നാഥ സ്വാമി ക്ഷേത്രത്തിലെ വാർഷിക രഥയാത്രയും അനുബന്ധ മേളയും അടുത്തതോടെ റാഞ്ചിയിൽ ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. ജൂലൈ 16-ന് നടക്കുന്ന രഥയാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും മറ്റ് ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി അഡീഷണൽ ഡയറക്ടർ ജനറൽ (ആസ്ഥാനം) മനോജ് കൗശിക് അധ്യക്ഷനായുള്ള ഉന്നതതല യോഗം ചേർന്നു. ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും ജഗന്നാഥ ക്ഷേത്ര മാനേജിങ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. രഥയാത്ര സമാധാനപരവും സുരക്ഷിതവുമായി നടത്തുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഏകോപന പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തതെന്ന് മനോജ് Read More…
അമർനാഥ് തീർത്ഥാടനം; പുതിയ സംഘം യാത്ര തിരിച്ചു
ജമ്മു: ദക്ഷിണ കശ്മീരിലെ ഹിമാലയൻ മലനിരകളിലുള്ള അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിനായി രണ്ടാം ബാച്ച് യാത്ര തിരിച്ചു. 6,700-ലധികം ഭക്തരുടെ പുതിയ സംഘം ഞായറാഴ്ച പുലർച്ചെ ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് യാത്ര ആരംഭിച്ചു. കർശന സുരക്ഷയിലാണ് സംഘം യാത്ര തുടങ്ങിയത്. 1,310 സ്ത്രീകളും 22 കുട്ടികളും ഉൾപ്പെടുന്ന തീർത്ഥാടക സംഘം പുലർച്ചെ 3.00 മണിക്കും 3.40 മണിക്കും രണ്ട് പ്രത്യേക വാഹനവ്യൂഹങ്ങളിലായാണ് യാത്ര പുറപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 2ന് ജമ്മുവിൽ നിന്ന് ലഫ്റ്റനൻ്റ് Read More…
ജൂലൈ 7 ന് ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും
ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 7 ചൊവ്വാഴ്ച ശുചീകരണ പ്രവർത്തനങ്ങൾക്കായി ക്ഷേത്രം നട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും. പതിവ് പൂജകൾക്കും ചടങ്ങുകൾക്കുമായി ക്ഷേത്രം നട വൈകിട്ട് 4.30 ന് തുറന്ന് ഭക്തർക്ക് ദർശന സൗകര്യം തുടരുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ തുടങ്ങി
റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് ഉദ്ഘാടനം നിർവ്വഹിച്ചു ശ്രീഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് പരിപാലിച്ചുവരുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ വാർഷിക സുഖചികിത്സ തുടങ്ങി. റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന് ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം. ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ ലോകത്തിനാകെ മാതൃകയാണെന്ന് എം.ജി. രാജമാണിക്കം പറഞ്ഞു. തുടർന്ന് കൊമ്പൻമാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെ മറ്റ് Read More…
ദീപാവലി തപാൽ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച് യുഎസ് പോസ്റ്റൽ സർവീസ്
വാഷിങ്ടൺ: ദീപാവലി ആഘോഷത്തെ അനുസ്മരിച്ച് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്ന് യുഎസ് പോസ്റ്റൽ സർവീസ് (USPS) പ്രഖ്യാപിച്ചു. ഈ വർഷാവസാനത്തോടെ പുറത്തിറക്കുന്ന പുതിയ സ്റ്റാമ്പുകളുടെ പരമ്പരയിലായിരിക്കും ദീപാവലി സ്റ്റാമ്പും ഉൾപ്പെടുക. ഹൂസ്റ്റൺ സ്വദേശിനിയായ കലാകാരി സംഗീത ഭുടാഡ ഒരുക്കിയ മനോഹരമായ രംഗോലി രൂപകൽപ്പനയാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം ഫോട്ടോഗ്രാഫർ ബിനയ് ദീക്ഷിതാണ് പകർത്തിയത്. നിറമുള്ള അരിപ്പൊടി, ചോക്ക്, പൂക്കളുടെ ഇതളുകൾ തുടങ്ങിയവ ഉപയോഗിച്ച് ഒരുക്കുന്ന പരമ്പരാഗത അലങ്കാരമാണ് രംഗോലിയെന്ന് യുഎസ് പോസ്റ്റൽ സർവീസ് വ്യക്തമാക്കി. ദീപാവലി ഉൾപ്പെടെയുള്ള Read More…
സീഷെൽസിലെ നവശക്തി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
വിക്ടോറിയ: സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടോറിയയിലെ അരുള്‍മിഗു നവശക്തി വിനായകർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ത്യയും സീഷെൽസും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-നാഗരിക ബന്ധത്തിൻ്റെ പ്രതീകമാണ് ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. സീഷെൽസിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങളിലൊന്നായ ക്ഷേത്രത്തിൽ രാജ്യത്തിൻ്റെയും ലോകജനതയുടെയും സമാധാനത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു. “ഭഗവാൻ ശ്രീ ഗണേശൻ എല്ലാവർക്കും ജ്ഞാനവും ശക്തിയും സമൃദ്ധിയും അനുഗ്രഹിക്കട്ടെ,” എന്നും അദ്ദേഹം കുറിച്ചു. ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനും പരിപാലനത്തിനും നേതൃത്വം നൽകുകയും സീഷെൽസിൽ Read More…









