ആർട്ട് ഓഫ് ലിവിങ്ങിൻ്റെ 45ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിനിടെ ധ്യാൻ മന്ദിറും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സമൂഹത്തിനായി ആർട്ട് ഓഫ് ലിവിങ് നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ ശക്തിയും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹം സർക്കാരിനേക്കാൾ ശക്തമാണെന്നും രാജ്യനിർമാണത്തിൽ ജനപങ്കാളിത്തം നിർണായകമാണെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
Tag: PM modi
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ് സുവേന്ദു അധികാരി; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ നേർന്നു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ ആഗ്രഹങ്ങൾ മനസിലാക്കുകയും ചെയ്ത നേതാവാണ് സുവേന്ദു അധികാരിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അദ്ദേഹത്തിന് വിജയകരമായ ഭരണകാലം ആശംസിക്കുകയും ചെയ്തു. പുതിയ മന്ത്രിമാരായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർതാനിയ, ക്ഷുദിറാം തുഡു, നിസിത് പ്രമാണിക് എന്നിവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച് ജനങ്ങളെ സേവിച്ച നേതാക്കളാണ് ഇവരെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിന് Read More…
ബംഗാളിൽ ബിജെപിയുടെ ആദ്യ സർക്കാർ സത്യപ്രതിജ്ഞയ്ക്ക് എത്തി പ്രധാനമന്ത്രി
പശ്ചിമ ബംഗാളിലെ ബിജെപിയുടെ ആദ്യ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിലെത്തി. സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയും മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സുവേന്ദു അധികാരിയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾക്കിടെ തുറന്ന വാഹനത്തിൽ വേദിയിലെത്തിയ പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.
രവീന്ദ്രനാഥ ടാഗോറിനെ ജന്മദിനത്തിൽ സ്മരിച്ച് പ്രധാനമന്ത്രി
രവീന്ദ്രനാഥ് ടാഗോറിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1861 മെയ് 7നാണ് ടാഗോർ ജനിച്ചതെങ്കിലും ബംഗാളിൽ ബൈശാഖ മാസത്തിലെ 25ാം തിയതിയാണ് ടാഗോറിൻ്റെ ജനനത്തിയതിയായി ബംഗാൾ ജനത ആഘോഷിക്കുന്നത്. എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ ടാഗോറിനെ അസാധാരണ പ്രതിഭയുള്ള കവി, ചിന്തകൻ, എഴുത്തുകാരൻ, തത്ത്വചിന്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, കലാകാരൻ എന്നിങ്ങനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മനുഷ്യരാശിയുടെ ആഴമുള്ള വികാരങ്ങൾക്കും ഇന്ത്യൻ സംസ്കാരത്തിൻ്റെ ഉന്നത ആശയങ്ങൾക്കും ടാഗോർ ശബ്ദം നൽകിയെന്നും പുതിയ ചിന്തകളും സൃഷ്ടിപരമായ ഊർജവും നൽകി സമൂഹത്തിന് കരുത്തേകിയെന്നും Read More…
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തിൽ സായുധ സേനയ്ക്ക് മോദിയുടെ അഭിനന്ദനം
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സായുധ സേനയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. പഹൽഗാം ആക്രമണത്തിന് ശേഷം നൽകിയ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ദൌത്യം സേനയുടെ ധൈര്യത്തെയും കൃത്യതയെയും കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാടിൻ്റെ പ്രതിഫലനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് മോദി പറഞ്ഞു. സേനയുടെ പ്രൊഫഷണലിസവും ഏകോപിതമായ പ്രവർത്തന ശേഷിയും ഈ ദൗത്യം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിനോടുള്ള ആദരസൂചകമായി സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് Read More…
ബിഹാറിലെ ആദ്യ ബിജെപി സർക്കാർ മന്ത്രിസഭ വികസനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും
ബിഹാറിലെ ആദ്യ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൻ്റെ മന്ത്രിസഭ വികസനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. എൻഡിഎയുടെ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാകും ചടങ്ങ് നടക്കുക. രാവിലെ 11.30ഓടെ പ്രധാനമന്ത്രി പാട്ന വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് ഗാന്ധി മൈതാനത്തിലേക്ക് അദ്ദേഹം യാത്രതിരിക്കും. വിമാനത്താവളത്തിൽ നിന്ന് ഗാന്ധി മൈതാനത്തേക്കുള്ള റോഡുകളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വേദിയിലെത്താൻ ഏകദേശം 30 മിനിറ്റ് എടുക്കുമെന്നാണ് പോലീസ് അറിയിച്ചത്.
വിയറ്റ്നാം പ്രസിഡൻ്റ് ടോ ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു
ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തി വിയറ്റ്നാം പ്രസിഡൻ്റ് ടോ ലാം. രാഷ്ട്രപതി ഭവനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടോ ലാം കൂടിക്കാഴ്ച നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ടോ ലാം പ്രസിഡൻ്റ് ആയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. പ്രസിഡന്‍റ് ദ്രൌപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചേര്‍ന്ന് അദ്ദേഹത്തെ രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് ബീഹാറിലെ ഗയയിൽ വിയറ്റ്നാം രാഷ്ട്രപതി തൻ്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയത്. ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും Read More…
പുതുച്ചേരിയിലും അസമിലും എൻഡിഎ വിജയം: ജനങ്ങൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി
പുതുച്ചേരിയിലും അസമിലും എൻഡിഎ നേടിയ വിജയം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുതുച്ചേരിയിൽഎൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ മികച്ച ഭരണമാണ് വീണ്ടും വിജയം നേടാൻ കാരണമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം മികച്ച ഭരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ലഭിച്ച വിജയം വികസനത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ Read More…
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ജന്മദിനാശംസകള്‍ നേർന്ന് പ്രധാനമന്ത്രി
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേര്‍ന്നു. ‘വികസിത ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഉപരാഷ്ട്രപതി നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പാര്‍ലമെൻ്ററി നടപടികളുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഉയര്‍ത്തുന്നതിനുള്ള അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരും പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്ന സമഗ്ര വികസനത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ആത്മാര്‍ത്ഥതയും പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സമര്‍പ്പണബോധം, കൃത്യത, വ്യക്തമായ ലക്ഷ്യം എന്നിവയാല്‍ നയിക്കപ്പെടുന്ന പൊതുജീവിതം തുടരാന്‍ ആരോഗ്യവും ദീര്‍ഘായുസ്സും അദ്ദേഹത്തിന് ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി Read More…
‘മിഷൻ ദൃഷ്ടി’ വിജയകരം: ഗാലക്സ്ഐ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
‘മിഷൻ ദൃഷ്ടി’ വിജയകരമായി വിക്ഷേപിച്ചതിന് ഗ്യാലക്സ്ഐ സംഘത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഒരു പ്രധാന നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ആദ്യത്തെ OptoSAR ഉപഗ്രഹവും ഇന്ത്യയിൽ സ്വകാര്യമായി നിർമ്മിച്ച ഏറ്റവും വലിയ ഭൌമ നിരീക്ഷണ ഉപഗ്രഹവുമാണിത്. യുവജനങ്ങളുടെ നവോത്ഥാന മനോഭാവത്തിൻ്റെയും രാജ്യനിർമാണ പ്രതിബദ്ധതയുടെയും തെളിവാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാലക്സ്ഐയുടെ സ്ഥാപകരെയും മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.








