Politics

“ഇറാൻ സൈനിക നീക്കങ്ങളിൽ അമേരിക്ക പ്രാരംഭ ടൈംലൈനിനെക്കാൾ വളരെ മുന്നിൽ” – ട്രംപ്

ഇസ്രായേലിന്റെ ശക്തമായ ആക്രമണം തുടരുന്നു; ടർക്കി വ്യോമപരിധിയിൽ ഇറാൻ മിസൈൽ നാറ്റോ വെടിവെച്ചു തകർത്തു വാഷിംഗ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ഉടൻ അവസാനിക്കാമെന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംന്പ് അവകാശപ്പെട്ടു. സൈനിക നീക്കങ്ങളിൽ അമേരിക്ക തന്റെ പ്രാരംഭ ടൈംലൈനിനെക്കാൾ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ്, “ഞങ്ങൾ ഇതിനകം യുദ്ധത്തിൽ ജയിച്ചു. എന്നാൽ ഇനിയും മതിയായത്ര ജയിച്ചിട്ടില്ല,” എന്നായിരുന്നു പ്രതികരണം. ഇറാനിലെ പ്രധാന ലക്ഷ്യങ്ങൾ വേഗത്തിൽ തകർത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അവർ എല്ലാം Read More…

International Politics

ഇസ്രായേൽ ആക്രമണ ഭീഷണിക്കിടെ ഓൺലൈൻ വോട്ടെടുപ്പ്; മുജ്തബ ഖമനെയി ഇറാന്റെ പുതിയ പരമാധികാര നേതാവ്

തെഹ്റാൻ: കടുത്ത യുദ്ധസാഹചര്യവും ഇസ്രായേൽ ആക്രമണ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ പരമാധികാര നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുൻ പരമാധികാര നേതാവായ അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനെയി. എൺപത്തിയെട്ട് മുതിർന്ന ഷിയാ പുരോഹിതന്മാർ ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സുരക്ഷാ ഭീഷണി നിലനിന്നതിനാൽ നേരിട്ടുള്ള യോഗം ഒഴിവാക്കി ഓൺലൈൻ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇറാനിലെ ഷിയാ വിശ്വാസികളുടെ പ്രധാന മതകേന്ദ്രമായ ഖും നഗരത്തിലെ ഒരു കെട്ടിടത്തിലാണ് സാധാരണയായി വിദഗ്ധ Read More…

Economy India International Politics Security

പശ്ചിമേഷ്യയിലെ സംഘർഷം: സംവാദത്തിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യയുടെ പിന്തുണ — എസ്. ജയശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കുകയും സംവാദവും നയതന്ത്രവും വഴി പ്രശ്നപരിഹാരം കണ്ടെത്തുകയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണം നടത്തുകയും തുടർന്ന് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം ശക്തമായതായി അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സമാധാനമാണ് പ്രധാനമെന്നും എല്ലാ പക്ഷങ്ങളും സംയമനം പാലിച്ച് സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. മേഖലയിൽ Read More…

International News

‘നിരുപാധിക കീഴടങ്ങലാണ് ഏക വഴിയെന്ന്’ ട്രംപ്; ഇറാനോട് കടുത്ത മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാനുമായി യാതൊരു വിധത്തിലുള്ള ചർച്ചകളോ ധാരണകളോ നടത്തില്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ നിരുപാധികമായ കീഴടങ്ങലാണ് ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടം മാറി താൻ അംഗീകരിക്കുന്ന പുതിയ നേതൃത്വം അധികാരത്തിലെത്തുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന രാജ്യത്തെ പുനർനിർമിക്കാൻ അമേരിക്ക സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ കീഴടങ്ങാൻ തയ്യാറായാൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ആ രാജ്യത്തെ മുൻകാലത്തേക്കാൾ Read More…

International News

ഇറാനിൽ ചരിത്രമാറ്റം: മോജ്തബ ഖമേനി പുതിയ പരമോന്നത നേതാവ്

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. മുൻ നേതാവ് അലി ഖമേനി യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ ഭരണപ്രതിസന്ധിക്കിടെയാണ് നിർണായക തീരുമാനം പുറത്തുവന്നത്. 88 അംഗങ്ങളടങ്ങിയ അസംബ്ലി ഓഫ് എക്സ്പെർട്സാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മുജ്തബ ഖമേനിയെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ശക്തമായ പിന്തുണയും സമ്മർദ്ദവും പിന്തുടർന്നാണ് തെരഞ്ഞെടുത്തതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനായ 56കാരനായ മോജ്തബയ്ക്ക് രാജ്യത്തിന്റെ ഭരണഘടനാനുസരണം സായുധ സേന, ജുഡീഷ്യൽ Read More…

International News

യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂകമ്പം; 4.3 തീവ്രത രേഖപ്പെടുത്തി

തെഹ്‌റാൻ: യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടയിൽ തെക്കൻ ഇറാനിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഗെരാഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതിനിടെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ ശക്തമായി തുടരുകയാണ്. തെഹ്റാനിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെർമൻ Read More…

International News

യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷം; ഇറാനിൽ മരണസംഖ്യ 550 കടന്നു

ടെഹ്‌റാൻ: ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യം തുടരുന്ന സൈനിക നടപടികൾ രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 550 കടന്നതായി റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തിനിടെ 555 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ 131 നഗരങ്ങൾ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും സൊസൈറ്റി അറിയിച്ചു. ദക്ഷിണ ഇറാനിലെ സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ മാത്രം ഏകദേശം 180 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിവിധ നഗരങ്ങളിൽ വ്യോമാക്രമണങ്ങളും മിസൈൽ പ്രഹരങ്ങളും തുടരുമ്പോൾ, ഇറാൻ ശക്തമായ പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ Read More…

India News

പശ്ചിമേഷ്യയിൽ സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ; നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റിനെയും വിളിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുമായി തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിനു ശേഷമാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നിലപാട് വ്യക്തമായി മോദി ആവർത്തിച്ചു. അതേസമയം, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ Read More…

International News

യുഎസ്–ഇസ്രയേൽ വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാൻ – പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ പുലർച്ചെ നടന്ന യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങളും ശക്തമായ സ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിക്ക് തുടക്കമിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപം സ്‌ഫോടനം നടന്നതായി വിവരമുണ്ട്. ഖമേനി സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നോയെന്ന് വ്യക്തമല്ല; അദ്ദേഹത്തെ Read More…

India News

വ്യോമപാത അടച്ച് ഇറാന്‍; വിമാന ഗതാഗതത്തെ ബാധിച്ചു, യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ഇന്ത്യയും ഇന്‍ഡിഗോയും

ന്യൂഡല്‍ഹി: ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ആഗോള വ്യോമ ഗതാഗത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ സാഹചര്യങ്ങളില്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന സാഹചര്യം നിലനില്‍ക്കെ ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ എയര്‍ സ്‌പെയ്‌സ് അടച്ചതുമൂലം അന്താരാഷ്ട്ര സര്‍വീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഇന്ത്യന്‍ വിമാന കമ്പനികളായി എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പെയ്‌സ് ജെറ്റ് എന്നിവ അറിയിച്ചു. മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം വിമാനങ്ങള്‍ വൈകുന്നതായും പാത പുനക്രമീകരണം സാധ്യമായില്ലെങ്കില്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്നും എയര്‍ ഇന്ത്യ Read More…