കേരളത്തില്‍ മഴ ശക്തിപ്രാപിക്കുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തിയായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. മധ്യ കേരളത്തിലും വടക്കന്‍ മലബാര്‍ മേഖലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ജൂണ്‍ 21ന് മഴ വീണ്ടും ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് Read More…
Tag: rain alert
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിയാര്‍ജിച്ചതാണ് കേരളത്തില്‍ മഴ കുറയാന്‍ കാരണമായത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും കുറവുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും മഴ കുറയുമെന്നാണ് വിലയിരുത്തല്‍.സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. അതെസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളൊന്നും ഇല്ല. Read More…
സംസ്ഥാനത്ത് മഴ ശക്തമാകും; കള്ളക്കടല്‍ ജാഗ്രത മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനാണ് സാധ്യതയുള്ളത്. കള്ളക്കടല്‍ ജാഗര്ത നിര്‍ദേശവും Read More…
തൃശ്ശൂരില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; കര്‍ശന മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം
തൃശ്ശൂര്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള 2025-ലെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാര്‍ഗ്ഗരേഖ (ഓറഞ്ച് ബുക്ക്) പ്രകാരം ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്തമായ മഴ മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, Read More…
ജാഗ്രത: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടാകുമെന്ന അറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട്, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട് നല്‍കിയിട്ടുണ്ട്യ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റുണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More…
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത. എട്ട് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത ഉഉള്ളതിനാൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ് ഉള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പ്രവചിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. നാളെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ ഉയര്‍ന്ന തുറസ്സായ പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.
കാലവർഷ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി Read More…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു
കേരളത്തില്‍ വേനല്‍മഴ കടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം വന്നതോടെയാണ് സംസ്ഥാനത്ത് വേനല്‍ മഴ ശക്തിയാര്‍ജിക്കുന്നത്. അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും ഉണ്ടായിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 14,15 തിയതികളിലായി മലബാര്‍ മേഖലയിലുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 14ന് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും Read More…
കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ഉണ്ടാകുമെന്ന് അറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ചക്രവാതച്ചുഴിയാണ് മഴക്ക് കാരണമാകുന്നത്. മന്നാർ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന് ശ്രീലങ്കക്ക് മുകളിലുമായാണ് ചക്രവാതച്ചുഴി രൂപം കൊണ്ടിരിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി മെയ് 11 ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുണ്ട്. മഴക്കൊപ്പം 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശും. അതെസമയം നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. കോട്ടയം, ഇടുക്കി, എറണാകുളം, തുടങ്ങിയ Read More…









