India Medical News

സെർവിക്കൽ കാൻസർ തടയാം: 1.2 കോടി പെൺകുട്ടികൾക്ക് ഈ മാസം സൗജന്യ എച്ച്പിവി വാക്സിനേഷൻ

ന്യൂഡൽഹി: ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്കായി ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവ് ഈ മാസം അവസാനം ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സൗജന്യ കുത്തിവയ്പ്പ് നൽകാനാണ് തീരുമാനം. രാജ്യത്തുടനീളം ഏകദേശം 1.2 കോടി പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാൻസറായ സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ ഇത് നിർണായക നീക്കമെന്ന് ആരോഗ്യ വിദഗ്ധർ Read More…

India News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ–വ്യാപാര സഹകരണത്തിന് പുതിയ അധ്യായം

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക്. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഒമ്പത് വർഷത്തിനിടെ രണ്ടാം തവണയാണ് മോദി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടിന് ഇസ്രയേൽ പാർലമെന്റായ ക്നെസറ്റിനെ മോദി അഭിസംബോധന ചെയ്യും. എന്നാൽ നെതന്യാഹുവുമായുള്ള ഭിന്നത ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രസംഗം ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. ജറുസലേമിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം Read More…

India News

വിവാദങ്ങളുടെ നിഴലിൽ മോദിയുടെ ഇസ്രയേൽ സന്ദർശനം; ഇരുപാർലമെന്റുകളിലും പ്രതിഷേധം

ഗാസയിൽ യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25ന് ഇസ്രയേലിലേക്ക് യാത്രതിരിക്കാനിരിക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചകൾക്ക് ശേഷം 26ന് ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സന്ദർശനം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര നേതൃപ്രതിച്ഛായ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലുകളും ഉയരുന്നു. ഗാസ യുദ്ധത്തിന് പിന്നാലെ ഇസ്രയേലിന് ആഗോളതലത്തിൽ നേരിടേണ്ടി വന്ന നയതന്ത്ര വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം ശ്രദ്ധേയമാകുന്നത്. അതേസമയം, സംഘർഷഭരിതമായ സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തിനെതിരെ Read More…

India News

ദേശീയപാതയിൽ സി-130 ലാൻഡിങ്; അസമിൽ ചരിത്രനേട്ടവുമായി പ്രധാനമന്ത്രി മോദി

ഗുവാഹത്തി: അസമിലെ ദേശീയപാതയിൽ സി-130 ജെ സൂപ്പർ ഹെർക്കുലിസ് വിമാനത്തിൽ അടിയന്തര ലാൻഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ഒരുദിവസത്തെ സന്ദർശനത്തിനായി എത്തിയ മോദി ശനിയാഴ്ച രാവിലെ മൊറാൻ ബൈപാസിലെ ദേശീയപാത 127-ൽ നിർമ്മിച്ച പ്രത്യേക റൺവേയിലായിരുന്നു ഇറങ്ങിയത്. ഏകദേശം 4.2 കിലോമീറ്റർ നീളത്തിൽ 100 കോടി രൂപ ചെലവഴിച്ചാണ് ഈ റൺവേ ഒരുക്കിയത്. യുദ്ധസമയത്തോ പ്രകൃതിക്ഷോഭങ്ങളിലോ അടിയന്തര സാഹചര്യങ്ങളിൽ യുദ്ധവിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും സുരക്ഷിതമായി ലാൻഡ് ചെയ്യാനും പറന്നുയരാനും ഈ Read More…

India News

സൗത്ത് ബ്ലോക്കിന് വിട; ‘സേവാ തീർഥ്’യിൽ പുതിയ പിഎംഒ ഇന്ന് ഉദ്ഘാടനം

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയായ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീർഥ്’ എന്ന പേരിന്റെ അനാച്ഛാദനം നിർവഹിക്കും. ഇതോടെ കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് പുതിയ ചരിത്രത്തിലേക്ക് കടക്കുന്നു. കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കിൽ നിന്ന് സേവാ തീർഥിലേക്ക് മാറും. സേവാ തീർഥ്-1 ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പ്രവർത്തിക്കുക. Read More…

India News

നാല് വർഷത്തിൽ 462 കോടി വിദേശയാത്ര ചെലവ്; 43 രാജ്യങ്ങൾ സന്ദർശിച്ച് മോദി, ഏറ്റവും കൂടുതൽ ചിലവ് അമേരിക്കയ്ക്ക്

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ (2021–2025) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ ചെലവഴിച്ചത് 462.58 കോടി രൂപയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 43 രാജ്യങ്ങളിലായി നിരവധി തവണ സന്ദർശനം നടത്തിയ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ ചിലവഴിച്ചത് അമേരിക്കൻ യാത്രകൾക്കാണ്. മൊത്തം ചിലവിന്റെ 16 ശതമാനത്തോളം—ഏകദേശം 74.4 കോടി രൂപ—അമേരിക്കയിലേക്കുള്ള നാല് സന്ദർശനങ്ങൾക്കായി ചെലവായി. ജപ്പാനും ഫ്രാൻസും ചിലവിൽ അടുത്ത സ്ഥാനങ്ങളിലാണ്; ഓരോ രാജ്യത്തിനും ഏകദേശം 9 ശതമാനം വീതം തുക ചിലവായി. 2025 Read More…

India News

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് തടയാൻ കടുത്ത നീക്കം; വാട്‌സ്ആപ്പിന് സിം കാർഡ് നിർബന്ധമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി ഉയർന്നുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ചെക്ക് വെക്കാൻ വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കാൻ നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള കർശന പരിശോധനാ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കി. 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ രാജ്യത്ത് 52,000 Read More…

India News

നെഹ്റുവിന്റെ പേര് മായ്ച്ചത് ബിജെപിയല്ല; കോൺഗ്രസിന്റെ സ്വന്തം തീരുമാനങ്ങൾ: ശശി തരൂർ

ന്യൂഡൽഹി: നെഹ്റുവിന്റെ ഓർമ്മകൾ മായ്ച്ചത് ബിജെപിയാണെന്ന കോൺഗ്രസിനുള്ളിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. നെഹ്റു എന്ന പേര് നിലനിർത്തേണ്ടിയിരുന്നത് ഇന്ദിരാ നെഹ്റുവായിരുന്നുവെങ്കിലും, പിന്നീട് രാജീവ് നെഹ്റു, സഞ്ജയ് നെഹ്റു, രാഹുൽ നെഹ്റു എന്നിങ്ങനെ പേരുകൾ ഉപേക്ഷിച്ച് ‘ഗാന്ധി’ എന്ന പേര് സ്വീകരിച്ചതിലൂടെ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യം മാറ്റിയത് കോൺഗ്രസ് തന്നെയാണെന്ന വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഇന്ന് ‘നെഹ്റു കുടുംബം’ എന്നത് ‘ഗാന്ധി കുടുംബം’ ആയി മാറിയതിന്റെ ഉത്തരവാദിത്തം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് യുക്തിയില്ലാത്തതാണെന്നും അദ്ദേഹം Read More…

India News

വന്ദേമാതരം: കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. ഔദ്യോഗിക ചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പരിപാടികളിൽ വന്ദേമാതരം ആലപിക്കുമ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണം. എന്നാൽ സിനിമ പ്രദർശനത്തിന് മുൻപോ ശേഷമോ തിയേറ്ററുകളിൽ വന്ദേമാതരം ആലപിച്ചാൽ കാണികൾ എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഗാനം ജനഗണമനയ്ക്ക് നിലവിലുള്ള പ്രോട്ടോക്കോളുകൾ വന്ദേമാതരത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ. ജനങ്ങൾ വിനോദത്തിനായി എത്തുന്ന ഇടങ്ങളായ സിനിമാ തിയേറ്ററുകൾക്ക് പ്രത്യേക ഇളവ് അനുവദിച്ചിരിക്കുകയാണ്. Read More…

India News

വേനൽ തുടങ്ങും മുൻപേ എച്ച്3എൻ2 ഫ്ലൂ വ്യാപനം; ജാഗ്രത അനിവാര്യമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂഡൽഹി: സാധാരണയായി വേനൽക്കാലം കടുക്കുമ്പോൾ റിപ്പോർട്ട് ചെയ്യാറുള്ള എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ ഇത്തവണ നേരത്തേ തന്നെ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവിദഗ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എൻ2 ബാധിച്ചവരിൽ മറ്റ് പനികളേക്കാൾ ലക്ഷണങ്ങൾ കൂടുതൽ ദിവസങ്ങളോളം തുടരുന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത. വിട്ടുമാറാത്ത കഠിന പനി, നിർത്താതെയുള്ള ചുമയും Read More…