ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. ഔദ്യോഗിക ചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പരിപാടികളിൽ വന്ദേമാതരം ആലപിക്കുമ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണം. എന്നാൽ സിനിമ പ്രദർശനത്തിന് മുൻപോ ശേഷമോ തിയേറ്ററുകളിൽ വന്ദേമാതരം ആലപിച്ചാൽ കാണികൾ എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഗാനം ജനഗണമനയ്ക്ക് നിലവിലുള്ള പ്രോട്ടോക്കോളുകൾ വന്ദേമാതരത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ. ജനങ്ങൾ വിനോദത്തിനായി എത്തുന്ന ഇടങ്ങളായ സിനിമാ തിയേറ്ററുകൾക്ക് പ്രത്യേക ഇളവ് അനുവദിച്ചിരിക്കുകയാണ്. Read More…
Tag: india
വേനൽ തുടങ്ങും മുൻപേ എച്ച്3എൻ2 ഫ്ലൂ വ്യാപനം; ജാഗ്രത അനിവാര്യമെന്ന് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി: സാധാരണയായി വേനൽക്കാലം കടുക്കുമ്പോൾ റിപ്പോർട്ട് ചെയ്യാറുള്ള എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ ഇത്തവണ നേരത്തേ തന്നെ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവിദഗ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എൻ2 ബാധിച്ചവരിൽ മറ്റ് പനികളേക്കാൾ ലക്ഷണങ്ങൾ കൂടുതൽ ദിവസങ്ങളോളം തുടരുന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത. വിട്ടുമാറാത്ത കഠിന പനി, നിർത്താതെയുള്ള ചുമയും Read More…
റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ വലിയ മാറ്റം: യുടിഎസ് ആപ്പ് അവസാനിപ്പിച്ച് ‘റെയിൽ വൺ’; ഒരൊറ്റ ആപ്പിൽ എല്ലാ സേവനങ്ങളും
സാധാരണ ട്രെയിൻ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന യുടിഎസ് (UTS) മൊബൈൽ ആപ്പ് ഇന്ത്യൻ റെയിൽവേ പൂർണമായും അവസാനിപ്പിക്കുന്നു. 2026 മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് പ്രവർത്തനരഹിതമാകും. ഇതിന് പകരമായി റെയിൽവേയുടെ പുതിയ ഏകീകൃത മൊബൈൽ പ്ലാറ്റ്‌ഫോമായ ‘റെയിൽ വൺ’ ആപ്പിലേക്ക് യാത്രക്കാർ മാറണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. റെയിൽവേയുടെ എല്ലാ പ്രധാന ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതിനോടകം തന്നെ യുടിഎസ് ആപ്പിൽ പുതിയ സീസൺ ടിക്കറ്റുകൾ എടുക്കുന്നതും Read More…
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം ഡിജിറ്റലിലേക്ക്; 2026 മുതൽ ‘ഓൺ-സ്ക്രീൻ മാർക്കിങ്’
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം 2026 മുതൽ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാക്കാൻ തീരുമാനിച്ചു. ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (OSM) സംവിധാനം നടപ്പാക്കുന്നതോടെ അധ്യാപകർ ഇനി ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം, സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിലൂടെ വിലയിരുത്തി മാർക്ക് നൽകും. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ മൂല്യനിർണ്ണയത്തിലെ പിഴവുകളും മാർക്ക് കൂട്ടുന്നതിലെ തെറ്റുകളും പൂർണ്ണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് ശേഷം Read More…
അഖിലേന്ത്യാ പണിമുടക്ക് നാളെ അർധരാത്രി മുതൽ; രാജ്യമെങ്ങും വ്യാപക പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾ അടക്കമുള്ള ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉയർത്തി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായ അഖിലേന്ത്യാ പണിമുടക്ക് നാളെ (ബുധനാഴ്ച) അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ നടക്കും. തൊഴിലാളികൾക്കൊപ്പം കർഷക-കർഷകത്തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കെടുക്കും. ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബഹുജന സംഘടനകളും വ്യാഴാഴ്ച തെരുവിലിറങ്ങും. ആയിരത്തിലധികം കേന്ദ്രങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കാൽനട ജാഥ, വാഹന റാലി, ട്രാക്ടർ റാലി Read More…
‘പഠിപ്പിക്കാനല്ല, പഠിക്കാനാണ്’: പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി
വിദ്യാര്‍ഥികളുമായി നടത്തുന്ന സംവാദങ്ങള്‍ പഠിപ്പിക്കാനല്ല, മറിച്ച് അവരില്‍ നിന്ന് പഠിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പരീക്ഷ പേ ചര്‍ച്ചയുടെ രണ്ടാം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവ്മോഗ്ര, കോയമ്പത്തൂര്‍, റായ്പൂര്‍, ഗുവാഹത്തി, ഡല്‍ഹി എന്നിവിടങ്ങളിലെ 10, 12 ക്ലാസ് വിദ്യാര്‍ഥികളുമായി സംവദിച്ച പ്രധാനമന്ത്രി, ‘വികസിത് ഭാരത് 2047’ എന്ന സ്വപ്നം വിദ്യാര്‍ഥികള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞു. വികസിത രാജ്യങ്ങളുടെ നല്ല ശീലങ്ങള്‍ നാം സ്വീകരിക്കണമെന്നും, ചുവപ്പ് സിഗ്നലില്‍ വാഹനം നിർത്തുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുക, Read More…
ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാർ: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യങ്ങൾ
ന്യൂഡൽഹി: രാജ്യം ഗുരുതരമായ ആശങ്കകളിൽ കഴിയുന്ന ഘട്ടത്തിൽ, ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ‘ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത’ എന്ന തലക്കെട്ടോടെയാണ് മോദി കരാറിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഈ കരാർ ഒരു നിർണ്ണായക നാഴികക്കല്ലാണെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണിക്കുന്ന വ്യക്തിപരമായ താൽപ്പര്യത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങൾക്കിടയിലെ വിശ്വാസവും Read More…
‘വിദ്യാഭ്യാസം പരീക്ഷയ്ക്കായി മാത്രമല്ല, ജീവിതത്തിനായി’; പരീക്ഷാ പേ ചർച്ച 2026ൽ പ്രധാനമന്ത്രിയുടെ സന്ദേശം
ന്യൂഡൽഹി: പരീക്ഷാ പേ ചർച്ച (PPC) 2026ന്റെ ഒമ്പതാമത് പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു. ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ നടന്ന അനൗപചാരിക സംഭാഷണത്തിൽ ‘എക്സാം വാരിയേഴ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാർത്ഥികളോടാണ് പ്രധാനമന്ത്രി മനസ്സുതുറന്ന് സംസാരിച്ചത്. വിദ്യാഭ്യാസം പരീക്ഷ ജയിക്കാനുള്ള ഉപാധി മാത്രമല്ല, ജീവിതത്തെ നേരിടാനുള്ള കരുത്താണ് എന്നതാണ് പരിപാടിയുടെ കേന്ദ്രസന്ദേശമെന്ന് മോദി പറഞ്ഞു. സ്വയം വിലയിരുത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനുമാണ് വിദ്യാഭ്യാസം സഹായിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുകൾ എന്നിവരിൽ Read More…
ചെറിയ ഡിജിറ്റൽ തട്ടിപ്പുകൾക്കും ഇനി നഷ്ടപരിഹാരം; 25,000 രൂപ വരെ നൽകാൻ ആർബിഐ തീരുമാനം
ന്യൂഡൽഹി: ചെറിയ തുകയുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്കും ഇനി നഷ്ടപരിഹാരത്തിന് അർഹത ലഭിക്കും. ഇത്തരം കേസുകളിൽ പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനുള്ള പുതിയ ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു. പണനയ അവലോകന ചർച്ചകൾക്ക് പിന്നാലെയാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക നടപടികൾ പരിഗണിക്കുന്നതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ചാപത്രം ഉടൻ Read More…
ആദായനികുതി വെട്ടിപ്പ് കേസ്: നടൻ വിജയിന് 1.5 കോടി രൂപ പിഴ; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജി കോടതി തള്ളിയതോടെ നടന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 2015–16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം മറച്ചുവെച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചത്. 2015ൽ പുറത്തിറങ്ങിയ ‘പുലി’ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വരുമാനമാണ് റിട്ടേണിൽ കൃത്യമായി പ്രഖ്യാപിക്കാത്തതെന്ന് അന്വേഷണത്തിൽ Read More…










