Kerala News

‘എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി’

ന്യൂഡല്‍ഹി: കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ കേന്ദ്ര ഇടപെല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഇത് വായ്പയായി Read More…

India Kerala News

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; വയനാടിന് കൂടുതൽ കേന്ദ്ര സഹായവും എയിംസും ലക്ഷ്യം

ന്യൂഡൽഹി: മുഖ്യമന്ത്രി  പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.  വയനാട്  പാക്കേജിന് കൂടുതൽ കേന്ദ്ര ധനസഹായം, എയിംസ് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് കൂടിക്കാഴ്ച. രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളതെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള Read More…

India News

അധികാരക്കസേരയില്‍ തുടര്‍ച്ചയായ 25ാം വര്‍ഷത്തിലേക്ക്; മോദിയുടെ രാഷ്ട്രീയ ജീവിതം

ന്യൂഡല്‍ഹി: ഭരണാധികാരിയെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 25ാം വര്‍ഷത്തിലേക്ക്. ജനജീവിതം മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയെന്നതുമാണ് തന്റെ കടമയെന്ന് മോദി പറഞ്ഞു. ഇത്രയും കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയെന്നും മോദി എക്‌സില്‍ കുറിച്ചു. 2001 ഒക്ടോബര്‍ എഴിനാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ‘ഇന്ത്യക്കാരുടെ തുടര്‍ച്ചയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഭരണാധികാരിയെന്ന നിലയില്‍ തന്റെ സേവനത്തിന്റെ 25ാം വര്‍ഷത്തിലേക്ക് കടന്നിരിക്കകയാണ്.രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി’ മോദി എക്‌സില്‍ കുറിച്ചു. ‘ഈ വര്‍ഷങ്ങളിലെല്ലാം, ജന ജീവിതം മെച്ചപ്പെടുത്തുന്നതിനും നമ്മളെയെല്ലാം Read More…

India News

ആ ഡ്രൈവർ തന്നെ… അപകടത്തിൽ വിടപറഞ്ഞ കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശി പ്രധാനമന്ത്രിയുടെ വിശ്വസ്തനായ തേരാളി, മരണം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ

രാജസ്ഥാനിലുണ്ടായ ബൈക്കപകടത്തിൽ മരിച്ച എസ്‌പിജി മുൻ അംഗം ഷിൻസ് തലച്ചിറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു. ഒൻപതുവർഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിൽ പ്രവർ‍ത്തിച്ചു. പ്രധാനമന്ത്രി കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോൾ സഞ്ചരിച്ച വാഹനം ഓടിച്ചത് ഷിൻസായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കപകടത്തിൽ മരിച്ചത്. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് പ്രത്യേകിച്ച് മലയോര നിവാസികൾക്ക് സഹായിയും വഴികാട്ടിയുമായിരുന്നു ഷിൻസ്. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അദ്ദേഹം അടുത്ത ജനുവരിയോടെ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു. മണ്ഡപം സെയ്‌ന്റ് ജോസഫ് എയ്‌ഡഡ് Read More…

Kerala News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുവമോർച്ച തൃശൂർ സിറ്റി ജില്ലയിൽ രക്തദാന ക്യാമ്പ് നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 75 ആം ജന്മദിനം പ്രമാണിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലയുടെ നേതൃത്വത്തിൽ തൃശൂർ മിഷൻ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു ,യുവമോർച്ച സിറ്റി ജില്ലാ പ്രസിഡൻറ് മനു പള്ളത്ത് അധ്യക്ഷനായി. ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോൻ പറമ്പിൽ, മണ്ഡലം പ്രസിഡന്റ് രഘു നാഥ്, രാഹുൽ നന്തിക്കര, കൃഷ്ണദത്ത്, Read More…

Kerala News

നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി മഹിളാ മോർച്ച

നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ മഹിളാ മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യാലക്ഷ്മി ഉൽഘാടനം ചെയ്തു. മഹിളാമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷ ശീതൾ രാജ അധ്യക്ഷത വഹിച്ചു. ബിജെപി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു നേതാക്കളായ പ്രിയ അനിൽ, വിൻഷി അരുൺ കുമാർ, ഭാഗീരതി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Kerala News Politics

നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ വടക്കേ ബസ്‌സ്റ്റാന്‍ഡില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി കർഷക മോർച്ച

നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ കർഷക മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വടക്കേ ബസ്റ്റാൻഡിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് ബി.ജെ.പി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു ഉൽഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ എ ജി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത് , ബിജോയ് തോമാസ് , പൂർണ്ണിമ സുരേഷ്, അബിൻസ് ചിറ്റിലപ്പിള്ളി, രതീഷ് കടവിൽ , മനോജ് നെല്ലിക്കാട് Read More…

India News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ Read More…

India News

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി Read More…

India News

71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും; മൂന്ന് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി

ന്യൂഡല്‍ഹി: നാളെ മുതല്‍ മുന്ന് ദിവസങ്ങളിലായി പ്രധാനമന്ത്രി  നരേന്ദ്രമോദി അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മിസോറാം, മണിപ്പൂര്‍, അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി 71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും. മൂന്ന് ദിവസത്തെ സന്ദര്‍ശനം പതിനഞ്ചിന് അവസാനിക്കും. ആദ്യസന്ദര്‍ശനം മിസോറാമിലാണ്. അവിടെ 9000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന കര്‍മം മോദി നിര്‍വഹിക്കും. ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഉച്ചയ്ക്ക് 12:30-ഓടെ മണിപ്പൂരിലെത്തുന്ന മോദി 8500 Read More…