Agriculture Farming India News

12 വർഷത്തെ കർഷക ക്ഷേമ പ്രവർത്തനങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ കർഷകരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിക്കുന്ന കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു. കർഷകരുടെ ജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച വിവിധ പദ്ധതികളെയും കാർഷിക മേഖലയിലെ പരിവർത്തനാത്മക വളർച്ചയെയും ലേഖനം വിശദീകരിക്കുന്നു. രാജ്യത്തിൻ്റെ അന്നദാതാക്കളുടെ ഉന്നമനത്തിനായി സർക്കാർ കൈക്കൊണ്ട നടപടികൾ കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

India News

ജസ്പാൽ റാണയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജസ്പാൽ റാണയുടെ വേർപാട് ഇന്ത്യൻ കായിക ലോകത്തിന് തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഷൂട്ടിങ് രംഗത്തെ അസാധാരണ നേട്ടങ്ങളിലൂടെ രാജ്യത്തിന് മഹത്തായ അഭിമാനം സമ്മാനിച്ച വ്യക്തിയായിരുന്നു ജസ്പാൽ റാണയെന്ന് മോദി അനുസ്മരിച്ചു. യുവ കായികതാരങ്ങളെ വളർത്തിയെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ സംഭാവനകളും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികവിനോടും അച്ചടക്കത്തോടും കായികരംഗത്തോടുമുള്ള ജസ്പാൽ റാണയുടെ അചഞ്ചലമായ സമർപ്പണം അദ്ദേഹത്തിന് വലിയ ആദരവും അംഗീകാരവും നേടിക്കൊടുത്തുവെന്ന് Read More…

Agriculture India News

കർഷക ക്ഷേമത്തിന് മുൻഗണന; ആധുനിക കൃഷിക്ക് സർക്കാർ പിന്തുണ തുടരും: മോദി

കർഷകരുടെ ക്ഷേമവും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതുമാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പി.എം-കിസാൻ സമ്മാൻ നിധി, ഫസൽ ബീമ യോജന, പി.എം-കുസും തുടങ്ങിയ പദ്ധതികൾ കർഷകരുടെ വരുമാനവും സാമ്പത്തിക സുരക്ഷയും വർധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകുന്നുണ്ടെന്നും ഡ്രോണുകൾ, സോയിൽ ഹെൽത്ത് കാർഡുകൾ, പ്രകൃതിദത്ത വളങ്ങൾ എന്നിവയുടെ ഉപയോഗം കൃഷി ഉൽപ്പാദനക്ഷമത ഉയർത്താൻ സഹായിക്കുന്നുണ്ടെന്നും മോദി എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.

India News Politics

ചരിത്രനേട്ടത്തിന് പിന്നാലെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നേട്ടം കൈവരിച്ച സാഹചര്യത്തില്‍ ആശംസകള്‍ നേർന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹത്തിൻ്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ അറിയിച്ച ആശംസകളും പിന്തുണയും തന്നെ ഏറെ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ സന്ദേശത്തിനും വ്യക്തിപരമായി മറുപടി നല്‍കാന്‍ സാധിച്ചില്ലെങ്കിലും ലഭിച്ച എല്ലാ ആശംസകളും താന്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തെ സേവിക്കാനും രാജ്യത്തിൻ്റെ വികസനയാത്രയില്‍ പങ്കാളിയാകാനും ലഭിച്ച അവസരം വലിയ Read More…

India News Politics

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി; മോദിയെ അഭിനന്ദിച്ച് വൈസ് പ്രസിഡൻ്റ്

ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നേതാവെന്ന നേട്ടം കൈവരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈസ് പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണന്‍ അഭിനന്ദനം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ രാജ്യത്തിൻ്റെ വികസനയാത്രയില്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ കൈവരിച്ച ചരിത്ര നേട്ടമാണിതെന്ന് വൈസ് പ്രസിഡൻ്റ് വ്യക്തമാക്കി. ഇന്ത്യയുടെ പുരോഗതിയുടെ പുതിയ അധ്യായത്തെ പ്രതിഫലിപ്പിക്കുന്ന നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. Read More…

India News Politics

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായ പ്രധാനമന്ത്രിയായ നേതാവെന്ന റെക്കോര്‍ഡ് ഇനി മോദിക്ക് സ്വന്തം

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേക്ക് പുതിയൊരു റെക്കോര്‍ഡ് പിറന്നിരിക്കുകയാണ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന റെക്കോര്‍ഡിനുടമയായിരിക്കുകയാണ് നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നേക്ക് പ്രധാനമന്ത്രി കസേരിയില്‍ കയറി 4,399 ദിവസങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പിന് വിധേയനായി അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു 4,398 ദിവസങ്ങളാണ് പൂര്‍ത്തീകരിച്ചിരുന്നത്. ഈ റെക്കോര്‍ഡാണ് മോദി ഇന്ന് മറികടക്കാന്‍ പോകുന്നത്. 1952 മെയ് 13 മുതല്‍ Read More…

India News Politics

മോദി യുഗം, ഇന്ത്യ വൈദ്യുതി ക്ഷാമ രാജ്യത്തിൽ നിന്ന് ഊർജ മിച്ച രാജ്യമായി: പ്രഹ്ലാദ് ജോഷി

തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ കഴിഞ്ഞ 12 വർഷ ഭരണകാലത്ത് ഇന്ത്യ വൈദ്യുതി ക്ഷാമം നേരിടുന്ന രാജ്യത്തിൽ നിന്ന് ഊർജ മിച്ച (എനർജി സർപ്ലസ്) രാജ്യമായി മാറിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എൻഡിഎ സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി തിരുപ്പതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജം, അടിസ്ഥാനസൗകര്യ വികസനം, നിർമ്മാണ മേഖല, ക്ഷേമപദ്ധതികൾ തുടങ്ങിയ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. “കഴിഞ്ഞ 12 Read More…

India News

12 വർഷം, കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം മാറി: ജ്യോതിരാദിത്യ സിന്ധ്യ

റോഹ്തക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ 12 വർഷത്തിനിടെ വികസനത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യം. വികസനത്തിന് പുറമെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളാണ് എൻഡിഎ സർക്കാർ മൂലം ഉണ്ടായതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എൻഡിഎ സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി റോഹ്തക്കിൽ സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സമ്മേളൻ’ പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയ സമൂഹത്തിലെ Read More…

India International News

ഫിലിപ്പീൻസിലെ ഭൂചലനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫിലിപ്പീൻസിലെ മിൻഡനാവോയിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂചലനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും മനുഷ്യജീവഹാനിയിലും ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ഈ ദുഃഖകരമായ ഘട്ടത്തിൽ ഫിലിപ്പീൻസ് ജനതയ്ക്കും സർക്കാരിനുമൊപ്പമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. മിൻഡനാവോയിൽ ഉണ്ടായ ഭൂചലനം വ്യാപക നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

India News Politics

12 വർഷത്തെ ‘ഗരീബ് കല്യാൺ’ പദ്ധതികൾ രാജ്യത്തെ മാറ്റിമറിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിൻ്റെ കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ക്ഷേമമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിൻ്റെ ഗുണങ്ങൾ വർഷങ്ങളായി അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജനധൻ ബാങ്ക് അക്കൗണ്ടുകൾ, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി), സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ജനങ്ങൾക്ക് മാന്യമായ ജീവിതവും കൂടുതൽ അവസരങ്ങളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി Read More…