Business Economy Growth India International Kerala News Politics Technology

ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി മോദി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇരുവരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധവും ബ്രിക്സ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലെ സഹകരണവും നേതാക്കൾ ചർച്ച ചെയ്തു. വെല്ലുവിളികൾക്കിടയിലും ബ്രിക്സ് യോഗങ്ങളിൽ ഇറാൻ ഉയർന്നതല പങ്കാളിത്തം തുടരുന്നതിനെ മോദി അഭിനന്ദിച്ചു. പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങളും നേതാക്കൾ വിലയിരുത്തി. പ്രശ്നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നാവിഗേഷൻ, Read More…

Business Economy Growth India International Job Kerala News Politics Technology

ബ്രിക്സ് ഉച്ചകോടിക്കിടെ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇരുവരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജം, ബഹിരാകാശം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം നേതാക്കൾ അവലോകനം ചെയ്തു. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച റഷ്യയുടെ വ്യാവസായിക പ്രദർശനമായ ‘ഇന്നോപ്രോം ഇന്ത്യ’ മോദിയും പുടിനും സന്ദർശിച്ചു. പശ്ചിമേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. സംഘർഷങ്ങൾക്ക് Read More…

Business Economy India Job Kerala News Politics Security Technology

ഇഡി റിപ്പോർട്ടിലെ വിവരങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തരുത് : ജേക്കബ് തോമസ്

തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളും ആരോപണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി നാഷണൽ കൗൺസിൽ അംഗവും മുൻ വിജിലൻസ് മേധാവിയുമായ ജേക്കബ് തോമസ് ഐപിഎസ് (റിട്ടയേഡ്) ആവശ്യപ്പെട്ടു. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ ഗൗരവമുള്ളതാണെങ്കിൽ, അവ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ നിയമാനുസൃതമായ തുടർനടപടികൾ വൈകിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്. ഇഡി Read More…

India Kerala News Politics

ബിജെപി തൃശൂർ സിറ്റി ജില്ലാ ജനപ്രതിനിധികളുടെ ശില്പശാല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണരംഗത്തെ സേവനത്തിൻ്റെയും സമർപ്പണത്തിൻ്റെയും 25 വർഷങ്ങൾ പൂർത്തിയാകുന്നതിൻ്റെ ഭാഗമായി ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സേവാ സങ്കല്പ് അഭിയാൻ്റെ’ ഭാഗമായി ബിജെപി തൃശൂർ സിറ്റി ജില്ലാ ജനപ്രതിനിധികളുടെ ശില്പശാല നമോ ഭവനിൽ നടന്നു. ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോകത്തിൻ്റെ നയം രൂപപ്പെടുത്തുന്നതിൽ നിർണായകമായ അഭിപ്രായം പറയാൻ കഴിയുന്ന ശക്തിയായി ഭാരതത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി Read More…

Business Economy India News Politics

മത്സര പരീക്ഷകൾ: ഞായറാഴ്ച ഡൽഹി മെട്രോ സർവീസ് നേരത്തെ തുടങ്ങും

ന്യൂഡൽഹി: മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി ഞായറാഴ്ച ഡൽഹി മെട്രോ സർവീസുകൾ രാവിലെ ആറിന് ആരംഭിക്കും. എല്ലാ സ്റ്റേഷനുകളിലും സർവീസ് രാവിലെ ആറിന് തന്നെ തുടങ്ങുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു. സാധാരണ ഞായറാഴ്ചകളിൽ പിങ്ക്, മജന്ത, ഗ്രേ ലൈനുകളിലെ സർവീസുകൾ രാവിലെ ഏഴിനാണ് ആരംഭിക്കുന്നത്. പരീക്ഷാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൃത്യസമയത്ത് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് സർവീസ് ഒരു മണിക്കൂർ നേരത്തെയാക്കുന്നതെന്ന് DMRC സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

Education India Job News Politics

ഛത്തീസ്ഗഢ് പിഎസ്‌സി ക്രമക്കേട് കേസ്: അഡീഷണൽ കലക്ടറെ അറസ്റ്റ് ചെയ്ത് ഇഡി

റായ്പുർ: ഛത്തീസ്ഗഢ് പബ്ലിക് സർവീസ് കമ്മിഷനിലെ (പിഎസ്‌സി) മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ബാലറാംപുർ-രാമാനുജ്ഗഞ്ച് ജില്ലാ അഡീഷണൽ കലക്ടർ ചേതൻ ബോർഘരിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎ പ്രകാരമാണ് ചേതൻ ബോർഘരിയയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2019 മുതൽ 2022 വരെ അന്നത്തെ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി ചേതൻ ബോർഘരിയ Read More…

Business Economy Growth India International Kerala News Politics Technology

ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡൽഹിയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും

18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂഡൽഹിയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തും. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഡൽഹി വിമാനത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി കെ.വി. സിംഗ് പുടിനെ സ്വീകരിച്ചു. “പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാന പങ്കാളിത്തത്തിൽ അധിഷ്ഠിതമായ ദീർഘകാലവും ബഹുമുഖവുമായ ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്” എന്ന് Read More…

Business Economy India International Kerala News Politics

ബ്രിക്‌സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ശനിയാഴ്ച ആരംഭിക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഭാരത് മണ്ഡപത്തിലാണ് നടക്കുന്നത്. സുരക്ഷയ്ക്കായി ഏകദേശം 15,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനികളിലായി പാരാമിലിട്ടറി സേനയെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിലുടനീളം 500-ലധികം സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുടെയും മറ്റ് വിവിഐപികളുടെയും വാഹനവ്യൂഹങ്ങൾ കടന്നുപോകുന്ന പ്രധാന പാതകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന പ്രവേശനകവാടങ്ങളും സെൻസിറ്റീവ് മേഖലകളും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഉച്ചകോടിയുടെ Read More…

Agriculture Education Farming Health India International Kerala News Politics

പാരീസിലെ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പാരീസ്: ഫ്രാൻസിലെ പാരീസിൽ നടന്ന ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടിക്ക് തുടക്കമിട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് മോദി നന്ദി അറിയിച്ചു. സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖല ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാല സുസ്ഥിരതയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ ആശയത്തിൽ അധിഷ്ഠിതമാണ് ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സമീപനമെന്ന് മോദി വ്യക്തമാക്കി. Read More…

India International News Politics

ബ്രിക്സ് 2026ന് ഇന്ത്യ സജ്ജം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ബ്രിക്സ് 2026ന് ഇന്ത്യ പൂർണമായും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026ലെ ബ്രിക്സ് പ്രവർത്തനങ്ങൾക്കും ഉച്ചകോടിക്കുമുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ കുറിപ്പിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. “ബ്രിക്സ് 2026ന് എല്ലാം സജ്ജം!” എന്നാണ് മോദി കുറിച്ചത്. 2026ൽ ബ്രിക്സ് കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളത്. വിവിധ ബ്രിക്സ് യോഗങ്ങൾക്കും അനുബന്ധ പരിപാടികൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും.