Business Economy Growth India News Politics Technology

ഇന്ത്യ-റൊമാനിയ ബന്ധം കൂടുതൽ ശക്തമാക്കാൻ പ്രവാസികളോട് രാഷ്ട്രപതിയുടെ ആഹ്വാനം

റൊമാനിയ സന്ദർശനത്തിൻ്റെ അവസാന ദിവസം ഇന്ത്യൻ സമൂഹത്തെയും ‘ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ അംഗങ്ങളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യ-റൊമാനിയ ബന്ധത്തിൻ്റെ ഏറ്റവും വലിയ ശക്തി ജനങ്ങൾ തമ്മിലുള്ള അടുപ്പമാണെന്ന് രാഷ്ട്രപതി പറഞ്ഞു. റൊമാനിയയിലെ ഇന്ത്യൻ സമൂഹം രാജ്യത്തിൻ്റെ വികസനത്തിനും ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രചാരണത്തിനും നൽകുന്ന സംഭാവനയെ അവർ അഭിനന്ദിച്ചു. ‘വികസിത് ഭാരത് 2047’ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രവാസി ഇന്ത്യക്കാർ പങ്കാളികളാകണമെന്നും അവർ വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി ദ്രൗപദി Read More…

Education India Kerala Medical News Politics

NEET വിഷയം: ധർമേന്ദ്ര പ്രാധാന് പറയാനുള്ളത്

കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി ഞാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി സമർപ്പിതനായി പ്രവർത്തിച്ചു. ശക്തവും ഉൾക്കൊള്ളുന്നതും ദീർഘദർശിയുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറ എന്ന് ഞാൻ എന്നും വിശ്വസിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെയെല്ലാം രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ ധാർമ്മിക പ്രതിജ്ഞയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘദർശിയായ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി Read More…

Education Health India Medical News Politics

NEET: സർക്കാരിന്റെ പ്രതിബദ്ധത വിഷയമാകുമ്പോൾ

ഇപ്പൊ നമ്മുടെ മുന്നിൽ നടന്ന സംഭവവികാസങ്ങളിൽ നിന്ന് നമ്മുടെ നേതൃത്വം നന്നായി പാഠം ഉൾകൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടം ആണ്. NEET വിഷയത്തിൽ ജാഗ്രത കുറവ് സംഭവിച്ചു എന്നത് സത്യം ആണ്. ഒരു വകുപ്പിന് കീഴിൽ ഒരു പ്രശ്നം സംഭവിച്ചാൽ അതിന്റെ ഗൗരവം വലുതാണെങ്കിൽ അത് ആരുടെ ശ്രദ്ധ കുറവാണെങ്കിലും ശരി ആ വകുപ്പ് നോക്കുന്ന മന്ത്രി രാജിവെച്ച് മാറി നിൽക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മൂല്യബോധം ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ നിലപാട്. അത് ഇവിടെ ചെയ്തില്ല. പകരം Read More…

Agriculture India International News Politics

പശ്ചിമേഷ്യൻ സംഘർഷം; വെല്ലുവിളികൾക്കിടയിലും രാജ്യത്ത് വളങ്ങളുടെ ലഭ്യത ഉറപ്പാക്കി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾക്കിടയിലും രാജ്യത്ത് വളങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2025-26 കാലയളവിൽ സംഘർഷം രൂക്ഷമായതോടെ അമോണിയ, ഫോസ്ഫോറിക് ആസിഡ്, സൾഫർ, പൊട്ടാഷ് തുടങ്ങിയ വള നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കുകയും ചരക്ക്, ഇൻഷുറൻസ് ചെലവുകൾ വർധിക്കുകയും കയറ്റുമതിയിൽ കാലതാമസവും വിലക്കയറ്റവും ഉണ്ടാവുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യം മറികടക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുകയും, ദീർഘകാല Read More…

Education India News Politics

നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനെ വിമർശിക്കരുത്; കരുണ കാണിക്കണമെന്ന് ഭാര്യ ഗീതാഞ്ജലി

ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിമർശിക്കാൻ തിടുക്കം കാണിക്കരുതെന്ന് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ അഭ്യർത്ഥിച്ചു. സ്വന്തം താൽപര്യത്തിനല്ല, വലിയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് അദ്ദേഹം ഇത്രയും വലിയ ത്യാഗം സഹിച്ചതെന്നും അതിനാൽ വിമർശനത്തിനുപകരം കരുണയാണ് അർഹിക്കുന്നതെന്നും അവർ പറഞ്ഞു. സർക്കാർ പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് നൽകിയതിനെ തുടർന്നും വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ നിരന്തരം സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതിനെയും തുടർന്നാണ് വ്യാഴാഴ്ച രാത്രി വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം Read More…

Kerala News Politics

രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

തൃശ്ശൂർ: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയിൽ സംസാരിച്ച യുവമോർച്ച സിറ്റി ജില്ലാ പ്രസിഡൻ്റ് മനു പള്ളത്തി, രാജ്യതലസ്ഥാനത്ത് അക്രമവും അക്രമരാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസിനെതിരെ ദേശീയതയുടെ യുവശക്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാപരമായ സംവിധാനങ്ങളെയും തകർക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമങ്ങൾ രാജ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. Read More…

Education India Kerala News Politics

രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

കോഴിക്കോട്: രാജ്യത്തിന് പുറത്തുപോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിലൂടെ രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനക്കെതിരെ മോദി സർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോൾ കിട്ടിയ അവസരം ഉപയോഗിച്ചു രാഹുൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണ്. പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ പാകിസ്ഥാൻ ആക്രമണം നടത്തിയതിനു തെളിവുണ്ടോയെന്നാണ് രാഹുൽ ചോദിച്ചത്. രാഹുൽ എവിടെ സമരം ചെയ്താലും അത് Read More…

India International News Politics

ജയശങ്കർ-വാങ് യി കൂടിക്കാഴ്ച: ചൈനയുടെ വിശദീകരണം തള്ളി ഇന്ത്യ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ചൈന പുറത്തുവിട്ട ഔദ്യോഗിക വിശദീകരണം ഇന്ത്യ തള്ളി. ഇന്ത്യ ഒരിക്കലും ചൈനയുടെ പരമാധികാരം ലംഘിച്ചിട്ടില്ലെന്നും, മറിച്ച് ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ഇന്ത്യൻ പ്രദേശങ്ങൾ ചൈന നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. ബുധനാഴ്ച മനിലയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈന പുറത്തിറക്കിയ പ്രസ്താവനയിൽ, തായ്‌വാനും ടിബറ്റും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനയുടെ പരമാധികാരത്തെ Read More…

India International News Politics

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി കെ. ശ്രീകർ റെഡ്ഡി

ന്യൂഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ കെ. ശ്രീകർ റെഡ്ഡിയെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച നിയമന വിവരം അറിയിച്ചത്. 2001 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ശ്രീകർ റെഡ്ഡി നിലവിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലായി സേവനമനുഷ്ഠിച്ചുവരികയാണ്. അദ്ദേഹം ഉടൻ തന്നെ ഖത്തറിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര, വ്യാപാര, ഊർജ, നിക്ഷേപ, പ്രതിരോധ മേഖലകളിലെ Read More…

Education India News Politics

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നിയമം; ബിൽ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടികൾക്ക് വ്യവസ്ഥ ചെയ്യുന്ന ബിൽ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ബിൽ അടുത്ത ആഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ചയുടെ പ്രശ്നം ഇന്ന് മന്ത്രിസഭ വിശദമായി ചർച്ച ചെയ്യുമെന്നും സഹമന്ത്രിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും ബില്ലിൻ്റെ അന്തിമ രൂപം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ Read More…