Business Economy India News Politics

വൈദ്യുതി നിരക്ക് ക്രമക്കേട്: ടിവികെ സർക്കാരിനെ വിമർശിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സർക്കാർ അധികാരത്തിലെത്തിയത് മുതൽ സംസ്ഥാനത്ത് വൈദ്യുതി മുടക്കവും അമിത വൈദ്യുതി ബില്ലുകളും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉയർന്ന വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് 3.7 ലക്ഷത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ, ബില്ലുകളിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതുവരെ വൈദ്യുതി ബിൽ അടയ്ക്കുന്നതിനുള്ള അവസാന തീയതി നീട്ടണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. “ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം Read More…

Education India News Politics

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കി എഎപി

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ സമാധാനപരമായി പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭീഷണിയുണ്ടെങ്കിൽ ആം ആദ്മി പാർട്ടി (എഎപി) സംരക്ഷണം നൽകുമെന്ന് ഡൽഹി എഎപി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അറിയിച്ചു. ‘ഡൽഹി GenZ’യെ അഭിസംബോധന ചെയ്ത് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഭരദ്വാജിൻ്റെ പ്രഖ്യാപനം. പ്രതിഷേധത്തിൽ പങ്കെടുത്ത ഏതെങ്കിലും വിദ്യാർത്ഥിക്ക് വലതുപക്ഷ സംഘങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും, പാർട്ടിയെ അറിയിച്ചാൽ ആവശ്യമായ പിന്തുണയും സംരക്ഷണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭരദ്വാജിൻ്റെ എക്സ് Read More…

Business Economy Education India News Politics science Technology

മെറ്റയുടെ രാഷ്ട്രീയം: ഡിജിറ്റൽ അൽഗോരിതം പക്ഷപാതിത്വവും അന്താരാഷ്ട്ര അജണ്ടകളും….

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റ് മെറ്റ അബദ്ധത്തിൽ നീക്കം ചെയ്തു എന്ന വാർത്ത വൻ പ്രതിഷേധങ്ങൾക്കും ഗൗരവകരമായ സംശയങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. ഒരു സാങ്കേതിക പിഴവ് (Technical Error) മാത്രമാണ് സംഭവിച്ചതെന്നും യാദൃശ്ചികമായി പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, ദശകോടിക്കണക്കിന് ഡോളർ മൂല്യമുള്ള, ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും കൃത്യതയുള്ളതുമായ സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുന്ന ഒരു ആഗോള ടെക് ഭീമനിൽ ഇത്തരം Read More…

India News Politics

പ്രളയത്തിനിടെ ഡൽഹി സന്ദർശിക്കാൻ ഒഡീഷ മുഖ്യമന്ത്രി; വിമർശിച്ച് പ്രതിപക്ഷം

ഭുവനേശ്വർ: സംസ്ഥാനത്ത് രൂക്ഷമായ പ്രളയ സാഹചര്യം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മറ്റ് ബിജെപി നേതാക്കളും ഡൽഹി സന്ദർശിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടിയായ ബിജു ജനതാദളും (ബിജെഡി) കോൺഗ്രസും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വ്യാഴാഴ്ച പ്രത്യേകം നടത്തിയ വാർത്താസമ്മേളനങ്ങളിലാണ് ഇരുപാർട്ടികളും സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്തെ 30 ജില്ലകളിൽ 20 ജില്ലകളിലും പ്രളയം ബാധിച്ചിരിക്കെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. “സംസ്ഥാനം മുഴുവൻ കനത്ത മഴയിലും പ്രളയക്കെടുതിയിലും വലയുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള Read More…

Business Economy India International News Politics

ആറുവർഷത്തിന് ശേഷം പാങ്സൗ പാസ് അതിർത്തി വീണ്ടും തുറന്നു

ഇറ്റാനഗർ: ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ അരുണാചൽ പ്രദേശ് ചാങ്‌ലാങ് ജില്ലയിലെ പാങ്സൗ പാസിലുള്ള അതിർത്തി ഹാട്ട് (Border Haat) ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന വ്യാപാര-വാണിജ്യ മന്ത്രി ന്യാറ്റോ ഡുകാം വ്യാഴാഴ്ച ഹാട്ടിൻ്റെ പുനരാരംഭം ഉദ്ഘാടനം ചെയ്തു. നാംപോങ്ങിന് സമീപമുള്ള പാങ്സൗ പാസിലെ ബോർഡർ ഹാട്ട് പുനരാരംഭിച്ചതോടെ അതിർത്തി മേഖലയിലെ വ്യാപാര പ്രവർത്തനങ്ങൾക്കും ഇന്ത്യ-മ്യാൻമർ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനും പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച മന്ത്രി ന്യാറ്റോ Read More…

India Kerala News Politics

സംഘപരിവാർ മൻമോഹൻ സിങ്ങിനോട് മാപ്പ് പറയണം; വി.ഡി. സതീശൻ

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോട് സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും മാപ്പ് പറയണമെന്ന് കേരള മുഖ്യമന്ത്രി വിഡി സതീശൻ. കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ വർഷങ്ങളോളം മൻമോഹൻ സിങ്ങിനെ വേട്ടയാടിയ സംഘപരിവാറും മാധ്യമങ്ങളുടെ ഒരു വിഭാഗവും സുപ്രീംകോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലും എക്‌സ് (X) പ്ലാറ്റ്ഫോമിലും പങ്കുവെച്ച കുറിപ്പിൽ സതീശൻ ഇക്കാര്യം വ്യക്തമാക്ക്. “ഞാൻ എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നത് ചരിത്രം Read More…

India Kerala News Politics

സനാതന മൂല്യസംരക്ഷണവും സാമൂഹിക മുന്നേറ്റവും: ഗ്രാമീണ മേഖലകളിൽ വിശ്വഹിന്ദു പരിഷത്ത് ശക്തിയാർജ്ജിക്കേണ്ടതിൻ്റെ ആനുകാലിക പ്രാധാന്യം…

​ഭാരതത്തിൻ്റെ ആത്മാവും തനിമയും കുടികൊള്ളുന്നത് നമ്മളുടെ ഗ്രാമീണ മേഖലകളിലാണ്. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയ സംസ്കാരത്തിൻ്റെ അക്ഷയപാത്രമായി നിലകൊള്ളുന്നത് നമ്മളുടെ ഗ്രാമങ്ങളാണ്. നഗരങ്ങൾ ഭൗതിക പുരോഗതിയുടെയും വ്യവസായങ്ങളുടെയും കേന്ദ്രങ്ങളായി മാറുമ്പോഴും, നാടിന്റെ തനിമയും സനാതന ധർമ്മത്തിൻ്റെ മൂല്യങ്ങളും ആചാരാനുഷ്ഠാനങ്ങളും അതേപടി നിലനിൽക്കുന്നത് ഗ്രാമീണ അന്തരീക്ഷത്തിലാണ്. എന്നിരുന്നാലും, ആധുനിക കാലഘട്ടത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക, സാംസ്കാരിക, സാമൂഹിക മാറ്റങ്ങൾ ഗ്രാമീണ ജീവിതത്തിൻ്റെ ഘടനയെത്തന്നെ ഉലച്ചുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യവൽക്കരണം, ഭൗതികവാദപരമായ ചിന്താഗതികൾ, ലക്ഷ്യബോധമില്ലാത്ത നഗരവൽക്കരണം, ആസൂത്രിതമായ മതപരിവർത്തനങ്ങൾ, സാംസ്കാരിക അധിനിവേശങ്ങൾ എന്നിവ ഇന്ന് Read More…

Business Economy India News Politics

സുസ്ഥിര വ്യോമയാന ഇന്ധനം; കരട് നയം അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: രാജ്യത്ത് സുസ്ഥിര വ്യോമയാന ഇന്ധനം (Sustainable Aviation Fuel – SAF) വ്യാപകമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു വിവിധ മന്ത്രാലയങ്ങളിലെയും വ്യോമയാന മേഖലയിലെയും പ്രതിനിധികളുമായി ബുധനാഴ്ച നടത്തിയ യോഗത്തിലാണ് പുരോഗതി അവലോകനം ചെയ്തത്. യോഗത്തിൽ, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ICAO) ആഗോള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ചട്ടക്കൂടായ കാർബൺ ഓഫ്‌സെറ്റിംഗ് ആൻഡ് റിഡക്ഷൻ സ്കീം ഫോർ ഇൻ്റർനാഷണൽ ഏവിയേഷൻ (CORSIA) പാലിക്കുന്നതിനുള്ള Read More…

India News Politics

അടിയന്തരാവസ്ഥയുടെ മനോഭാവം കോൺഗ്രസിൽ ഇന്നും തുടരുന്നു’; രാഹുൽ ഗാന്ധിക്കെതിരെ നിശികാന്ത് ദുബെയുടെ വിമർശനം

ന്യൂഡൽഹി: കോൺഗ്രസ് ഇന്നും “അടിയന്തരാവസ്ഥയുടെ മനോഭാവം” പിന്തുടരുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിശികാന്ത് ദുബെ രംഗത്ത്. പാർലമെൻ്റിലെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം അടിയന്തരാവസ്ഥക്കാലത്തെ സമീപനത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഏത് എഡിറ്റോറിയലുകൾ പ്രസിദ്ധീകരിക്കണം, ആരുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്യണം എന്നതുവരെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് ദുബെ ആരോപിച്ചു. ഗായകൻ കിഷോർ കുമാറിൻ്റെ ഗാനങ്ങൾ പോലും നിരോധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ മനോഭാവമാണ് ഇന്നും കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും പാർലമെൻ്ററി Read More…

Health Kerala News Politics

കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ജനകീയ പ്രതിഷേധം

കോഴിക്കോട് : വരയ്ക്കൽ ക്ഷേത്രവും ബലിതർപ്പണ ഭൂമിയും പ്രദേശത്തെ മാലിന്യമാക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായതുമായ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ് വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഗേറ്റിൽ നടന്ന ജനകീയ പ്രതിഷേധംഅഴിമതി വിരുദ്ധ ജനകീയ മുന്നണി ചെയർപേഴ്‌സൺ അഡ്വ: കെ. ആനന്ദ കനകം ഉദ്ഘാടനം ചെയ്തു. 14 സെൻ്റ് സ്ഥലത്ത് പൂർണ്ണമായും നിയമം ലംഘിച്ച് സ്ഥാപിക്കുന്ന പ്ലാൻ്റിന് അനുമതി നൽകാനുള്ള Read More…