India News Sports

38ാമത് ദേശീയ ഗെയിംസിന് ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം; കായികരംഗം രാജ്യത്തിന്റെ വികസനത്തിൽ നിർണായകം – മോദി

ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസിന് ഔപചാരിക തുടക്കം കുറിച്ചത്. കായികമേഖലയെ രാജ്യത്തിന്റെ വികസനത്തിന് നിർണായകമെന്നു മോദി വിശേഷിപ്പിച്ചു. 2036 ഒളിംപിക്സിന് ഇന്ത്യ ആതിഥേയത്വം നേടുന്നതിന് സർക്കാരിന്റെ സജീവ ശ്രമം തുടരുകയാണെന്നും, അത് ഇന്ത്യൻ കായിക മേഖലയുടെ ഉയർച്ചയ്ക്ക് വൻ ഉത്തേജനമാവുമെന്നും അദ്ദേഹം പറഞ്ഞു. “ഒളിംപിക്‌സ് എവിടേയും നടന്നാലും രാജ്യത്തെ എല്ലാ മേഖലകളിലും അനുകൂല മാറ്റം ഉണ്ടാകും. അത് Read More…

India News

ഉച്ചഭാഷിണി മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ല; ശബ്ദ മലിനീകരണത്തിന് നടപടി വേണം: ബോംബെ ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. പൊതു ഇടങ്ങളിലെ ശബ്ദ മലിനീകരണത്തെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയവും മതസ്ഥാപനങ്ങളും സജീവമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മഹാരാഷ്ട്ര സർക്കാരിനോട് ഉച്ചഭാഷിണികളുടെ ശബ്ദ നിയന്ത്രണത്തിന് പ്രത്യേക മാർഗ്ഗനിർദേശങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട കോടതി, നിര്ദ്ദിഷ്ട സമയത്തിന് ശേഷമോ, അനുവദനീയമായ പരിധിയ്ക്കു മുകളിലോ ശബ്ദം ഉപയോഗിക്കുന്നവരെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. കുറ്ള പ്രദേശത്തെ ഹൗസിങ് സൊസൈറ്റികളാണ് പള്ളികളിൽ നിന്നും മറ്റും ഉച്ചഭാഷിണികളിലൂടെ അനുഭവപ്പെടുന്ന ശബ്ദ മലിനീകരണം ചൂണ്ടിക്കാട്ടി Read More…

Education India News

2025 സിവില്‍ സര്‍വീസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: 2025 സിവില് സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി ഘട്ടത്തിന് അപേക്ഷിക്കാം. ഇതിന് ഫെബ്രുവരി 11-ന് വൈകീട്ട് ആറു വരെ അവസരമുണ്ട്. പ്രിലിമിനറി പരീക്ഷ മെയ് 25-ന് നടക്കും. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്. അപേക്ഷാ തീയതി: ഫെബ്രുവരി 11-ന് വൈകീട്ട് 6 വരെ. വിശദ വിവരങ്ങള്ക്കും വിശദ Read More…

India News

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടി കോടിയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 100 കോടി എന്ന അതിര്‍വരമ്പിലേക്ക് എത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള് 96.88 കോടിയായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഇപ്പോള്‍ 99.1 കോടിയായി ഉയര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ കണക്കുകളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ യുവജന വോട്ടര്‍മാരുടെ എണ്ണം കൂടി വരികയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി പേര്‍ വോട്ടര്‍ പട്ടികയിലുള്ളതായും കണക്കുകള് വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതവും വര്‍ധിച്ചിരിക്കുകയാണ്. 2024ല്‍ 948 ആയിരുന്നത് Read More…

India News

പ്രൈവറ്റ് കമ്പനികൾ ജോലി ഒഴിവുകൾ സർക്കാർ അറിയിക്കണം; പുതിയ സാമൂഹിക സുരക്ഷാ നിയമം ആലോചനയിൽ

ന്യൂഡൽഹി: സ്വകാര്യ കമ്പനികൾ സാധാരണയായി ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി ജോലി ഒഴിവുകൾ പരസ്യപ്പെടുത്തിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എന്നാൽ, അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിനായി, കമ്പനികൾ ജോലി ഒഴിവുകൾ സര്‍ക്കാരിനെ അറിയിക്കേണ്ടതായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. 1959-ലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമത്തിന് പകരം പുതിയ സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നിയമത്തിന്റെ മുഖ്യ ഉദ്ദേശം, കമ്പനികൾക്ക് ഉദ്യോഗസ്ഥരുടെ ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ സർക്കാർ അറിയിക്കുന്നതിന് ഔപചാരിക സംവിധാനങ്ങൾ Read More…

India News

സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു

മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിൽ ജനുവരി 16-നാണ് ബംഗ്ലാദേശ് പൗരനായ ഷരീഫുള് ഇസ്ലാം ഷെഹ്സാദ് റോഹില്ല അമിന് ഫക്കീർ നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ താരം ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും കഴുത്തിനുമാണ് കുത്തേറ്റത്. നട്ടെല്ലിൽ കുടുങ്ങിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ജനുവരി 17-ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേയ്‌ക്ക് മാറ്റി. അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. Read More…

India News science

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌പ്ന ദൗത്യമായ സ്‌പാഡെക്‌സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.

Entertainment India News

മുംബൈയിലെ വസതിയിൽ മോഷണ ശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ കുത്തേറ്റു. പുലർച്ചെ 2.30ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ മോഷണ ശ്രമം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ നടൻ കുത്തേറ്റു. മോഷ്ടാവ് സംഭവസ്ഥലത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ മുംബൈ പോലീസ് തിരച്ചിൽ ആരംഭിച്ചു. സെയ്ഫ് അലി ഖാന് നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ആറു കുത്തേറ്റ മുറിവുകളുണ്ടായെന്നും ഇതിൽ രണ്ടെണ്ണം ആഴത്തിൽ ആണെന്നും ആശുപത്രി അധികൃതർ Read More…

India Kerala News

റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിക്കപ്പെട്ട 22 മലയാളികൾക്ക് പ്രത്യേക അംഗീകാരം

ന്യൂഡൽഹി: ജനുവരി 26-ന് രാജധാനിയിലെ കർതവ്യപഥത്തിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളിൽ 22 പേർ മലയാളികളാണ്. പാലക്കാട് നിന്നുള്ള പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ, കൊല്ലം വയ്ക്കോലിൽ കൊണ്ടു ചിത്രം രചിക്കുന്ന ബി. രാധാകൃഷ്ണ പിള്ള എന്നിവരും ഉൾപ്പെടുന്നു. പ്രധാനമന്ത്രി യശസ്വി പദ്ധതിയിലൂടെ 13 പേർ, തുണിത്തരങ്ങൾ (കരകൗശലം) വിഭാഗത്തിൽ മൂന്ന് പേർ, വനിതാ ശിശു വികസന വിഭാഗത്തിൽ ആറുപേരാണ് മലയാളികളുടെ പങ്കാളിത്തം. പരേഡിനോടൊപ്പം, ഇവർക്കു ദേശീയ യുദ്ധസ്മാരകം, Read More…

India News

ഡോ. വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ: ജനുവരി 14ന് ചുമതലയേൽക്കും

ന്യൂഡൽഹി: ഡോ. വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടർ ആയ ഡോ. നാരായണൻ, ഡോ. എസ്. സോമനാഥിന്റെ വിരമിക്കൽ ഒഴിവിലേക്കാണ് നിയമിതനായിരിക്കുന്നത്. ജനുവരി 14ന് പുതിയ ചെയർമാനായി നാരായണൻ ചുമതലയേൽക്കും. ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ പദവികളും നിർവഹിക്കും. കന്യാകുമാരി സ്വദേശിയായ ഡോ. നാരായണൻ, റോക്കറ്റ് പ്രൊപ്പൽഷൻ രംഗത്തെ വിദഗ്ധനാണ്. ജി.എസ്.എൽ.വി മാർക്ക്-3 സി25 ക്രയോജനിക് പ്രോജക്ടിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. Read More…