Court Kerala News

ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ 30 കോടിയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കാലാവധി പൂര്‍ത്തിയാക്കിയ ഡിബെഞ്ചര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് തട്ടിപ്പ് നടത്തി 30 കോടി രൂപ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികളായ മുളങ്കുന്നത്തുകാവ് മേപ്പറമ്പില്‍ നന്ദഗോകുലം (തളിക്കുളം, എടശ്ശേരി) സ്മിഷ, 47 വയസ്സ്, കരുവന്നൂര്‍ മൂര്‍ക്കനാട് കൊണശ്ശേടത്ത് കളരിക്കല്‍ നിഷ ബാബു എല്‍.എസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശശികുമാര്‍ പി.എസ്. തള്ളി ഉത്തരവായി. 2018 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഇരിങ്ങാലക്കുടയിലെ I.C.L ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രതികള്‍ Read More…

Court Education India News Politics

മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പുസ്തകം പുറത്തിറക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ചിന്തകളും ഉൾക്കൊള്ളുന്ന ‘ദി വോയ്സ് ഓഫ് ജസ്റ്റിസ്: ജസ്റ്റിസ് ഗവായി സ്പീക്സ്’ എന്ന പുസ്തകം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പുറത്തിറക്കി. ഭരണഘടനാ ചിന്തകളും നീതിന്യായ സംവിധാനത്തിൻ്റെ കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്ന സുപ്രധാന ഗ്രന്ഥമാണ് ഇതെന്ന് ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ഭരണഘടന കഴിഞ്ഞ 75 വർഷത്തിനിടെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജനാധിപത്യത്തെയും നിയമവാഴ്ചയെയും സംരക്ഷിച്ച ജീവിക്കുന്ന രേഖയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവകാശങ്ങളും കടമകളും, അധികാരവും Read More…

Court Kerala News

വേണ്ടി വന്നാല്‍ മറ്റുള്ളവരേയും കൊല്ലും, ഗാന്ധിജിയല്ല ഞാന്‍: കൊലപാതകക്കേസ് പ്രതി ചെന്താമര

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ വിധി പറയുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്ന് മറുപടി നല്‍കി ചെന്താമര. ഇതിനുപുറമെ കോടതിയില്‍ വെച്ച് വെല്ലുവിളിയും നടത്തി ചെന്താമര. വേണ്ടി വന്നാല്‍ മറ്റുള്ളവരേയും താന്‍ കൊല്ലുമെന്നാണ് ചെന്താമര പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറു ചെകിടും കാണിച്ചു കൊടുക്കാന്‍ ഗാന്ധിജിയല്ല താനെന്നും ചെന്താമര പറഞ്ഞു. എന്ത് വിധിയും എഴുതിക്കോളാനാണ് ജഡ്ജിയോട് ചെന്താമര ആവശ്യപ്പെട്ടത്. ജൂലൈ 15ന് കേസില്‍ ശിക്ഷ വിധിക്കും. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനേയും Read More…

Court India News

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്: ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മാപ്പപേക്ഷിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

കൊച്ചി: കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ്റെ (കെഎസ്‌സിഡിസി) 2015ലെ അഴിമതിക്കേസിൽ ഉദ്യോഗസ്ഥർക്കെതിരെ സിബിഐയ്ക്ക് വിചാരണാനുമതി നൽകുന്ന സർക്കാർ ഉത്തരവിലെ പരാമർശങ്ങളുടെ പേരിൽ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് വിധേയനായ കാസ്യൂ വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസ് വെള്ളിയാഴ്ച കോടതിയിൽ നിരുപാധിക മാപ്പപേക്ഷ സമർപ്പിച്ചു. ഹൈക്കോടതിയുടെ അധികാരത്തെ ഒരിക്കലും ചെറുതാക്കി കാണിക്കാനോ അവമതിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് മാപ്പപേക്ഷയിൽ കെ. ബിജു വ്യക്തമാക്കി. സർക്കാർ ഉത്തരവിൽ ഉപയോഗിച്ച ഭാഷ അനുചിതമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. സർക്കാർ സ്വതന്ത്രമായി വിഷയം പരിശോധിക്കാതെ Read More…

Court Kerala News

കോവിഡ് ചികിത്സ മറച്ചുവെച്ചതിന് ക്ലെയിം നിഷേധിച്ചു; ഹർജിക്കാരിക്ക് 1,53,105 രൂപയും പലിശയും നൽകാൻ വിധി

കോവിഡ് ചികിത്സയുടെ ക്ലെയിം, അസുഖം മറച്ചുവെച്ചുവെന്നാരോപിച്ച് നിഷേധിച്ചതിനെതിരെ, ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അണ്ണല്ലൂർ സ്വദേശിനി ശാരദാലയത്തിലെ കവിത.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോരപ്പത്ത് ലൈനിലെ മണിപ്പാൽ സിഗ്ന മാനേജർക്കെതിരെ വിധിയായത്. കവിത അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് വിധേയയായിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും പോളിസി ചേരുമ്പോൾ, നിലവിലുള്ള മറ്റൊരു അസുഖം മറച്ചുവെച്ചുവെന്ന് പറഞ്ഞ് ക്ളെയിം നിഷേധിക്കുകയായിരുന്നു. അതെസമയം, ഈ കാരണം പറഞ്ഞ് പോളിസി റദ്ദാക്കുകയും ചെയ്തു. തുടർന്ന് ഹർജി ഫയൽ Read More…

Court Kerala News

ഈട് നൽകിയിട്ടും കുറി സംഖ്യ നൽകിയില്ല, 229500 രൂപയും പലിശയും നൽകുവാൻ വിധി

ഈട് നൽകിയിട്ടും കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കൊടകരയിലുള്ള മംഗലൻ വീട്ടിൽ പോൾസൺ.എം.ഒ. ഫയൽ ചെയ്ത ഹർജിയിലാണ് ചാലക്കുടിയിലുള്ള ധനകേന്ദ്ര കറീസ് ആൻഡ് ലോൺസ് (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. 7000 രൂപ തവണ സംഖ്യ വരുന്ന കുറിയിലാണ് പോൾസൺ ചേർന്നത്. തുടർന്ന് കുറി വിളിക്കുകയായിരുന്നു. മതിയായ സെക്യൂരിറ്റി നൽകുവാൻ തയ്യാറായിട്ടും കുറി സംഖ്യ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു. ജോൺസന് ഇത് മൂലം സംഭവിച്ച Read More…

Court Kerala News

അനധികൃത മണൽ ലോറി തടഞ്ഞ യുവാവിനെ കൊലപ്പെടുത്തിയ കേസ്; ലോറി ഡ്രൈവർക്ക് 7 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

അനധികൃത മണൽ ലോറി ഇടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് യുവാവ് ‍ മരണപ്പെട്ട കേസില്‍ പ്രതിയായ ലോറി ഡ്രൈവർക്ക് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രമേഷ്‍കുമാർ. എസ് ശിക്ഷ വിധിച്ചു. ലോറി ഡ്രൈവറായ പല്ലൂർ ദേശത്ത് മുരുക്കുകുഴിയിൽ പറമ്പയിൽ വീട്ടില്‍ ഹംസ മകന്‍ നിഷാദ്(42) എന്നയാളെയാണ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 4 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴത്തുക മരണപ്പെട്ടയാളുടെ Read More…

Court Kerala News

9 തവണ കേടുപാടുകൾ സംഭവിച്ചു; ടിവിയുടെ വിലയും പലിശയും നൽകാൻ വിധി

ടിവിയുടെ തകരാറുകൾ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കാഞ്ചേരി കല്ലംപാറ സ്വദേശി വാഴക്കോട്ടിൽ വീട്ടിൽ ഷാജൻ. വി. സി ഫയൽ ചെയ്ത ഹർജിയിലാണ് ആലപ്പുഴയിലുള്ള ഡയനോര ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. 29,500 രൂപ നൽകിയാണ് ഷാജൻ ടിവി വാങ്ങിയത്. ടിവി വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടിവിയിൽ ചിത്രം കാണാൻ കഴിയാത്ത അവസ്ഥ വന്നു. പരാതിപ്പെടുമ്പോൾ ടെക്നീഷ്യൻ വന്ന് റിപ്പയർ ചെയ്യുകയും വൈകാതെ തകരാർ ആവർത്തിക്കുകയുമായിരുന്നു. ഒമ്പത് തവണയാണ് ഇങ്ങനെ Read More…

Business Court Kerala Law News

അനുയോജ്യമല്ലാത്ത കുർത്ത, വിലയും നഷ്ടവും നൽകുവാൻ വിധി

അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്ത് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ് റോഡിലെ കല്യാൺ സിൽക്സ് ട്രിച്ചൂർ (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. സീന, ഭർത്താവിന് വേണ്ടി ഒരു കുർത്ത വാങ്ങിച്ചിരുന്നു. എന്നാൽ കുർത്ത എടുക്കുമ്പോൾ ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ല. കൊണ്ടുപോയി നോക്കി പാകമാകാത്ത പക്ഷം മാറ്റിയെടുക്കുവാൻ കഴിയുമോ എന്ന് ചോദിച്ചതിൽ Read More…