International News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് ട്രംപ്; ഔദ്യോഗിക സ്ഥിരീകരണം ഇല്ല

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് ഇടയ്ക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി വീണ്ടും സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. ഇരുകൂട്ടരും കരാര്‍ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇറാനും ഇസ്രയേലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി രാവിലെ 7.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ട്വീറ്റ് ചെയ്തെങ്കിലും, തുടർന്ന് മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയും ചെയ്തു. തെക്കന്‍ ഇസ്രയേലിലെ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ Read More…

International News

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും സജീവം: നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇറാന്‍ ഖത്തറിനെ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും അതിസങ്കീര്‍ണാവസ്ഥ. തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ റദ്ദാകുന്നത് യാത്രക്കാരെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറാന്‍-ഖത്തര്‍ സംഘര്‍ഷത്തിന് പിന്നാലെ താല്‍ക്കാലികമായി തുറന്ന ഖത്തര്‍ വ്യോമപാത വീണ്ടും അടച്ചു. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് തുടങ്ങിയ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. ദോഹയിലേയ്ക്കുള്ള ഖത്തര്‍ എയര്‍വേയ്സും, കുവൈറ്റ് എയര്‍വേയ്സിന്റെ കുവൈറ്റ് സര്‍വീസും, ഇന്‍ഡിഗോയുടെ ഷാര്‍ജ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട 9 സര്‍വീസുകളും നാളെ Read More…

International News

ഇറാന്റെ കര്‍ശന മുന്നറിയിപ്പ്: തിരിച്ചടിയുടെ സമയവും സ്വഭാവവും സൈന്യം തീരുമാനിക്കും; ഇസ്രായേല്‍ ആക്രമണത്തില്‍ മരണം 950 കടന്നു

ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍ക്കെതിരായ യു.എസ്. ആക്രമണത്തിന് കടുത്ത പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കി. തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ ഇറാന്‍ സൈന്യം തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എസ്. സൈനിക താവളങ്ങള്‍ തിരിച്ചടിയുടെ ഭാഗമായേക്കുമെന്ന് സൂചന. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരിക്കേറ്റതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. മരിച്ചവരില്‍ 380 പേര്‍ സാധാരണ പൗരന്മാരും 253 പേര്‍ സുരക്ഷാ സേനാംഗങ്ങളുമാണ്. ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 400 മരണം, Read More…

International News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രയേലിന് പിന്തുണയുമായി ജി7, ട്രംപ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി

ഒട്ടാവ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി7 രാജ്യങ്ങള്‍. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഇറാനെ ശക്തമായി വിമര്‍ശിക്കുകയും ഇസ്രയേലിന് പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു. ജി7 നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍, “ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അതിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭീകരതയ്ക്കും അസ്ഥിരതയ്ക്കും കാരണം ഇറാനാണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ അനുവദിക്കില്ല” എന്നവയാണ് പ്രധാന പ്രസ്താവനകള്‍. കൂടാതെ അന്താരാഷ്ട്ര ഊര്‍ജ വിപണികളിലെ Read More…

International News

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം എണ്ണവില കുതിക്കുന്നു; രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമോ ?

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുത്ത പശ്ചാത്തലത്തില്‍ ആഗോള ക്രൂഡ് ഓയില്‍ (എണ്ണ) വില കുതിച്ചുയരുകയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍റ് ക്രൂഡിന്റെ വില ബാരലിന് 75 ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 1.24 ശതമാനം വര്‍ധനയാണിത്. സംഘര്‍ഷം ആരംഭിച്ച് ഉടന്‍ തന്നെ ഇന്ധനവിലയില്‍ വലിയ ചലനമാണ് സംഭവിച്ചത്. വെള്ളിയാഴ്ച മാത്രം ബാരലിന് എട്ടുശതമാനം വരെ വില വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയില്‍ വിലയില്‍ തുടർച്ചയായ ഉയര്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇതിന്റെ Read More…

International News

ഇസ്രയേലിന് തിരിച്ചടി: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു മരണം, 63 പേര്‍ക്ക് പരിക്ക്

ടെല്‍അവീവ്: ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, 63 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ടെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് ടെല്‍അവീവിലായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വന്‍ സ്ഫോടനമുണ്ടായി. തീപിടിത്തം മൂലം കെട്ടിടത്തിന് കനത്ത നാശം സംഭവിച്ചുവെന്നത് ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. ആക്രമണം തുടങ്ങിയതോടെ ജനങ്ങളെ സുരക്ഷിത Read More…