Kerala News Politics

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 890 സ്ഥാനാര്‍ത്ഥികള്‍

കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് 890 സ്ഥാനാര്‍ത്ഥികള്‍. ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മത്സരസ്ഥാനാര്‍ത്ഥികളുടെ കണക്ക് പുറത്ത് വിട്ടത്. 95 സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 13 പേരാണ് ഇവിടെ മത്സരിക്കുന്നത്. 11 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളും തൊട്ട് പിറകിലായുണ്ട്. നേമം, ചങ്ങനാശ്ശേരി, കളമശ്ശേരി, മണലൂര്‍, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളില്‍ 10 മത്സരാര്‍ത്ഥികളുമുണ്ട്. അതിനിടെ പ്രതീക്ഷിച്ച ചിഹ്നങ്ങള്‍ ലഭിക്കാത്തത് പല സ്ഥാനാര്‍ത്ഥികള്‍ക്കും Read More…

Kerala News Politics

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വോട്ട് ബാങ്ക് തന്ത്രങ്ങളും ഭൂരിപക്ഷ വികാരവും

ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പ് കാലം അരികിലെത്തുമ്പോൾ ചർച്ചകളിൽ നിറയുന്നത് വികസനത്തേക്കാൾ ഉപരിയായി പലപ്പോഴും ജാതിയും മതവുമാണ്. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വിജയത്തിനായി സ്വീകരിക്കുന്ന തന്ത്രങ്ങൾ പലപ്പോഴും സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കാറുണ്ട്. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ തഴയപ്പെടുന്നുവെന്നും രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷ വോട്ടുകൾക്കായി മാത്രം നിലകൊള്ളുന്നുവെന്നുമുള്ള ഒരു വികാരം സമീപകാലത്തായി ശക്തമായി ഉയർന്നുവരുന്നത് നാം കാണുന്നു. ഇതിൻ്റെ പ്രധാന കാരണം ‘വോട്ട് ബാങ്ക്’ എന്ന രാഷ്ട്രീയ പ്രതിഭാസമാണ്. ഏകീകൃതമായി Read More…

Kerala News Politics

അപരന്മാരില്ലാതെന്ത് തെരഞ്ഞെടുപ്പ്

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി അപരന്മാര്‍. കളമശ്ശേരിയില്‍ പി രാജീവിനും, നേമത്ത് രാജീവ് ചന്ദ്രശേഖറിനും പറവൂരില്‍ വിഡി സതീശനും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും അപരന്മാരുണ്ട്. കൈതാരം സ്വദേശി കെബി സതീശന്‍ ആണ് വിഡി സതീശന്റെ അപരന്‍. ബിനാനിപുരം സ്വദേശി രാജീവ് ആണ് പി രാജീവിന്റെ അപര എതിരാളി. കെ മുരളീധരന് രണ്ട് അപരന്മാരാണുള്ളത്. പി മുരളീധരനും എന്‍ മുരളിയും. സ്റ്റീഫന്‍ എന്ന പേരുള്ള വ്യക്തിയെ തന്നെയാണ് അരുവിക്കരയില്‍ ജി സ്റ്റീഫന് അപരനായി ലഭിച്ചത്. കെ മുരളീധരനെ Read More…

Kerala News Politics

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. വൈകീട്ട് മൂന്ന് മണിയോടെ സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചത്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ വിഡി സതീശന്‍, തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ്, പാല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാര്‍ത്ഥി മേജര്‍ രവി, സുല്‍ത്താന്‍ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐസി ബാലകൃഷ്ണന്‍ എന്നിവർ പത്രിക സമർപ്പിച്ചു. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍, ഗുരുവായൂരില്‍ എന്‍ഡിഎ Read More…

Kerala News Politics

മാനന്തവാടി എൻഡിഎ സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു

മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യം രാജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. എരുമതെരുവ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. മുതിർന്ന നേതാവായ പള്ളിയറ രാമൻ ഒപ്പം ഉണ്ടായിരുന്നു. എസ് ടി മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ, കെ മോഹൻദാസ്, പാലക്കാട് മേഖല പ്രഭാരി സജി ശങ്കർ എന്നിവർ പങ്കെടുത്തു.

Kerala News Politics

തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണയേകാൻ ഗുജറാത്ത് മുഖ്യമന്ത്രി

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ, മണലൂർ മണ്ഡലം സ്ഥാനാർത്ഥിഅഡ്വ. കെ കെ അനീഷ്‌ കുമാർ, നാട്ടിക മണ്ഡലം സ്ഥാനാർത്ഥി സി സി മുകുന്ദൻ, ചേലക്കര മണ്ഡലം സ്ഥാനാർത്ഥി ബാലകൃഷ്ണൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. പടിഞ്ഞാറെ കോട്ടയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ റോഡ് ഷോ അകമ്പടിയോടെയാണ് നാമനിർദ്ദേശപത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥികളെത്തിയത്. പത്മജ വേണുഗോപാൽ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. പിന്നീട് മുരളി മന്ദിരത്തിൽ എത്തി അച്ഛൻ കരുണാകരൻ്റേയും, അമ്മ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന Read More…

Kerala News Politics

എടച്ചേന കുങ്കന് ഉചിതമായ സ്മാരകം നിർമിക്കണം: പി ശ്യം രാജ്

ഗോത്ര ജനതയുടെ മുന്നണി പോരാളി എടച്ചേന കുങ്കന് വരുംതലമുറ ഓർക്കുന്ന വിധം ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുങ്കൻ്റെ പുളിഞ്ഞാൽ കോട്ടയിലെത്തി സംസാരിക്കുകയായിരുന്നു ശ്യാം. ഗോത്ര വിഭാഗത്തിൽപ്പെട്ട മന്ത്രിയും എംഎൽഎയും ഉണ്ടായിട്ടുപോലും ജനിച്ച മണ്ണിനുവേണ്ടി പോരാടാൻ പഠിപ്പിച്ച ദേശാഭിമാനിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാത്തത് ഭരിക്കുന്ന സർക്കാരുകളുടെ തികഞ്ഞ പരാജയമാണ്. വയനാടൻ മണ്ണിൽ തലയെടുപ്പോടെ നിൽക്കേണ്ട എടച്ചേന കുങ്കനും തലക്കൽ ചന്തുവിനും ഓർമ്മിക്കാൻ വിധത്തിലുള്ള ഒന്നും തന്നെ വയനാട്ടിലില്ല. Read More…

Kerala News Politics

തെരഞ്ഞെടുപ്പ് അങ്കം മുറുകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നേതാക്കള്‍

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ജനവിധി തേടുന്ന വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് അങ്കം മുറുകിയിരിക്കുകയാണ്. കേരളം ഉറ്റ് നോക്കുന്ന ത്രികോണ മത്സരം നടക്കുന്ന തൃശൂര്‍ മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആലങ്കോട് ലീലാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ രാജന്‍ ജെ പല്ലനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കടുത്ത പോരാട്ടം തന്നെ നടക്കാവുന്ന സ്ഥിതിയിലേക്കാണ് തൃശൂര്‍ മണ്ഡലം പോകുന്നത്. മന്ത്രിമാരായ പി. രാജീവ്, പിഎ മുഹമ്മദ് Read More…

Kerala News Politics

പ്രശാന്ത് മലവയല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രശാന്ത് മലവയല്‍ ഇന്ന് രാവിലെ 12 മണിക്ക് വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഗുജറാത്ത് എംപി ദാവല്‍ പട്ടേലിൻ്റെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരം മുതല്‍ റോഡ് ഷോയും നടക്കും. നൂറ് കണക്കിന് പ്രവര്‍ത്തര്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന ഭാരവാഹികളായ സജി ശങ്കര്‍, കെ.സദാനന്ദന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.എം. സുബീഷ്, എം.ബി. സുകുമാരന്‍, ബിജെപി Read More…

Kerala News Politics

മണലൂർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി എൻഡിഎ സ്ഥാനാർത്ഥി

മണലൂർ നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ കെ അനീഷ് കുമാർ റോഡ് ഷോ നടത്തി. വാടാനപ്പിള്ളി ഗണേശമംഗലത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ കേച്ചേരി സെൻ്ററിലാണ് സമാപിച്ചത്. കേന്ദ്രമന്ത്രി ഭവന്ത് കുബെ റോഡ് ഷോയിൽ പങ്കെടുത്തു. വാടാനപ്പള്ളിയിൽ നിന്ന് ആരംഭിച്ച് കാഞ്ഞാണി, വെങ്കടങ്ങ്, മുല്ലശേരി, പാവറട്ടി തൈക്കാട്, കണ്ടാണശ്ശേരി, ചൂണ്ടൽ തുടങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് കേച്ചേരിയിൽ സമാപിച്ച റോഡ് ഷോയിൽ “വികസിത കേരളം സൃഷ്ടിക്കും മാറാത്ത മണലൂരും ഇത്തവണ മാറും” എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് Read More…