തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി രംഗത്ത്. 39 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി പുറത്തുവിട്ട രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
Tag: kerala election
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
വരുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് തലശ്ശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. പത്തനാപരും ഗാന്ധി ഭവന്‍ അന്തേവാസികള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആദ്യം പത്രിക സമര്‍പ്പിക്കുന്നതും പിണറായി വിജയനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ ഭൂരിപക്ഷം Read More…
തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി പത്മജ വേണുഗോപാൽ
തൃശ്ശൂരിലെ പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർത്ഥി ശ്രീമതി പത്മജാ വേണുഗോപാൽ. ഈ നാടിനെ അറിയുന്നവളാണ് ഞാൻ. രാഷ്ട്രീയത്തിൽ ചതിക്കപ്പെട്ടപ്പോൾ എനിക്ക് കരുത്തായി കൂടെനിന്ന ജനതയാണിത്. എൻ്റെ തൃശൂരിനെ എനിക്ക് വിശ്വാസമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് പത്മജാ വേണുഗോപാൽ പറഞ്ഞു. രാവിലെ ശങ്കരൻ കുളങ്ങര ക്ഷേത്രം, ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫീസ്, പുങ്കുന്നം ദേവാലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ പത്മജ തുടർന്ന് എൻഡിഎ നേതാക്കളുമായി കൂടികാഴ്ച നടത്തി. നേതാക്കളായ അഡ്വ. കെ ആർ Read More…
കണ്ണൂരില്‍ മത്സരിക്കാനുറച്ച് കെ സുധാകരന്‍
കണ്ണൂരില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കെ സുധാകരന്‍. അനുനയനീക്കങ്ങള്‍ ഫലം കണ്ടില്ല. കണ്ണൂരില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള ശ്രമങ്ങളും സുധാകരന്‍ തുടങ്ങിയിരിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ബാധ്യതയില്ലാ സാക്ഷ്യപത്രം ആവശ്യമാണ്. ഇത് കേരള ഹൗസില്‍ നിന്നാണ് ലഭിക്കുക. ഇതിനായി കേരള ഹൗസില്‍ സുധാകരൻ്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. പക്ഷേ, ഹൈക്കമാൻഡുമായി ഇതുവരെ ചര്‍ച്ച ചെയ്യാന്‍ സുധാകരന്‍ തയ്യാറായിട്ടില്ല. എംകെ രാഘവന്‍, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ സുധാകരനുമായി ചര്‍ച്ചകള്‍ Read More…
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തില്‍ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് രാവിലെ 11.30ന് ചേരും. അതിന് ശേഷം രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളുള്ള മണ്ഡലങ്ങള്‍, ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പരിഗണനയില്‍ വന്ന മണ്ഡലങ്ങള്‍ എന്നിവ അവസാനഘട്ടത്തില്‍ മാത്രമേ തീരുമാനമാകുകയുള്ളൂ.എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കെപിസിസി നിലപാടിന് പിന്നാലെ കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെത്തിയ സുധാകരനുമായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെയാണ് കെ Read More…
ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്; പാലക്കാട് രമേശ് പിഷാരടി മത്സരിക്കും
കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 55 പേരടങ്ങുന്നതാണ് പട്ടിക. പട്ടികയില്‍ എംപിമാര്‍ ആരുമില്ലെന്നത് ശ്രദ്ധേയമായിരിക്കുകയാണ്. അതെസമയം കണ്ണൂരും കോന്നിയും ആദ്യ പട്ടികയിലില്ല. എല്‍ദോസ് കുന്നപ്പള്ളിയും ആദ്യ പട്ടികയില്‍ വന്നിട്ടില്ല. വിഡി സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്നും രമേശ് പിഷാരടി പാലക്കാട് മണ്ഡലത്തില്‍ നിന്നുമാണ് പോരിനിറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മത്സരത്തിനിറങ്ങുമ്പോള്‍ കോവളത്ത് എം വിന്‍സെന്‍്‌റാണ് ജനവിധി തേടുന്നത്. ചാത്തന്നൂര്‍ സൂരജ് രവിയും സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണനും മത്സരിക്കും. മണലൂര്‍ Read More…
കോൺഗ്രസിൻ്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; മത്സരിക്കാൻ ഒമ്പത് സ്ത്രീകൾ
കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയില്‍ ഒമ്പത് വനിതകളാണ് ഇടംനേടിയത്. സിപിഎം വിട്ട ഐഷ പോറ്റിയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.പട്ടികവര്‍ഗ മണ്ഡലമായ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഉഷ വിജയനാണ് സ്ഥാനാര്‍ത്ഥി. പട്ടികജാതി മണ്ഡലമായ പാലക്കാട് ജില്ലയിലെ കോങ്ങാട് കെഎ തുളസി മത്സരിക്കും. എറണാകുളം ജില്ലയില്‍ തൃക്കാക്കര മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ഉമ തോമസ് തന്നെയാണ് വീണ്ടും ജനവിധി തേടാനിറങ്ങുന്നത്. ശക്തമായ ഇടത്-വലത് പോരാട്ടം തുടരുന്ന ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ Read More…
മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് കളിക്കളത്തിലിറങ്ങി പി ശ്യാം രാജ്
മാനന്തവാടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങി പി ശ്യാം രാജ്. ബിജെപി സംസ്ഥാന സെക്രട്ടറിയും ഇടുക്കി മുള്ളരിങ്ങാട്ട് സ്വദേശിയുമാണ് പി. ശ്യാംരാജ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും സുപരിചിതനാണ്. എബിവിപിയിലൂടെ പൊതു രംഗത്ത് എത്തിയ ശ്യാം രാജ് 2010 മുതല്‍ പട്ടികവര്‍ഗ വിഭാഗത്തിൻ്റെ ഇടയില്‍ പ്രവര്‍ത്തനം നടത്തി വരുന്നു. 2016 ല്‍ ടെക്‌നോളജി സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ക്കും വിദ്യാര്‍ത്ഥി ദ്രോഹങ്ങള്‍ക്കുമെതിരേ ശ്യാം രാജിൻ്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. സ്വാശ്രയ കോളജ് കാര്യങ്ങളിലെ അനിശ്ചിതത്വങ്ങള്‍ക്കെതിരേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ Read More…
കേരള നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി രംഗത്ത്. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ അഡ്വ. കെപി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പികെ കൃഷ്ണ ദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍ മത്സരിക്കും. തൃശൂരില്‍ പത്മജ വേണുഗോപാലും ഒറ്റപ്പാലത്ത് മേജര്‍ രവിയുമാണ് ബിജെപിയെ പ്രതിനിധീകരിച്ച് അങ്കത്തിനിറങ്ങുന്നത്. ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക 1. Read More…









