തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ആവശ്യമായ ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. ‘കാരുണ്യസ്പർശം’ എന്ന പേരിൽ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെയാണ് ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർവഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് നിർബന്ധമായും ഉപയോഗിക്കേണ്ട ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ Read More…
Economy
ഹൈടെക് ആരോഗ്യഭക്ഷ്യ ഉത്പന്നങ്ങളുമായി കുടുംബശ്രീ; പഞ്ചസാരയില്ലാത്ത പ്രോട്ടീൻ സമൃദ്ധ ഉത്പന്നങ്ങൾ വിപണിയിലേക്ക്
ആലപ്പുഴ: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചസാരയില്ലാത്തതും പ്രോട്ടീൻ സമൃദ്ധവുമായ ഹൈടെക് ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. കാർഷിക ഉപജീവനമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന ‘കെ-ടാപ്’ പദ്ധതിയിലെ ‘കെ-ഇന’ വിഭാഗത്തിലൂടെയാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30 പുതിയ സാങ്കേതികവിദ്യകളിലെ പരിശീലനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കെ-ടാപ് പദ്ധതിയുടെ ഭാഗമായി സ്വന്തമാക്കിയ 180 സാങ്കേതികവിദ്യകളിൽ നിന്ന് 30 എണ്ണം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ഇതിനകം പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയുള്ള 30 സാങ്കേതികവിദ്യകളിലാണ് ഇപ്പോൾ പരിശീലനം Read More…
എൽപിജി സിലിണ്ടർ ക്ഷാമം: ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ
മുംബൈ, ബെംഗളൂരു, കൊൽക്കത്ത ഉൾപ്പെടെ പല നഗരങ്ങളിലും വിതരണം തടസപ്പെട്ടു ഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമർഷ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിലായിരിക്കുകയാണ്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ചില ഭക്ഷണശാലകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായി ഹോട്ടൽ സംഘടനകൾ അറിയിച്ചു. മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൽപിജി വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നതായാണ് റെസ്റ്റോറന്റ് അസോസിയേഷനുകൾ പറയുന്നത്. സാധാരണയായി Read More…
ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
കൊച്ചി–മസ്കത്ത് സർവീസ് തുടങ്ങി; ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 4 വരെ നിർത്തിവെച്ചു ഡൽഹി: ഇറാൻ–യുഎസ് സംഘർഷത്തെ തുടർന്ന് തടസപ്പെട്ടിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക സർവീസുകളും ആരംഭിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള ഭൂരിഭാഗം സർവീസുകളും മാർച്ച് 4 അർധരാത്രിവരെ Read More…
സർക്കാർ ആശുപത്രികളിലെ ഒ.പി. സമയം വർധിപ്പിച്ചത് പിൻവലിക്കണം: കെ.ജി.എം.ഒ.എ
ഡോക്ടർമാരുടെ കുറവ് പരിഹരിക്കാതെ ജോലിസമയം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം വർധിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രംഗത്ത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഒ.പി. സമയം നീട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി. സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാക്കിയാണ് സർക്കാർ ഇന്നലെ ഉത്തരവിറക്കിയത്. ഇതുവരെ ഉച്ചയ്ക്ക് Read More…
പശ്ചിമേഷ്യയിലെ സംഘർഷം: സംവാദത്തിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യയുടെ പിന്തുണ — എസ്. ജയശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കുകയും സംവാദവും നയതന്ത്രവും വഴി പ്രശ്നപരിഹാരം കണ്ടെത്തുകയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണം നടത്തുകയും തുടർന്ന് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം ശക്തമായതായി അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സമാധാനമാണ് പ്രധാനമെന്നും എല്ലാ പക്ഷങ്ങളും സംയമനം പാലിച്ച് സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. മേഖലയിൽ Read More…
വിഷരഹിത ഭക്ഷണത്തിനായി 65 ഏക്കർ ജൈവകൃഷി: മാതൃകയായി തൃശൂരിലെ അസീസിയ ഓർഗാനിക് ഫാം
https://youtu.be/pCAgCuQPuJQ?si=NEKuLAXEoPiSjbPx
ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ആഗോള എണ്ണവില 100 ഡോളർ കടന്നു, വിപണികൾ ഇടിഞ്ഞു
പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ആഗോള എണ്ണവില നാല് വർഷത്തിനിടെ ആദ്യമായി 100 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണവിതരണം തടസ്സപ്പെട്ടതും പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതുമാണ് ക്രൂഡ് ഓയിൽ വില കുതിക്കാൻ പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച ബ്രെന്റ് ക്രൂഡിന് 18.03 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, യു.എസ് എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില Read More…
സ്വര്‍ണവില വീണ്ടും കുതിച്ചു; രണ്ട് ദിവസത്തിനിടെ 1300 രൂപയുടെ വര്‍ധന, പവന് 72,640 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. രണ്ട് ദിവസത്തിനിടെ 1300 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 160 രൂപ ഉയര്‍ന്ന് 72,640 രൂപയായി. ഗ്രാമിന് 20 രൂപ കൂടി ഗ്രാമിന്‍റെ വില 9080 രൂപയായി. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്. എന്നാല്‍ Read More…
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് ₹200 കൂടി, ഗ്രാമിന് വില ₹8920
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ₹200 വര്‍ധിച്ച് വില ₹71,360 ആയി. ഗ്രാമിന് വില ₹25 വര്‍ധിച്ച് ₹8920 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണവില ₹71,000 മുതല്‍ ₹72,000 വരെ ഉയരുകയും കുറയുകയും ചെയ്യുന്ന പ്രവണതയാണ് വിപണിയില്‍ കാണപ്പെടുന്നത്. മേയ് 15ന് സ്വര്‍ണവില ₹68,880 ആയി ഇടിയുകയും പിന്നീട് മെച്ചപ്പെട്ട് ₹71,000 കടക്കുകയും ചെയ്തിരുന്നു. ഓഹരി വിപണിയിലെ മാറ്റങ്ങള്‍, അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനം തുടങ്ങിയ അന്താരാഷ്ട്ര ഘടകങ്ങളും Read More…











