ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയും ക്ഷീണവും കാരണം ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവരുടെ ചെറുമകൾ സനായി ഭോസ്ലെ പറഞ്ഞു.92 വയസ്സുള്ള അവർ ഇപ്പോൾ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പ് ആശ ബോസ്ലേക്ക് ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെഞ്ചിലെ അണുബാധയും ക്ഷീണവും മൂലമാണ് ഇപ്പോൾ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അവരുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള Read More…
Entertainment
വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർ പന്തൽ
വേനൽ ചൂടിൽ ഭക്തർക്ക് ദാഹമകറ്റാൻ ഗുരുവായൂരിൽ സംഭാര വിതരണം തുടങ്ങി. ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീർ പന്തലുകൾ ദേവസ്വം ചെയർമാൻ Z വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, എം.യു ഷിനിജ എന്നിവർ സന്നിഹിതരായി. ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ Dr. എം എൻ.രാജീവ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, മറ്റ് ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദിവസവും പതിനാല് Read More…
സിനിമ സംവിധായകന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പോലീസ്
ലൈംഗികാതിക്രമ കേസില്‍ സിനിമ സംവിധായകന് രജ്ഞിത്തിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ്. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കൊച്ചി കമ്മീഷണര്‍ കാളിരാജ് മഹേശ്വര് പറഞ്ഞു. രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്ന് ഉച്ചക്ക് കോടതി പരിഗണിക്കും. കേസില്‍ കാര്യമുണ്ടെന്ന് കണ്ട കോടതി രഞ്ജിത്തിനെ റിമാന്‍ഡും ചെയ്തിട്ടുണ്ട്. കേസിലുള്‍പ്പെട്ട കാരവാന് കണ്ടെത്താനാണ് പോലീസിന്റെ അടുത്ത നീക്കം. രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ ഈ കാരവാന് കണ്ടെത്താനായി സാധിക്കുകയുള്ളൂ എന്ന് പ്രോസിക്യൂഷന് വാദിച്ചു. ഷൂട്ടിങ് സെറ്റില്‍ Read More…
ധുരന്ധർ: ചരിത്രവും സിനിമയും ഇഴചേരുന്ന ഇന്ത്യൻ ചാരതന്ത്രത്തിൻ്റെ ഇതിഹാസം
ദിലീഷ് കണ്ണോത്ത് ഭാരതത്തിൻ്റെ ആഭ്യന്തര സുരക്ഷയും വിദേശ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള നിഗൂഢമായ ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന ‘ധുരന്ധർ’ എന്ന ചലച്ചിത്രം വെറുമൊരു വിനോദോപാധിയല്ല, മറിച്ച് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട അതിസാഹസികമായ ഒരു ചരിത്രരേഖയാണ്. ഒരു സാധാരണക്കാരൻ തൻ്റെ കുടുംബത്തിന് നേരെയുണ്ടായ അനീതിക്ക് പ്രതികാരം ചെയ്യുന്നതിൽ തുടങ്ങി, രാജ്യത്തിൻ്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി ബലൂചിസ്ഥാൻ്റെ മണ്ണിൽ ചാരനായി മാറുന്ന നായകൻ്റെ കഥ ഏതൊരു രാജ്യസ്നേഹിയുടെയും രക്തം തിളപ്പിക്കുന്നതാണ്. സ്വന്തം സഹോദരിയെ പീഡിപ്പിച്ച അധികാരമത്തനായ എം.എൽ.എയോട് പകവീട്ടുന്ന നായകനെ, നിയമത്തിൻ്റെ നൂലാമാലകളിൽ Read More…
പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷിക്കുഞ്ഞ് വിരിഞ്ഞു
നീണ്ട പത്ത് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷിക്കുഞ്ഞ് വിരിഞ്ഞു. ഗുജറാത്തിലെ കച്ചിലാണ് വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ ഒരു കുഞ്ഞ് വിരിഞ്ഞത്. ‘ജമ്പ് സ്റ്റാര്‍ട്ട്’ എന്ന പുതിയ രീതിയിലൂടെയാണ് വംശനാശ ഭീഷണി നേരിടുന്ന ഈ ഇനം പക്ഷിക്കുഞ്ഞ് വിരിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് തുടങ്ങിയ പദ്ധതിയാണിത്. ഗുജറാത്ത് സംസ്ഥാനത്ത് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ Read More…
മൃഗസംരക്ഷണ വകുപ്പിൻ്റെ ഫാം ഡോക്യുമെൻ്റേഷൻ അവാർഡ് നേടി ഇന്ത്യൻ വാർത്ത
മൃഗസംരക്ഷണ വകുപ്പ് തൃശൂർ ജില്ലാ ഫാം ഡോക്യുമെൻ്റേഷൻ അവാർഡ് കരസ്ഥമാക്കി ഇന്ത്യൻ വാർത്ത ചാനൽ. ശ്രുതി എ എസ് പ്രസിദ്ധീകരിക്കുന്ന കൃഷിയിടം പരിപാടിയാണ് അവാർഡിനർഹമായത്. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ ജില്ലാ തലത്തിലുള്ള മികച്ച ക്ഷീരകർഷക, സമ്മിശ്ര കർഷക അവാർഡ് വിതരണം നടത്തി. അവാർഡ് ചടങ്ങിൻ്റെ ഉദ്ഘാടനം സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സിന്ധു കെ നിർവഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസിൻ്റെ അധ്യക്ഷതയിൽ തൃശ്ശൂർ പിഡബ്ല്യുഡി Read More…
ഓസ്കാര്‍ നേട്ടവുമായി ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’; നേടിയത് ആറ് പുരസ്കാരങ്ങള്‍
98-ാമത് ഓസ്കര് പുരസ്കാര വേദിയില്‍ ആറ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി പോള്‍ തോമസ് ആന്ഡേഴ്സണ് സംവിധാനം ചെയ്ത ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ചിത്രം. അവലംബിത തിരക്കഥ, എഡിറ്റിംഗ്, സഹനടന്‍, കാസ്റ്റിംഗ് എന്നീ വിഭാഗങ്ങളിലായാണ് പുരസ്കാര നേട്ടം. ലിയാനാര്‍ഡോ ഡികാപ്രിയോ നായകനായെത്തിയ ചിത്രം കൂടിയാണിത്. മുമ്പ് പതിനൊന്ന് ഓസ്കാര്‍ നോമിനേഷനുകള്‍ ലഭിച്ച പോള്‍ തോമസ് ആന്‍ഡേഴ്സണിൻ്റെ കന്നി ഓസ്കാര്‍ നേട്ടമാണ് ഇത്തവണത്തേത്. മുമ്പ് ബാഫ്റ്റ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളിലും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ പുരസ്കാരങ്ങള്‍ നേടിയിരുന്നു.
വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫി വിജയതാരം സര്‍ഫറാസ് അഹ്മദ്
പാകിസ്താന് ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന സര്‍ഫറാസ് അഹ്മദ് അന്താരാഷ്ട്രാ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു നീണ്ടു നിന്ന കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.വിക്കറ്റ് കീപ്പര്‍, ബാറ്റ്സ്മാന് എന്നീ നിലകളില്‍ പ്രശസ്തനായ സര്‍ഫറാസ് പാകിസ്താനെ മൂന്ന് ഫോര്‍മാറ്റുകളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 54 ടെസ്റ്റ് മത്സരങ്ങളിലും 117 ഏകദിന മത്സരങ്ങളിലും 61 ട്വൻ്റി20 അന്താരാഷ്ട്രാ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 6 സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും ഉള്‍പ്പെടെ 6,164 റണ്‍സ് സര്‍ഫറാസ് നേടി.315 ക്യാച്ചുകളും 56 സ്റ്റമ്പിംഗുകളും നേടി Read More…
കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് മാംഗല്യം; തിരുവനന്തപുരത്ത് മുഹമ്മദ് ഫർമാനുമായി വിവാഹം
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ മൊണാലിസ ഭോസ്ലെയും മുഹമ്മദ് ഫർമാനും വിവാഹിതരായി. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂജാരി നൽകിയ താലിയും കുങ്കുമവും ചാർത്തി ഫർമാൻ മൊണാലിസയെ ജീവിതസഖിയാക്കി. വിവാഹത്തിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എംപി എ എ റഹിം എന്നിവർ സാക്ഷികളായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും അഭിനേതാക്കളാണ്. ഇരുവരും ആറുമാസമായി Read More…
ഗണേഷ് കുമാർ മാപ്പുപറഞ്ഞു; വിവാദം അവസാനിപ്പിക്കാനാണ് താൽപര്യമെന്ന് ബിന്ദു മേനോൻ
ഫോണിൽ വിളിച്ച് പ്രശ്നം സംസാരിച്ച് പരിഹരിക്കാമെന്ന് ഉറപ്പ്; പരാതി നൽകില്ലെന്ന് വ്യക്തമാക്കി പത്തനാപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പുതിയ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ അറിയിച്ചു. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ ഫോണിൽ വിളിച്ചുവെന്നും ഇത് ഒരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞതായി Read More…











