സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് തരൂരിൻ്റെ പരാതി. വിഡി സതീശൻ്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകപക്ഷീയ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അതെസമയം കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിൻ്റെ ഉറപ്പില്ലാതെ ദില്ലിയിലേക്ക് പോകില്ലെന്നാണ് തീരുമാനം. കെ Read More…
Tag: congress
പാചകവാതക ക്ഷാമം: കേന്ദ്രം മിണ്ടാതിരിക്കുന്നു; പാർലമെന്റിൽ പ്രതിഷേധം
ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസർക്കാർ മിണ്ടാതിരിക്കുകയാണെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. രംഗത്ത്. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ ചര്‍ച്ച നടത്താൻ പാർലമെന്റ് പ്രവർത്തനം നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കൊമേഴ്സ്യൽ ഗ്യാസ് ഏജൻസികൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതോടെ സാധാരണ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലായതായി Read More…
കോഴിക്കോട് കോര്‍പ്പറേഷന്‍: കല്ലായിയില്‍ സംവിധായകന്‍ വി എം വിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ സിനിമ സംവിധായകന്‍ വിഎം വിനുവും. 37ാം വാര്‍ഡായ കല്ലായി ഡിവിഷനിലാണ് വി എം വിനു മത്സരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോര്‍പറേഷനിലെ രണ്ടാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വി എം വിനു ഉള്‍പ്പെട്ടിരിക്കുന്നത്. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിഎം വിനു കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ആണ് പട്ടികയിലുള്ള Read More…
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കില്ല; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം: ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ എല്ലാ പദവികളും മരവിപ്പിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് നീക്കം. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ Read More…
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എൻ ബാലകൃഷ്ണൻ അനുസ്മരണം നടത്തി
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എൻ ബാലകൃഷ്ണൻ അനുസ്മരണം നടത്തി. മുൻ മന്ത്രിയും മുൻ ഡി സി സി പ്രസിഡണ്ടും ജില്ലയിലെ ഖാദി – സഹകരണ പ്രസ്ഥാനങ്ങളുടെ നെടും തൂണുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ണുത്തി മണ്ഡലം പ്രസിഡണ്ട് എം. യു.മുത്തു ഉദ്ഘാടനം നിർവഹിച്ചു ജോണി അരിമ്പൂർ, എൻ. എം. ചന്ദ്രൻ,സി. വി. സുമേഷ്, സജീവൻ എം ജെ ലിസി ജോൺസൺ, പ്രകാശൻ കുളങ്ങര, ജോയ് കെ. ജി,കരീം Read More…
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഫ്ലൈ ഓവറിൽ പ്രതിഷേധ സമരം നടത്തി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഫ്ലൈ ഓവറിൽ നിന്ന് മഴവെള്ളം സർവീസ് റോഡി ലേക്ക് ഒഴുക്കിവിടുന്ന ദേശീയപാത അധികൃതരുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും മണ്ണുത്തിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,വെള്ളം നനഞ്ഞ് പ്രതിഷേധ സമരം നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം യു മുത്തുവിന്റെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ടും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി
രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിനൊടുവിൽ സ്പീക്കറുടെ വിശദീകരണം
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർക്കായി സ്പീക്കർ എഎൻ ഷംസീർ സമ്മാനിച്ച നീല ട്രോളി ബാഗ് വിവാദം ഉയർത്തി. ബാഗിനുള്ളിൽ ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ബാഗിന്റെ നിറം ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് ആരോപണമുയർന്നതോടെ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ദുരൂഹതയില്ലാത്ത ആശയപരമായ താൽപര്യത്തിൽ നീല നിറം പൂർണ്ണമായും ആകസ്മികമാണെന്നും ഓഫീസ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, രാഹുലിന്റെ പ്രചാരണത്തിനായി നീല Read More…
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; വന് ജയത്തിന് ശേഷം ആദ്യ സന്ദര്‍ശനം
സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന് ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്. ഇന്ന് പ്രിയങ്ക മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും. നാളെ വയനാട് ജില്ലയിലൂടെയുള്ള പര്യടനമാണ് പദ്ധതിയിലുളളത്. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ Read More…
കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു: കെ.സുരേന്ദ്രൻ
ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും എറണാകുളത്ത് നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീരിന് പ്രത്യേക അധികാരം കൊടുക്കുന്ന ആർട്ടിക്കിൾ 370 ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് ഭരണഘടനാ ശിൽപ്പി ഡോ.അംബേദ്കർ. എന്നാൽ അതിന് ഒരു വിലയും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നൽകിയില്ല. ഭരണഘടനയുടെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാടാണ് എല്ലാ കാലത്തും കോൺഗ്രസ് എടുത്തത്. ഭരണഘടനയെ Read More…
വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ മുന്നേറ്റം ; ആദ്യ റൗണ്ടിൽ 23,000 ലീഡ്
വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മികച്ച മുന്നേറ്റത്തിലാണ്. ആദ്യ റൗണ്ട് പൂർത്തിയായപ്പോഴേക്കും 23,000 വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കോ, ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിനോ ഈ ലീഡിൽ കൃത്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടില്ല. എങ്കിലും, പ്രിയങ്കയുടെ ലീഡ് രാഹുൽ ഗാന്ധി 2019ലെ പൊതുതെരഞ്ഞെടുപ്പിൽ നേടിയതേക്കാൾ 8,000 വോട്ടുകളുടെ കുറവിലാണ്. രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെ തുടർന്നു വയനാട് സീറ്റ് രാജിവച്ചതോടെയാണ് ഈ ഉപതെരഞ്ഞെടുപ്പ് Read More…










