Business Economy India News Politics

പൂനെ മെട്രോ പദ്ധതി: 21,800 കോടി രൂപയുടെ വികസനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പൂനെ: പൂനെ മെട്രോയുടെ 21,800 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചടങ്ങ്. നഗരത്തിലെ പ്രധാന ഐടി കേന്ദ്രമായ ഹിൻജേവാഡിയെയും ശിവാജിനഗറിനെയും ബന്ധിപ്പിക്കുന്ന മെട്രോ ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികൾ പൂനെയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തും. നഗരത്തിൻ്റെ പഴയതും പുതിയതുമായ മേഖലകളെ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ പാതയ്ക്കും തുടക്കമായി. മെട്രോ വികസനം യാത്രാസമയം കുറയ്ക്കുന്നതിനും നഗരജീവിതം കൂടുതൽ സുഗമമാക്കുന്നതിനും സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിനും Read More…

Business Economy India Kerala News Politics

പൊതുപണം വിനിയോഗിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കണം: ഓം ബിർള

തിരുവനന്തപുരം: പൊതുപണം കൃത്യമായും കാര്യക്ഷമമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (പിഎസി) കൂടുതൽ ശക്തമായ പങ്ക് വഹിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. പൊതുഖജനാവിൽനിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ച ആവശ്യങ്ങൾക്കായി തന്നെ തുക വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൻ്റെ അടിസ്ഥാനശിലകളാണ് സുതാര്യതയും ഉത്തരവാദിത്തവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുപണം ലക്ഷ്യമിട്ട കാര്യങ്ങൾക്കായി Read More…

Business Economy India News Politics

തമിഴ്നാട്ടിൽ സ്വയംസഹായ സംഘങ്ങൾക്ക് 3,000 കോടി രൂപ വായ്പ വിതരണം ചെയ്ത് മുഖ്യമന്ത്രി വിജയ്

ഈറോഡ്: സംസ്ഥാനത്തെ 26,000 സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾക്കായി 3,000 കോടി രൂപയുടെ ബാങ്ക് വായ്പാ സഹായം വിതരണം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇന്ന് ഈറോഡ് ജില്ലയിലെ പെരുന്തുറൈയിൽ നടന്ന ചടങ്ങിലാണ് വായ്പാ വിതരണം നടത്തിയത്. ചടങ്ങിനിടെ ഗുണഭോക്താക്കളുമായി അദ്ദേഹം സൗഹൃദം പങ്കിടുകയും ചെയ്തു. സംസ്ഥാനതലത്തിൽ വിതരണം ചെയ്ത 3,000 കോടി രൂപയിൽ വലിയൊരു വിഹിതം ഈറോഡ് ജില്ലയ്ക്കാണ് ലഭിച്ചത്. ജില്ലയിലെ 9,000ത്തിലധികം സ്വയംസഹായ സംഘം അംഗങ്ങൾക്കായി 1,110 കോടി രൂപയുടെ വായ്പാ സഹായമാണ് Read More…

Business Economy Growth India International Kerala News Politics

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തം: പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായി തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 10 മുതൽ 11 വർഷത്തിനുള്ളിൽ രാജ്യത്ത് ഏകദേശം 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ഉൽപ്പാദനശേഷി കൂടി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് റിന്യൂവബിൾ എനർജി ഉച്ചകോടിയുടെയും എക്സ്പോയുടെയും 2026-ലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലവിൽ ഇന്ത്യയുടെ ഫോസിൽ ഇതര ഊർജ ഉൽപ്പാദനശേഷി 300 ജിഗാവാട്ട് പിന്നിട്ടതായി അദ്ദേഹം പറഞ്ഞു. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി കൈവരിക്കുകയെന്ന Read More…

Business Culture Economy Education Growth India Kerala News Politics

ആറ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കർണാടക, തമിഴ്നാട്, കേരളം, ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനങ്ങളോടും പ്രാദേശിക ആഘോഷങ്ങളോടും അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ആറ് സംസ്ഥാനങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും രാജ്യത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഐടി, ബയോടെക്നോളജി, എയ്റോസ്പേസ്, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിലെ കർണാടകയുടെ നേട്ടങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. വ്യവസായം, വാഹനനിർമാണം, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ തമിഴ്നാട് നൽകിയ സംഭാവനകളെയും പ്രശംസിച്ചു. കേരളത്തിന്റെ ആരോഗ്യരംഗം, വിദ്യാഭ്യാസം, സംരംഭകത്വം, Read More…

Business Economy India Job Kerala News Politics

ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ റെയിൽ ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം അന്തർസംസ്ഥാന റെയിൽ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താൻ പുതിയ സർവീസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ട്രെയിൻ പ്രയോജനപ്പെടുമെന്നും പ്രത്യേകിച്ച് യുവാക്കൾ, ഐടി മേഖലയിലെ ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്ക് ഏറെ സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെയും നൂതന ആശയങ്ങളുടെയും കേന്ദ്രമായ ബെംഗളൂരുവിൽനിന്ന് മികച്ച റെയിൽ കണക്റ്റിവിറ്റിയിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണിതെന്ന് Read More…

Business Economy India Kerala News Politics

ബിജെപി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു; ഇന്ത്യാ മുന്നണിയുടെ പരിപാടി വ്യാപാരികളെ ബാധിക്കില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യാ മുന്നണിയുടെ റാലിയും മാർച്ചും വ്യാപാര മേഖലയെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിപാടി വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന തരത്തിൽ ബിജെപി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിലെത്തുന്നവർ പ്രാദേശിക വ്യാപാരികളിൽനിന്ന് സാധനങ്ങൾ വാങ്ങി അവരെ പിന്തുണയ്ക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് ഇന്ത്യാ മുന്നണി ഞായറാഴ്ച രാംലീല മൈതാനത്ത് റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലെത്തുമെന്ന് Read More…

Business Economy Health India Job News Politics Technology

ഗുജറാത്തിൽ 14,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ബനസ്‌കന്ത: ഗുജറാത്തിലെ ബനസ്‌കന്തയിൽ 14,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സ്ത്രീകൾ, കുട്ടികൾ, കർഷകർ, കന്നുകാലി വളർത്തുന്നവർ എന്നിവർക്കായുള്ള വിവിധ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. പി.എം കിസാൻ സമ്മാൻ നിധിയുടെ പുതിയ ഗഡുവായി രാജ്യത്തെ 10 കോടിയോളം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,000 കോടിയിലേറെ രൂപ പ്രധാനമന്ത്രി കൈമാറി. 2013-14നെ അപേക്ഷിച്ച് കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയിലധികമായി വർധിപ്പിചെന്ന് മോദി പറഞ്ഞു. പി.എം കിസാൻ പദ്ധതിയിലൂടെ Read More…

Business Economy India Kerala News Politics

സാമ്പത്തിക പരാതി: ബി.എൽ.എം ചെയർമാൻ പ്രേംകുമാറിന് ജാമ്യം അനുവദിച്ചു

കോഴിക്കോട്: സാമ്പത്തിക പരാതിയിൽ അറസ്റ്റിലായ ബി.എൽ.എം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് നടപടികളിൽ നിയമപരമായ ചട്ടങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്. അറസ്റ്റിന്റെ കാരണങ്ങളും സാഹചര്യങ്ങളും രേഖാമൂലം പ്രേകുമാറിനെ അറിയിച്ചിരുന്നില്ല. അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ അറസ്റ്റ് വിവരം രേഖാമൂലം അറിയിക്കണമായിരുന്നു. അത് ഈ കേസിൽ ഉണ്ടായില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു. ബി.എൽ.എം സാമ്പത്തിക പരാതിയിൽ Read More…

Business Culture Economy Growth Health India News Politics

ദ്വിദിന ഗുജറാത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; 14,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ച ഗുജറാത്തിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടുകയും പിഎം കിസാൻ പദ്ധതിയുടെ 24-ാം ഗഡു വിതരണം ചെയ്യുകയും രണ്ട് ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. വെള്ളിയാഴ്ച ബനസ്‌കന്തയിലെ എംബ്രിയോ ട്രാൻസ്ഫർ ടെക്നോളജി-ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ET-IVF) ലബോറട്ടറിയും ഭാരത് ബോവിൻ ബ്രീഡിങ് ആൻഡ് റിസർച്ച് സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് ഏകതാ നഗറിലെത്തുന്ന അദ്ദേഹം Read More…