തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവുമായ പരസ്യങ്ങളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ്അ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം (എഫ്ഡിഎ) 73.24 ലക്ഷം രൂപ വിലവരുന്ന ആയുർവേദ-അലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു. ബാബാ രാംദേവിന്റെ പതഞ്ജലി ബ്രാൻഡിൽ വിപണനം ചെയ്യുന്ന, ദിവ്യ ഫാർമസി നിർമ്മിച്ച ഉൽപ്പന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിൾ അഡ്വർടൈസ്മെന്റ്സ്) നിയമപ്രകാരം മുംബൈ, കൊങ്കൺ, പൂനെ, നാസിക്, അമരാവതി, നാഗ്പൂർ, ഛത്രപതി സംഭാജിനഗർ മേഖലകളിൽ ഒരേസമയം പരിശോധനകളും റെയ്ഡുകളും നടത്തിയതായി എഫ്ഡിഎ വ്യക്തമാക്കി. നാഗ്പൂർ Read More…
Medical
അതിശക്തമായ ചൂടിനാൽ ഒരു ദിവസം ഇന്ത്യയിൽ 3,400 അധിക മരണങ്ങൾക്ക് കാരണമാകാം: പഠനം
അതിശക്തമായ ചൂട് ഒരു ദിവസം മാത്രം അനുഭവപ്പെട്ടാലും ഇന്ത്യയിൽ ഏകദേശം 3,400 അധിക മരണങ്ങൾ സംഭവിക്കാമെന്ന് പുതിയ പഠനം. തുടർച്ചയായി അഞ്ച് ദിവസം നീളുന്ന ഉഷ്ണതരംഗം ഏകദേശം 30,000 മരണങ്ങൾക്ക് കാരണമാകാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ലിയിലെ ഇന്ത്യ എനർജി ആൻഡ് ക്ലൈമറ്റ് സെൻ്ററിലെ ഗവേഷകരായ പിയുഷ് നാരംഗ്, അശോക് ഗാഡ്ഗിൽ എന്നിവരാണ് പഠനം നടത്തിയത്. ലോകതലത്തിൽ ചൂട് മൂലമുള്ള മരണനിരക്ക് ഉയരുന്നതായി നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ ജില്ലാതലത്തിൽ Read More…
ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ചു
എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന് സിങ്കപ്പൂര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. ആറ് മാസത്തേക്കാണ് കോടതിയലക്ഷ്യ കേസില്‍ ശിക്ഷ വിധിച്ചത്. സ്വത്ത് കേസുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ ഉത്തരവുകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ബെജുവിനെതിരെ ശിക്ഷ വന്നിരിക്കുന്നത്. അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങി, 68 ലക്ഷം രൂപയോളം കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനുപുറമെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിറക്കി. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ബെജൂസിനെതിരെ കേസുകള്‍ Read More…
നീറ്റ് ചോദ്യ പേപ്പർ ചോർച്ച രണ്ട് പേരെ അറസ്റ്റ് ചെയത് സിബിഐ
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ലത്തൂരിലെ ഒരു ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് സ്ഥാപനത്തിലെ ഫിസിക്സ് അധ്യാപകനെയും അറസ്റ്റ് ചെയ്തു. മനോജ് ഷിരുരെ എന്ന ഡോക്ടറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പി വി കുൽക്കർണിയിൽ നിന്ന് കെമിസ്ട്രി ചോദ്യങ്ങൾ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിൽ മനോജ് ഷിരുരെ നിർണായക പങ്കുവഹിച്ചെന്നാണ് ആരോപണം. അവരിൽ ഒരാൾ ശിവരാജ് മൊട്ടേഗാവങ്കറിൻ്റെ മകനാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ലത്തൂരിലെ റേനുകായ് കരിയർ സെന്റർ Read More…
എബോള ഭീതിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് അതിവേഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അസുഖം വേഗത്തില്‍ പടരുന്നത് കൊണ്ട് വ്‌യാപനം തടയാനായി മുന്‍കരുതല്‍ നടപടികളെടുത്തിരിക്കുകയാണ് ബഹ്രൈന്‍. ദക്ഷിണ സുഡാന്‍, കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ യാത്രക്കാര്‍ക്ക് ബഹ്രൈന്‍ താല്‍ക്കാലിക പ്രവേശനം വിലക്കി. അടുത്ത ഒരു മാസത്തേക്കാണ് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം കുറഞ്ഞാല്‍ മാത്രമേ വിലക്ക് പിന്‍വലിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ നിന്ന് 3 പേരെയും ഗുഡ്ഗാവ്, നാസിക് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരേയുമാണ് അറസ്റ്റ് ചെയ്തത്. ജയ്പൂരില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകനായ ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍ എന്നിവരെയാണ് പിടിച്ചത്. ഇവര്‍ 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ വഞ്ചന വകുപ്പുകള്‍ Read More…
ഗർഭാശയ ഗള ക്യാൻസർ: സൗജന്യ വാക്സിനേഷൻ മെയ് 31 വരെ
സ്ത്രീകളെ ബാധിക്കുന്ന രണ്ടാമത്തെ പ്രധാന ക്യാൻസറായ ഗർഭാശയ ഗള ക്യാൻസറിനെതിരെയുള്ള (സെർവിക്കൽ ക്യാൻസർ) എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ ക്യാമ്പയിൻ ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. മെയ് 31-ഓടെ ഈ പ്രത്യേക ദൗത്യം അവസാനിക്കാനിരിക്കെ, അർഹരായ എല്ലാ പെൺകുട്ടികളും വാക്സിൻ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. നിലവിൽ ജില്ലയിൽ ലക്ഷ്യമിട്ട കുട്ടികളിൽ 34 ശതമാനം (7,496 പേർ) മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മെയ് 31 കഴിഞ്ഞ് ഈ സൗകര്യം ലഭിക്കാത്തതിനാൽ രക്ഷിതാക്കൾ Read More…
ഹാൻ്റ വൈറസ് ബാധ: കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു
ഹാൻ്റ വൈറസ് ബാധയേറ്റ് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലെ ആഴ്ചകളോളം കടലില്‍ കുടുങ്ങിയ എംവി ഹോണ്ടിയാസ് കപ്പലിലെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ അതീവ സുരക്ഷ മുന്‍കരുതലോടെയാണ് ഒഴിപ്പിക്കല്‍ നടപടികളെല്ലാം നടന്നത്. സ്‌പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് കപ്പലടുപ്പിച്ചത്.സ്‌പെയിനില്‍ നിന്നുള്ള യാത്രക്കാരെല്ലാം ആദ്യം കപ്പലില്‍ നിന്നും ഇറങ്ങി. നെതര്‍ലാന്‍ഡ്, ജര്‍മ്മനി, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടി പ്രത്യേക വിമാന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ യാത്രക്കാരെ നെബ്രാസ്‌കയിലെ Read More…
വെറ്ററിനറി സര്‍ജന്‍ നിയമനം
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ പി.ജി വെറ്റ് തസ്തികയില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 89 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം. അപേക്ഷകര്‍ക്ക് എം.വി.എസ്.സി സര്‍ജറി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി (ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ സര്‍ജറി ഫ്രം വേള്‍ഡ് വെറ്ററിനറി സര്‍വീസസ്/തത്തുല്യ സര്‍ജറി പരിശീലനം), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. വെള്ളക്കടലാസില്‍ Read More…
ഹാൻ്റ വൈറസിനെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന
എംവി ഹോണ്‍ഡിയസ് ഡച്ച് കപ്പലില്‍ നിന്നും ഉണ്ടായ ഹാന്റ വൈറസ് കോവിഡ് വൈറസ് പോലെ മാരക പകര്‍ച്ചവ്യാധി ആകാനിടയില്ലെന്ന് ലോകാര്യോഗ സംഘടന അറിയിച്ചു. ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും മാരകവുമായ വൈറസുകളില്‍ ഉള്‍പ്പെടുന്നതാണ് ഹാന്റ വൈറസ്. പക്ഷേ കോവിഡ് പോലെ പകര്‍ച്ച വ്യാപനതോത് കുറവാണെന്നും ലോകാരോഗ്യ സംഘടനയിലെ പകര്‍ച്ചവ്യാധി വിദഗ്ധയായ മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു. ഹാന്റ വൈറസ് സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണെന്നും രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ വൈറസ് ബാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. അതെസമയം കപ്പലില്‍ Read More…









