ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. രാജ്യത്തെ ആദ്യ വനിത സൈനിക മേധാവിയായി ലെഫ്റ്റനൻ്റ് ജനറല്‍ സൂസന്‍ കോയില്‍ സ്ഥാനമേല്‍ക്കും. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ കഴിഞ്ഞ 125 വര്‍ഷത്തെ കീഴ് വഴക്കങ്ങള്‍ ഇതോടെ മാറി മറിയുകയാണ്. സംയുക്ത ശേഷികളുടെ മേധാവിയാണ് നിലവില്‍ സൂസന്‍ കോയില്‍. തിങ്കളാഴ്ച പ്രധാനമന്ത്രി ആൻ്റണി അല്‍ബനീസ് ആണ് പുതിയ സൈനിക മേധാവികളുടെ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. സൂസന്‍ കോയില്‍ ജൂലായിലാണ് ചാര്‍ജ് ഏറ്റെടുക്കുക. ഓസ്‌ട്രേലിയയില്‍ സൈന്യം തങ്ങളുടെ റാങ്കുകളില്‍ വനിതാ ഓഫീസര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് സൂസനെ Read More…
International
ഹംഗറി തെരഞ്ഞെടുപ്പ് വിജയം: പീറ്റർ മജ്യാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഹംഗറിയിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച പീറ്റർ മജ്യാർക്കും ടിസ്സ പാർട്ടിക്കും അഭിനന്ദനം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യയും ഹംഗറിയും തമ്മിൽ ദീർഘകാല സൗഹൃദവും പരസ്പര ബഹുമാനവും പങ്കുവെയ്ക്കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മജ്യാറുമായി അടുത്ത് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുമെന്നും അതിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവും Read More…
ഇറാൻ- അമേരിക്ക ചർച്ച ഇന്നും നടക്കും: ഹോർമുസ് തുറക്കാതെ കാര്യമില്ലെന്ന് അമേരിക്ക
പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ ഇന്നും തുടരും. ഇന്നലെ നടന്ന ചർച്ച വിജയം കാണാത്തതിനെ തുടർന്നാണ് ഇന്നും ചർച്ച വെച്ചിരിക്കുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിട്ടില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറന്നാൽ മാത്രമേ ചര്‍ച്ച വിജയിക്കൂ എന്നാണ് അമേരിക്കയുടെ പക്ഷം. ഇറാൻ അമേരിക്കയുടെ നിർദേശങ്ങൾ സ്വീകരിച്ചില്ലെങ്കിലും അമേരിക്ക തന്നെ യുദ്ധത്തിൽ വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് Read More…
ഗള്‍ഫിലെ എസ്എസ്എസി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മാറ്റി വെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പരീക്ഷകള്‍ നടത്തി മൂല്യനിര്‍ണയം ചെയ്യാന്‍ സമയമില്ലാത്തത് കൊണ്ടാണ് പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ നടത്താത്തതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കും. ഓണം, ക്രിസ്തുമസ് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പരിഗണിച്ചായിരിക്കും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. പ്ലസ് വണ്‍ പരീക്ഷകളുടെ മാര്‍ക്ക് പരിഗണിച്ചായിരിക്കും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. അതിനു പുറമെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് Read More…
മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 24 സ്ത്രീകൾ പിടിയിൽ
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ്ണ കള്ളക്കടത്തിനെതിരെ നടത്തിയ പരിശോധനയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജന്‍സ് (ഡിആര്‍ഐ) വിമാനത്താവളത്തില്‍ 24 സ്ത്രീകളില്‍ നിന്ന് 37.74 കോടി രൂപ വിലമതിക്കുന്ന 29.37 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചത്. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐയുടെ മുംബൈ സോണല്‍ യൂണിറ്റ് ബുധനാഴ്ച പരിശോധന ആരംഭിച്ചത്. ‘ഓപ്പറേഷന്‍ ധഹാബു ബ്ലിറ്റ്‌സ്’ എന്ന രഹസ്യ പേരിലായിരുന്നു പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചത്. ഈ വര്‍ഷം Read More…
ഇറാനില്‍ അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നു വീണു
അമേരിക്കന്‍ യുദ്ധവിമാനം ഇറാനില്‍ തകര്‍ന്നു വീണു. യുദ്ധവിമാനത്തിലെ പൈലറ്റായിരുന്ന സൈനികന്‍ വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് വിമാനത്തില്‍ നിന്ന് ചാടുകയായിരുന്നു. ഈ സൈനികനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇറാന്‍ സൈനികര്‍ ഇതുവരെ സൈനികനെ പിടികൂടിയിട്ടില്ല. സൈനികനെ ജീവനോടെ തന്നെ പോലീസിന് കൈമാറണമെന്നാണ് ഇറാന്‍ സൈന്യം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇറാനിലെ പര്‍വ്വത പ്രദേശമായ കോഹ്കിലുയേ ആന്റ് ബോയര്‍-അഹമ്മദ് പ്രവിശ്യയിലാണ് സംഭവം നടന്നത്. പൈലറ്റിനെ കണ്ടെത്താനായി ഇറാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും വിവരങ്ങളുണ്ട്. സംഭവത്തെ കുറിച്ച് Read More…
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇറാന്‍. ഇറാന്റെ പാര്‍ലമെന്ററി കമ്മിറ്റിയാണ് ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള പൂര്‍ണ അധികാരവും ഇറാനാണെന്നും പാര്‍ലമെന്റ് വ്യക്തമാക്കി. കപ്പലുകളുടെ തീരുവ എത്രയാണെന്ന് പിന്നീട് തീരുമാനിക്കും. നിലവില്‍ ഇസ്രയേല്‍-യുഎസ് സഖ്യ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ കടക്കാനുള്ള അനുമതി ഇറാന്‍ നല്‍കിയില്ല. ടോള്‍ ഏര്‍പ്പെടുത്തുന്നത് വഴി ഹോര്‍മുസ് ജലപാതയില്‍ ഇറാന്റെ പരമാധികാരവും ഉറപ്പിക്കാന്‍ കഴിയും.
ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനം തകര്‍ത്ത് അമേരിക്ക
ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കാനിരുന്ന വിമാനം തകര്‍ത്ത് അമേരിക്ക. ഇറാനിലെ മഷദ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന വിമാനത്തിന് നേരെയാണ് അമേരിക്കയുടെ ആക്രമണം ഉണ്ടായത്. മാനുഷിക സഹായം ലഭിക്കാനായി ഇന്ത്യയിലേക്ക് പറക്കാനിരുന്ന വിമാനമായിരുന്നു ആക്രമത്തില്‍പ്പെട്ടത്. മരുന്നും മെഡിക്കല്‍ സാധനങ്ങളും ശേഖരിക്കാനായി ഡല്‍ഹിയിലേക്ക് നാളെ പുലര്‍ച്ചെ 4ന് എത്തേണ്ട വിമാനമായിരുന്നു ഇത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹന്‍ എയറിന്റേതാണ് ഈ വിമാനം. അന്താരാഷ്ട്രാ നിയമങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാണ് ഈ ആക്രമണമെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതിയുടെ കാര്യാലയം അറിയിച്ചു. അമേരിക്ക നടത്തിയ Read More…
അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ
അമേരിക്കക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. കരയുദ്ധത്തിനാണ് നീക്കാമെങ്കിൽ അതിശക്തമായി തിരിച്ചടിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി അറിയിച്ചു. കരയുദ്ധത്തിന് അമേരിക്ക ശ്രമിക്കുകയാണെങ്കിൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികരെ ഭക്ഷണമാക്കാൻ ഇട്ടുകൊടുക്കുമെന്നാണ് സോൽഫഘാരി വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിറകെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം.
ഇന്ന് ലോക പര്‍പ്പിള്‍ ഡേ
അപസ്മാരത്തെ കുറിച്ച് ലോമെങ്ങും ബോധവത്കരണം നടത്തുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 26ന് വേള്‍ഡ് പര്‍പ്പിള്‍ ഡേ ആയി ആചരിക്കുന്നത്. അപസ്മാര രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക, പുതിയ ചികിത്സാ രീതികളെ പരിചയപ്പെടുത്തുക, അപസ്മാര രോഗ ബാധിതര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ വിഷയങ്ങളില്‍ ഈ ദിവസം ചര്‍ച്ച ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അപസ്മാരം. ജനിതകപരമായോ, മസ്തിഷ്‌ക ക്ഷതം സംഭവിച്ചാലോ, അണുബാധമൂലമോ, മറ്റ് അവസ്ഥകളാലോ അപസ്മാരം ഒരു വ്യക്തിക്ക് ഉണ്ടാകാം. ഒ24 മണിക്കൂറിനുള്ളില്‍ വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ Read More…










