Agriculture Economy India Kerala News

പിഎം ആശയിലൂടെ കർഷകർക്ക് താങ്ങുവില ആനുകൂല്യം ഉറപ്പാക്കാൻ കേന്ദ്രം

ന്യൂഡൽഹി: ചെറുകിട, നാമമാത്ര കർഷകർ ഉൾപ്പെടെ എല്ലാ കർഷകർക്കും കുറഞ്ഞ താങ്ങുവിലയുടെ (MSP) ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രി അന്നദാത ആയ സംരക്ഷൺ അഭിയാൻ (PM AASHA) പ്രധാന പദ്ധതിയായി നടപ്പിലാക്കുന്നു. 2018 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം കർഷകർക്ക് വിളകൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്കുള്ള വിലസ്ഥിരത നിലനിർത്തുകയുമാണ്. വിളയുടെയും വിപണി സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ വിവിധ വിലപിന്തുണ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വിപണന സീസണിനും Read More…

Agriculture India Kerala News Politics

‘ശക്തി കി സപ്തധാര’ നടപ്പാക്കാൻ പ്രതിജ്ഞയുമായി ശിവരാജ് സിങ് ചൗഹാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച ‘ശക്തി കി സപ്തധാര’ പ്രവർത്തനതലത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ പ്രതിജ്ഞാ പരിപാടി സംഘടിപ്പിച്ചു. പൂസയിലെ സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, കർഷകർ, ഭക്ഷ്യസംസ്‌കരണ മേഖലയിലെ പ്രതിനിധികൾ, കയറ്റുമതിക്കാർ, കർഷക ഉൽപാദക സംഘടനകളുടെ (FPO) പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വികസിതവും സമ്പന്നവും സ്വയംപര്യാപ്തവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും കൂട്ടായ പ്രതിജ്ഞയെടുത്തു. കൃഷിയും Read More…

Agriculture Kerala News

ചിങ്ങം ഒന്നിന് കർഷക ദിനാചരണം നടത്തും

ചിങ്ങം 1 (ആഗസ്റ്റ് 17) തൃശ്ശൂർ കോർപ്പറേഷൻ നടത്തുന്ന കർഷക ദിനാചരണം തൃശ്ശൂർ ടൗൺ ഹാളിൽ വെച്ച് നടത്തും. മന്ത്രി അഡ്വ. ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി തൃശ്ശൂർ എം. എൽ. എ. ശ്രീ രാജൻ പല്ലനും, ഒല്ലൂർ എം. എൽ. എ. അഡ്വ. രാജനും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ച 15 കർഷകരെ ചടങ്ങിൽ വെച്ച് ആദരിക്കും. അയ്യന്തോൾ കൃഷി ഭവൻ പരിധിയിൽ നിന്നും Read More…

Agriculture Farming Kerala Medical News

ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 21.08.2026 ന് 12.00pm ന് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് (11am ) ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്‌ചയിൽ Read More…

Agriculture Education Kerala News Politics Program

കൃഷിക്ക് മാർക്ക്; കുട്ടിക്കർഷകർക്ക് നേട്ടം

എം. എ. സുധീർ ബാബു, പട്ടാമ്പി, കാർഷിക ജേർണലിസ്റ്റ് വളർന്നുവരുന്ന തലമുറയെ മണ്ണിലേക്കിറക്കി കൃഷിയുമായി ബന്ധിപ്പിക്കാനുള്ള സംസ്ഥാന കൃഷി വികസന-കർഷക ക്ഷേമ വകുപ്പിൻ്റെ വേറിട്ട പദ്ധതിയാണ് ‘കൃഷിക്ക് മാർക്ക്’. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ ആശയം കേരളത്തിന് അഭിമാനിക്കാവുന്നതാണ്. ഡിജിറ്റൽ ലഹരിക്ക് പകരം കൃഷിയുടെ ലഹരി സോഷ്യൽ മീഡിയ, ഡിജിറ്റൽ ഗെയിമുകൾ, റീൽസ് എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ സമയത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന കാലമാണിത്. ഒപ്പം ലഹരിയുടെ പിടിയും ശക്തമാകുന്നു. ‘കൃഷിയാണ് ലഹരി, കൃഷിയിലൂടെ ആരോഗ്യം’ Read More…

Agriculture Business Economy Kerala News

മണ്ണിന് രക്ഷാ കവചം, രാമച്ചം

എം എ സുധീർ ബാബു പട്ടാമ്പി, ജില്ലാ സോയിൽ സർവ്വേ ഓഫീസർ, കോഴിക്കോട്. മണ്ണ് നമ്മുടെ പ്രധാന ഭൂവിഭവമാണ്. മണ്ണിൻ്റെ ശോഷണം തടയാനും, മണ്ണൊലിപ്പ് നിയന്ത്രിക്കാനും എറ്റവും മികച്ച രക്ഷാ കവചമാണ് നമ്മുടെ രാമച്ചം. ഇംഗ്ലീഷുകാരുടെ വെറ്റിവർ. ഹിന്ദിയിലും ബംഗാളിയിലും ഖസ് എന്നറിയപ്പെടുന്നു.രാമച്ചം, വേരിൻ്റെ സുഗന്ധം കൊണ്ടു മികച്ച തൈല ഔഷധ വിളയാണ്. ആദ്യം രാമചത്തിൻ്റെ ശാസ്ത്രീയമായ പേര് വേറ്റിവേരിയ സിസ്ണായിഡസ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ പേര് പാടെ മാറി. ക്രൈസോ പോഗൻ സിസാനോയ്ഡ്‌സ് എന്നാണ് പുതിയ Read More…

Agriculture Business Economy Education India News Politics science

വികസനത്തിൻ്റെ പുതിയ പാതകളും സാമൂഹിക നീതിയും: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെയും പൊതുസേവനങ്ങളിലെയും പുനർവിചിന്തനങ്ങൾ…

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ എടുത്തുപറയേണ്ട ഒന്നാണ് സമ്മിശ്ര സമ്പദ്‌വ്യവസ്ഥ. പൊതുമേഖലയുടെ കരുത്തും സ്വകാര്യമേഖലയുടെ ഊർജ്ജസ്വലതയും സമന്വയിപ്പിച്ച്, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ക്ഷേമ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രാഥമിക ലക്ഷ്യം. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോളവത്കരണത്തിൻ്റെയും ഉദാരവത്കരണത്തിൻ്റെയും പശ്ചാത്തലത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗത്തും പൊതുസേവന മേഖലകളിലും വൻ വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. രാജ്യം സാമ്പത്തിക വളർച്ചയിലും, അത്യാധുനിക സാങ്കേതികവിദ്യയിലും, പ്രീമിയം അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഉയരങ്ങൾ കീഴടക്കുമ്പോഴും, സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ നേരിടുന്ന Read More…

Agriculture India International News Politics

പശ്ചിമേഷ്യൻ സംഘർഷം; വെല്ലുവിളികൾക്കിടയിലും രാജ്യത്ത് വളങ്ങളുടെ ലഭ്യത ഉറപ്പാക്കി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾക്കിടയിലും രാജ്യത്ത് വളങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2025-26 കാലയളവിൽ സംഘർഷം രൂക്ഷമായതോടെ അമോണിയ, ഫോസ്ഫോറിക് ആസിഡ്, സൾഫർ, പൊട്ടാഷ് തുടങ്ങിയ വള നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കുകയും ചരക്ക്, ഇൻഷുറൻസ് ചെലവുകൾ വർധിക്കുകയും കയറ്റുമതിയിൽ കാലതാമസവും വിലക്കയറ്റവും ഉണ്ടാവുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യം മറികടക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുകയും, ദീർഘകാല Read More…

Agriculture Kerala News

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ കൊടുക്കുക. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി 1095 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.ഓഗസ്റ്റ് മൂന്നിന് മുമ്പായി ക്ഷേമപെന്‍ഷന്‍ തുക കൊടുത്ത് തീര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനുകളായ കര്‍ഷകതൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ നാളെ നല്‍കി തുടങ്ങും.

Agriculture India News

ഒഡിഷയില്‍ വളക്ഷാമം രൂക്ഷം; സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെഡി

ഭുവനേശ്വര്‍: ഖരീഫ് കൃഷിക്കാലത്ത് ഒഡിഷയില്‍ രൂക്ഷമായ വളക്ഷാമം അനുഭവപ്പെടുകയാണെന്നും ഇതുമൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ആരോപിച്ച് സംസ്ഥാന ബിജെപി സര്‍ക്കാരിനെതിരെ ബിജു ജനതാദള്‍ (ബിജെഡി) രംഗത്തെത്തി. സംസ്ഥാനത്ത് വളത്തിൻ്റെ വ്യാപകമായ കരിഞ്ചന്ത നടക്കുകയാണെന്നും ഇത് ഭരണകൂടത്തിൻ്റെ സമ്പൂര്‍ണ വീഴ്ചയാണെന്നും ബിജെഡി ആരോപിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ വളം ലഭിക്കാത്ത സാഹചര്യം കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഖാരിഫ് കൃഷിക്കാലത്ത് കര്‍ഷകര്‍ക്ക് വളക്ഷാമമില്ലെന്നും ആവശ്യത്തിന് വളം ലഭ്യമാണെന്നും സര്‍ക്കാര്‍ Read More…