ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. നിപ ഗൗരവമായി കാണേണ്ട വിഷയമാണ്. അതിനെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നും അത്യന്തം ശോചനീയമായ അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ആരോഗ്യമേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല, അത്യന്തം ശോചനീയമായ അവസ്ഥയാണുള്ളത്. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തുവെന്നും പരിശോധിക്കണം.’ പിണറായി വിജയന്‍ പറഞ്ഞു.
Medical
ജൂൺ 21-ലെ നീറ്റ് പുനഃപരീക്ഷ നീതിപൂർവവും സുതാര്യവുമായി നടത്തും: ധർമേന്ദ്ര പ്രധാൻ
നീറ്റ് (യുജി) പുനഃപരീക്ഷ ജൂൺ 21ന് നീതിപൂർവവും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പുനൽകി. വിദ്യാർത്ഥികൾ ആത്മവിശ്വാസം കൈവിടാതെ പരീക്ഷയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മേയ് 3ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്തുന്നത്. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കരുതെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും Read More…
സംസ്ഥാനത്ത് ഷിഗെല്ല പടര്‍ന്നു പിടിക്കുന്നു
സംസ്ഥാനത്ത് ഭീതി പടര്‍ത്തി ഷിഗെല്ല രോഗം. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് ജില്ലയില്‍ 9 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാണ്. വയനാട് ജില്ലയിലെ കോളയാടി സ്‌കൂളിലുള്ള 502 കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളത്. 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതെസമയം രോഗവ്യാപനം തടയാനായി മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്ത് പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അതെസമയം Read More…
അതീവ ഗുരുതരാവസ്ഥയില്‍ നിപ രോഗി: റൂട്ട് മാപ്പ് തയ്യാറാക്കി
കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം വന്നതില്‍ പോസിറ്റീവ് ആണെന്നാണ് അറിയിച്ചിരിക്കുന്നത്. രാമനാട്ടുകര നഗരസഭ പരിധിയില്‍ ഫറൂഖ് കോളേജിനടുത്ത് താമസിക്കുന്ന 44 കാരന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നിരന്നു. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 13 പേരെ ഒരു വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ Read More…
നിപ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
നിപ രോഗബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും, ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം ചേരും. രോഗബാധിതന്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വെൻ്റിലേറ്ററിലാണുള്ളത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ക്വാറൻ്റീനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിനാല്‍ മെഡിക്കല്‍ കോളേജില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കോഴിക്കോട് നിപ സ്ഥിരീകരിച്ചു
കോഴിക്കോട് നിപ രോഗം സ്ഥിരീകരിച്ചു. ഫറൂഖ് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മിംസ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവര്ഡത്തകര്‍ ക്വാറന്റൈനിലേക്ക് മാറേണ്ടി വരും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ അടിയന്തര യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് കളക്ടര്‍ക്കാണ് യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ അടിയന്തര യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശപ്രകാരം രോഗിയെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. പൊതുജനം ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഗർഭസ്ഥ ശിശു ലിംഗനിർണയ റാക്കറ്റിലെ രണ്ടുപേർ പിടിയിൽ
പൂണെ ജില്ലയിലെ ദൗണ്ട് താലൂക്കിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഗർഭസ്ഥ ശിശു ലിംഗനിർണയ റാക്കറ്റ് പൊലീസ് പൊളിച്ചടുക്കി. ആയുർവേദ ഡോക്ടർ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. റാക്കറ്റുമായി ബന്ധപ്പെട്ട കണ്ണികളേയും പെൺഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട സംശയാസ്പദ സംഭവങ്ങളും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതി പന്ത്രണ്ടാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ളതെന്നാണ് വിവരം. ഇയാൾ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച ചൈനീസ് നിർമ്മിത പോർട്ടബിൾ അൾട്രാസൗണ്ട് ഉപകരണം ഉപയോഗിച്ചാണ് ഗർഭസ്ഥ ശിശുവിൻ്റെ ലിംഗമേതാണെന്ന് മനസിലാക്കിയിരുന്നത്. Read More…
ദേവസ്വം മെഡിക്കൽ സെൻ്ററിൽ റേഡിയോഗ്രാഫർ ഒഴിവ്
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ നിലവിലുള്ള റേഡിയോഗ്രാഫർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് താൽക്കാലിക കരാർ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 5 (വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് പരിശോധനക്കായി ഉദ്യോഗാർത്ഥികൾ ഉച്ചക്ക് 2.30 ന് മുമ്പായി എത്തിച്ചേരണം. ആയതിന് ശേഷം എത്തിച്ചേരുന്നവരെ പരിഗണിക്കുന്നതല്ല. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസ്സൽരേഖകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും Read More…
മാരകമായ പാൻക്രിയാറ്റിക് കാൻസറിന് പ്രതീക്ഷയായി പുതിയ മരുന്ന്
വാഷിങ്ടൺ: ഏറ്റവും മാരകമായ കാൻസർ രോഗങ്ങളിൽ ഒന്നായ പാൻക്രിയാറ്റിക് കാൻസറിൻ്റെ ചികിത്സയിൽ പുതിയ പ്രതീക്ഷ നൽകുന്ന കണ്ടെത്തലുമായി ഗവേഷകർ. പരീക്ഷണഘട്ടത്തിലുള്ള ഒരു പുതിയ ഗുളിക രോഗികളുടെ ആയുസ്സ് വർധിപ്പിക്കാൻ സഹായിച്ചതായി പഠന റിപ്പോർട്ട് വ്യക്തമാക്കി. ‘ഡാരാക്സോൺറാസിബ്’ (Daraxonrasib) എന്ന മരുന്നാണ് ശ്രദ്ധ നേടുന്നത്. പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ 90 ശതമാനത്തിലധികം പേരിലും ട്യൂമർ വളർച്ചയ്ക്ക് കാരണമാകുന്ന മ്യൂട്ടേറ്റഡ് പ്രോട്ടീനെ തടയുന്ന രീതിയിലാണ് മരുന്ന് പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകളായി ചികിത്സാരംഗത്തിന് വെല്ലുവിളിയായിരുന്ന ഈ ലക്ഷ്യത്തെ ഫലപ്രദമായി നേരിടാൻ മരുന്നിന് സാധിച്ചിട്ടുണ്ടെന്നാണ് Read More…
നീറ്റ് റീ-ടെസ്റ്റ്: വിദ്യാർത്ഥികൾക്ക് ഡിടിസി ബസുകളിൽ സൗജന്യ യാത്ര
ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. സാധുവായ അഡ്മിറ്റ് കാർഡ് ഹാജരാക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 പരീക്ഷയുടെ റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി, സാധുവായ അഡ്മിറ്റ് കാർഡ് കാണിക്കുന്നവർക്ക് Read More…










