ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രത്യേകിച്ച് മുസ്ലിം സഹോദരങ്ങൾക്കും സഹോദരിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നതായി രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ഈദ്-ഉസ്-സുഹ ഭക്തിയുടെയും ത്യാഗത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പ്രതീകമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. പിന്നാക്കം നിൽക്കുന്നവർക്കും സഹായം ആവശ്യമുള്ളവർക്കും സേവനം ചെയ്യാൻ ഈ ആഘോഷം പ്രചോദനം നൽകുന്നുവെന്നും അവർ പറഞ്ഞു. സമൂഹത്തിൽ സ്നേഹവും ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞ ഈ അവസരത്തിൽ എല്ലാവരും കൈക്കൊള്ളണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.
Tag: droupadi murmu
പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
2026ലെ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങിൽ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രോമദി, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു.
സൈപ്രസ് പ്രസിഡൻ്റിനെ സ്വീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
സൈപ്രസ് പ്രസിഡൻ്റ് നികോസ് ക്രിസ്റ്റൊഡൌലിഡെസിനെ രാഷ്ട്രപതി ഭവനിൽ സ്വീകരിച്ച് രാഷ്ട്രപതി ദ്രൌപദി മുർമു. സൈപ്രസ് പ്രസിഡൻ്റിന് ബഹുമാനാർത്ഥം രാഷ്ട്രപതി വിരുന്നും ഒരുക്കി. ഇന്ത്യയും സൈപ്രസും വിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ അടുത്ത ബന്ധമാണ് പങ്കിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ബന്ധം ഇപ്പോൾ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് തലത്തിലേക്ക് ഉയർന്നതായും അവർ വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, കണക്റ്റിവിറ്റി, സമുദ്ര സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാകുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിദേശ നിക്ഷേപത്തിൻ്റെ പ്രധാന ഉറവിടങ്ങളിലൊന്നായി Read More…
വടക്കുകിഴക്കൻ സംസ്ഥാന കരകൗശല-നെയ്ത്ത് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കരകൗശല തൊഴിലാളികളുമായും നെയ്ത്തുകാരുമായും കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൌപതി മുർമു. രാഷ്ട്രപതി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. രാജ്യത്തിൻ്റെ ജീവിച്ചിരിക്കുന്ന പൈതൃകങ്ങളിൽ മികച്ച ഉദാഹരണമാണ് ഇവരെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വർഷം ജനുവരി 26ന് രാഷ്ട്രപതി ഭവനിൽ നടന്ന ‘അറ്റ് ഹോം’ സ്വീകരണച്ചടങ്ങിനായുള്ള ക്ഷണക്കിറ്റുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക പ്രദർശനവും ഒരുക്കുന്നതിൽ പങ്കെടുത്തവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. നാഗാലാൻ്റിലെ കരകൗശല തൊഴിലാളികൾ വാഴനാരും മുളയും ഉപയോഗിച്ച് കൊട്ടകൾ നിർമിച്ചപ്പോൾ അസമിലെ നെയ്ത്തുകാർ ഷാളുകളാണ് തയ്യാറാക്കിയത്. Read More…
മുൻ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിക്ക് രാഷ്ട്രപതിയുടെ പുഷ്പാർച്ചന
മുൻ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ ജന്മവാർഷിക ദിനത്തിൽ പുഷ്പാർച്ചന അർപ്പിച്ച് രാഷ്ട്രപതി ദ്രൌപതി മുർമു. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചത്. ഇന്ത്യയുടെ ആറാമത് രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി രാജ്യത്തിൻ്റെ പാർലമെൻ്ററി ജനാധിപത്യത്തിനും പൊതുജീവിതത്തിനും നൽകിയ സംഭാവനകൾ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ്.





