പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ഡ്രൈ ഡേ-ക്ലോറിനേഷന്‍ ക്യാമ്പയിനിൻ്റെ ജില്ലാതല പരിപാടികള്‍ ‘വൃത്തി ക്യാമ്പയിന്‍’ – ശുചിത്വത്തിലൂടെ പ്രതിരോധം എന്ന പേരില്‍ ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ചു. ജൂലൈ 31 വരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിനിൻ്റെ പോസ്റ്റര്‍ പ്രകാശനം തൃശ്ശൂര്‍ എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍ നിര്‍വ്വഹിച്ചു. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും തുടര്‍ച്ചയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്യാമ്പയിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ Read More…
Medical
സംസ്ഥാനത്ത് പിടിമുറുക്കി പനി; കോഴിക്കോട് പനി ബാധിച്ച സ്ത്രീ മരിച്ചു
കേരളത്തില്‍ ഇന്നലെ 13,539 പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. 2734 പേര്‍ക്കാണ് ജില്ലയില്‍ പനി ബാധിച്ചത്. ഇന്നലെ 98 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 303 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി ബാധിച്ച് 21 പേരും മലേറിയ ബാധിച്ച് നാല് പേരും ഷിഗെല്ല ബാധിച്ച് 10 പേരും ചികിത്സ തേടി. 39 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരവും, മൂന്ന് പേര്‍ക്ക് Read More…
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആദ്യ യോഗം നാളെ നടക്കും
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാളെ ആദ്യ യോഗം ചേരും. തിരുവനന്തപുരത്ത് വെച്ചാണ് ഹൈപവര്‍ കമ്മിറ്റിയുടെ യോഗം ചേരുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യ യോഗം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ എന്നിവര്‍ ആദ്യ യോഗത്തില്‍ പങ്കുചേരും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്. ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കോഴിക്കോട് 3 പേര്‍ക്കും തിരുവനന്തപുരം, Read More…
സംസ്ഥാനത്ത് എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍
കൊല്ലം ജില്ലയില്‍ എലിപ്പനി ബാധിച്ചയാള്‍ മരിച്ചു. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് അന്തരിച്ചത്. കൊല്ലം ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിലവില്‍ 7 പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ ഇതുവരെയായി നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതെസമയം സംസ്ഥാനത്ത് പനി പിടിമുറുക്കിയിരിക്കുകയാണ്യ 12,191 പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഇന്നലെ ആറ് പേര്‍ക്ക് Read More…
ഷിഗല്ല- മന്ത്രി ഒ. ജെ. ജനീഷിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
ജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി ഒ. ജെ. ജനീഷിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി. പി ശ്രീദേവി, മൈക്രോബയോളജി വിഭാഗം ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ, ജില്ലാ ലേബർ ഓഫീസർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ തുടങ്ങിയ ഭക്ഷണ വിതരണശാലകളിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി Read More…
കോഴിക്കോട് 9 വയസുകാരന് ഷിഗെല്ല
കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് തൂണേരിയില്‍ 9 വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് പരിശോധന ഫലം വന്നത്. 9 വയസുകാരന്റെ 5 വയസുള്ള അനുജത്തിക്ക് സമാന രോഗലക്ഷണങ്ങളെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കുട്ടികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മലേറിയ ബാധിച്ച Read More…
മാലിന്യമുക്ത കേരളം: പകർച്ചവ്യാധികൾക്കെതിരായ സമഗ്ര പാരിസ്ഥിതികവും കാർഷികവുമായ അതിജീവന പോരാട്ടം
കേരളം ഇന്ന് കടന്നുപോകുന്നത് അത്യന്തം ഗൗരവകരമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെയാണ്. എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനികൾ എന്നിവയുടെ തുടർച്ചയായ വ്യാപനം സംസ്ഥാനത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുന്നു. നമ്മുടെ നാട് നേരിടുന്ന ഈ മാരകമായ പകർച്ചവ്യാധികളുടെ ഉറവിടം വെറും ആശുപത്രികൾക്കോ ചികിത്സാ കേന്ദ്രങ്ങൾക്കോ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, അശ്രദ്ധമൂലം ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വയലുകളിലും മലിനജല ചാലുകളിലും ആണ് ഇവയുടെ ഉത്ഭവം. ഈ വിപത്തിനെ ശാശ്വതമായി ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്താൽ ഒരു Read More…
ഷിഗെല്ല ബാധ: കേരളത്തിൽ രണ്ട് മരണം കൂടി, മരണസംഖ്യ അഞ്ചായി
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ അഞ്ചായി ഉയർന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവാണ് ഇന്ന് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടിയുടെ മരണം. ജൂൺ 12ന് പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനഫലത്തിൽ നിന്നാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനായി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളിൽ Read More…
ആരോഗ്യരംഗത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമായ രീതിയിൽ മാറ്റാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം. ഭാരതീയ ജനഔഷധി പദ്ധതിയിലൂടെ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കിയതായും ഹൃദയ സ്റ്റണ്ടുകൾ, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഇംപ്ലാൻ്റുകൾ എന്നിവയുടെ വില കുറച്ചതിലൂടെ നിരവധി രോഗികൾക്ക് ആശ്വാസമായി എന്നും പ്രധാനമന്ത്രി Read More…
പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി, പിന്നാലെ ഇല്ലെന്ന് ഡിഎംഒ
പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ വാക്കുകളെ തള്ളി പാലക്കാട് ഡിഎഒ ഡോ ടിവി റോഷ്. പാലക്കാട് കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു. ഡിഎംഒയുടെ പ്രസ്താവന വന്നകോടെ ആരോഗ്യവകുപ്പ് തിരുത്തുകയും ചെയ്തു. വെള്ളിയാഴ്ച പാലക്കാട് കോളറ രോഗം രണ്ട് പേര്‍ക്ക് ബാധിച്ചെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന. പാലക്കാട് ഓങ്ങല്ലൂര്‍, ലക്കിടി പേരൂര്‍ സ്വദേശികള്‍ക്ക് കോളറ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും പരിശോധനയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു എന്നാണ് ഡിഎംഒ അറിയിച്ചത്. ഡിഎംഒയുടെ പ്രസ്താവന വന്നതോടെ ആരോഗ്യവകുപ്പ് പ്രതികരണവുമായി Read More…








