India International Kerala News Program science

കേരളത്തിൻ്റെ അഭിമാനം നാസയിലേക്ക്; ഡോ. അനിൽ മേനോൻ്റെ ആദ്യ ബഹിരാകാശ ദൗത്യം ഇന്ന്

ന്യൂഡൽഹി: കേരളവുമായി കുടുംബവേരുകളുള്ള നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ ഇന്ന് തൻ്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കമിടും. എക്‌സ്‌പെഡിഷൻ 75-ൻ്റെ ഭാഗമായുള്ള ദൗത്യത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് (ISS) അദ്ദേഹം യാത്രതിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8.17-ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് വിക്ഷേപണം. ഡോ. അനിൽ മേനോനൊപ്പം രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ദൗത്യത്തിൽ പങ്കെടുക്കും. സംഘം എട്ട് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും. പാലക്കാട് Read More…

India Kerala science

ശാസ്ത്രവും ആത്മീയതയും സന്ധിക്കുന്ന ബിന്ദു: വിസിബിൾ യൂനിവേഴ്സും ഡാർക്ക് യൂനിവേഴ്സിൻ്റെ നിഗൂഢതകളും

മനുഷ്യൻ്റെ ബോധമണ്ഡലം ഉണർന്നതുമുതൽ അവൻ ചോദിക്കാൻ തുടങ്ങിയ ചോദ്യങ്ങളാണ് ഈ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെയും അതിൻ്റെ ഘടനയെയും കുറിച്ചുള്ളത്. ഞാൻ ആരാണ്, ഈ കാണുന്ന പ്രപഞ്ചം എങ്ങനെ ഉണ്ടായി, ഇതിനെ നിയന്ത്രിക്കുന്ന അദൃശ്യമായ എന്തെങ്കിലും ശക്തിയുണ്ടോ എന്നീ ചോദ്യങ്ങൾ മനുഷ്യനെ രണ്ട് വ്യത്യസ്ത വഴികളിലേക്ക് നയിച്ചു. ഒന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും ബാഹ്യലോകത്തെ അളക്കാൻ ശ്രമിച്ച ഭൗതികശാസ്ത്രത്തിൻ്റെ വഴി. രണ്ട്, അന്തർമുഖമായ ധ്യാനത്തിലൂടെയും അനുഭവങ്ങളിലൂടെയും ആന്തരികലോകത്തെ അറിയാൻ ശ്രമിച്ച ആത്മീയതയുടെ വഴി. നൂറ്റാണ്ടുകളോളം ഈ രണ്ട് വഴികളും പരസ്പരം Read More…

Business India International News Politics science Technology

ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ റോഡ്‍മാപ്പ് 2030 പ്രഖ്യാപിച്ചു

കൃത്രിമ ബുദ്ധി (AI), ഗവേഷണം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശ മേഖലകള്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ഫ്രാന്‍സും ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ റോഡ്‍മാപ്പ് 2030 പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും നവീകരണാധിഷ്ഠിത വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിശ്വസനീയവും സുരക്ഷിതവുമായ എഐ സംവിധാനങ്ങളുടെ വികസനം, വിദ്യാര്‍ഥി-ഗവേഷക കൈമാറ്റം, സ്റ്റാര്‍ട്ടപ്പ് സഹകരണം, ആരോഗ്യ-ബഹിരാകാശ രംഗങ്ങളിലെ സംയുക്ത പദ്ധതികള്‍ എന്നിവയ്ക്ക് റോഡ്‍മാപ്പ് പ്രാധാന്യം നല്‍കുന്നു. ഉയര്‍ന്ന സാങ്കേതികവിദ്യകളിലെ സഹവികസനവും നിക്ഷേപവും പ്രോത്സാഹിപ്പിച്ച് ദീര്‍ഘകാല Read More…

Education International News science

ആര്‍ട്ടെമിസ് 3 ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് നാസ

ആര്‍ട്ടെമിസ് മൂന്ന് ദൗത്യ സംഘത്തെ നാസ പ്രഖ്യാപിച്ചു. ചാന്ദ്ര ദൗത്യത്തിന് നാല് പേരെയാണ് നാസ ഇത്തവണ പ്രഖ്യാപിച്ചത്. ബഹിരാകാശ സഞ്ചാരിയായ റാന്‍ഡി ബ്രെസ്‌നികിനെയാണ് ദൗത്യത്തിന്റെ തലവനായി നിശ്ചയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ഭാഗമായ ലൂക്കാ പാര്‍മിറ്റാനോയാണ് ഇത്തവണ ദൗത്യത്തിന്റെ പൈലറ്റാകുന്നത്. അമേരിക്കക്കാരനായ ആേ്രന്ദ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് സംഘത്തിലെ മറ്റുപേര്‍.മൂന്നാം ദൗത്യത്തില്‍ വനിതകളാരും തന്നെയില്ല. 2027ലാണ് ആര്‍ട്ടെമിസ് മൂന്ന് വിക്ഷേപിക്കുക.

India News science Technology

‘മിഷൻ ദൃഷ്ടി’ വിജയകരം: ഗാലക്സ്ഐ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മിഷൻ ദൃഷ്ടി’ വിജയകരമായി വിക്ഷേപിച്ചതിന് ഗ്യാലക്സ്ഐ സംഘത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഒരു പ്രധാന നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ആദ്യത്തെ OptoSAR ഉപഗ്രഹവും ഇന്ത്യയിൽ സ്വകാര്യമായി നിർമ്മിച്ച ഏറ്റവും വലിയ ഭൌമ നിരീക്ഷണ ഉപഗ്രഹവുമാണിത്. യുവജനങ്ങളുടെ നവോത്ഥാന മനോഭാവത്തിൻ്റെയും രാജ്യനിർമാണ പ്രതിബദ്ധതയുടെയും തെളിവാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാലക്സ്ഐയുടെ സ്ഥാപകരെയും മുഴുവൻ ടീമിനെയും അദ്ദേഹം അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

Business Economy Health India Medical News science

ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ; സംസ്ഥാനത്ത് സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ആവശ്യമായ ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. ‘കാരുണ്യസ്പർശം’ എന്ന പേരിൽ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെയാണ് ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർവഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് നിർബന്ധമായും ഉപയോഗിക്കേണ്ട ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ Read More…

Business Economy Farming Health India Kerala News science Technology

ഹൈടെക് ആരോഗ്യഭക്ഷ്യ ഉത്പന്നങ്ങളുമായി കുടുംബശ്രീ; പഞ്ചസാരയില്ലാത്ത പ്രോട്ടീൻ സമൃദ്ധ ഉത്പന്നങ്ങൾ വിപണിയിലേക്ക്

ആലപ്പുഴ: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചസാരയില്ലാത്തതും പ്രോട്ടീൻ സമൃദ്ധവുമായ ഹൈടെക് ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. കാർഷിക ഉപജീവനമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന ‘കെ-ടാപ്’ പദ്ധതിയിലെ ‘കെ-ഇന’ വിഭാഗത്തിലൂടെയാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30 പുതിയ സാങ്കേതികവിദ്യകളിലെ പരിശീലനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കെ-ടാപ് പദ്ധതിയുടെ ഭാഗമായി സ്വന്തമാക്കിയ 180 സാങ്കേതികവിദ്യകളിൽ നിന്ന് 30 എണ്ണം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ഇതിനകം പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയുള്ള 30 സാങ്കേതികവിദ്യകളിലാണ് ഇപ്പോൾ പരിശീലനം Read More…

Business India science Technology

ബാറ്ററി വേഗത്തിൽ തീർക്കുന്ന ആപ്പുകൾക്ക് മുന്നറിയിപ്പ്: പുതിയ ഫീച്ചറുമായി ഗൂഗിൾ പ്ലേ സ്റ്റോർ

ഡൽഹി : സ്മാർട്ട്ഫോൺ ബാറ്ററി വേഗത്തിൽ തീർക്കുന്ന ആപ്പുകളെ കുറിച്ച് ഉപയോക്താക്കളെ മുന്നറിയിപ്പുനൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ. ബാറ്ററി അധികമായി ഉപയോഗിക്കുന്ന ആപ്പുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ സംവിധാനത്തിലൂടെ ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനും ബാറ്ററി ലൈഫ് വർധിപ്പിക്കാനും ഉപയോക്താക്കൾക്ക് കഴിയുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. പുതിയ അപ്ഡേറ്റോടെ ചില ആപ്പുകളുടെ പ്ലേ സ്റ്റോർ പേജുകളിൽ “ഈ ആപ്പ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ബാറ്ററി ഉപയോഗിക്കാം” എന്ന മുന്നറിയിപ്പ് സന്ദേശം കാണിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് Read More…

India International News science

മണ്ണില്‍ തൊട്ട് ശുഭാംശു; ഡാഗ്രണ്‍ പേടകം ഭൂമിയില്‍, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്. യുഎസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലില്‍ കരയിലെത്തിക്കും. ഉടന്‍ തന്നെ ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ താമസിക്കും. ഇതിനുശേഷമാകും ബഹിരാകാശ യാത്രികരെ പുറത്തേക്ക് വിടൂ. തുടര്‍ന്ന് ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തും. ആക്‌സിയം Read More…

News science

ഇരട്ട സൂര്യോദയമെന്ന അപൂർവത; ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ

2025-ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണം ആണ് നടക്കുക. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അപൂർവ കാഴ്‌ചയാണിത്. ഇന്ത്യയിൽ സൂര്യഗ്രഹണം കാണാനാകുമോയെന്ന് അറിയാം.